അമ്മായിയച്ചനെ കണ്ട് അപ്പു എഴുന്നേറ്റു.
‘നീ ഇരിക്ക്, കസേര വലിച്ചിട്ട് കൃഷ്ണകുമാർ പറഞ്ഞു.
‘അപ്പൂ, ഇത് പിടിക്കൂ, കുറെ ഡോക്യുമെന്റ്സ് അവന്റെ കയ്യിൽ ഏല്പിച്ചു കൃഷ്ണകുമാർ പറഞ്ഞു.
‘എന്തൊക്കെയാണ് ഇത് അങ്കിളേ ?,അവൻ ചോദിച്ചു.
അണിമംഗലത്തെ സ്വത്തുക്കൾ, ഇനി നീ ആണ് എല്ലാത്തിനും അവകാശി – അയാൾ പറഞ്ഞു.
അപ്പു തരിച്ചു നിന്നു.
കുറച്ച് നാൾ കൂടി കഴിഞ്ഞ് ഇതൊക്കെ കൈമാറ്റം ചെയ്യാമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ എന്റെ മകൾ നിന്റെയൊപ്പം എത്ര സന്തോഷത്തോടെയാണ് നിൽക്കുന്നത്. അവളെ ഞങ്ങൾ ആരും ഇങ്ങനെ കണ്ടിട്ടില്ല, താങ്ക്സ് അപ്പൂ, അവളുടെ സ്നേഹം പിടിച്ച് വാങ്ങിയെടുത്തതിന്.അയാൾ അവന്റെ തോളിൽ കൈവച്ചു.
അപ്പൂ, ഒന്നിങ്ങു വരൂ, എന്റെ പുറത്ത് സോപ്പ് തേച്ച് തരൂ -കൃഷ്ണകുമാർ മുറിയിൽ ഉള്ളത് അറിയാതെ അഞ്ജലി ബാത് റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.അപ്പു നാണിച്ചു പോയി.
കൃഷ്ണകുമാറിന്റെ മുഖത്ത് ഒരു ചെറു ചിരി വിരിഞ്ഞു. ‘ഞാൻ പോകുന്നു. ‘ അയാൾ പറഞ്ഞിട്ട് ധൃതിയിൽ പുറത്തേക്ക് പോയി.
അപ്പുവിന്റെ ഉള്ളിൽ വീണ്ടും അമർഷം ആയി.അവൻ പോകാനൊന്നും പോയില്ല.
കുറച്ച് കഴിഞ്ഞപ്പോൾ അഞ്ജലി കുളി കഴിഞ്ഞ് വെളിയിലേക്കിറങ്ങി.
ഒരു കടും നീലക്കളർ ചുരിദാറും വെള്ള ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം.അവളുടെ ദേഹത്ത് നിന്നും തണുപ്പിക്കുന്ന സുഗന്ധം മുറിയാകെ പറന്നു.
അവൾ ദേഷ്യത്തോടെ അപ്പുവിന് സമീപം എത്തി.അവൻ നോക്കിക്കൊണ്ടിരുന്ന മൊബൈൽ പിടിച്ച് വാങ്ങി കട്ടിലിലേക്ക് എറിഞ്ഞു.
‘നീയെന്താ എനിക്ക് സോപ്പ് പുരട്ടിത്തരാൻ വരാതിരുന്നത്. ‘അവന്റെ കോളറിൽ പിടുത്തമിട്ടു കൃത്രിമ ദേഷ്യം അഭിനയിച്ച് അവൾ ചോദിച്ചു.
‘പിന്നെ എനിക്ക് എല്ലാരേം കുളിപ്പിക്കലല്ലേ ജോലി. ‘അവൻ നിസ്സംഗതയോടെ പറഞ്ഞു.