ഞാനെല്ലാം പറഞ്ഞു..”
ചമ്മിയ മുഖത്തോടെ ഞാൻ നാദിയയെ നോക്കി.. പറഞ്ഞു..
“നാലെ.. നാലെണ്ണം അതേയുള്ളു..”
“പിന്നെ നാലെ.. ഒരു കുപ്പി കാലിയായാലും എണീക്കാത്ത മനുഷ്യാനാ.. എന്നിട്ട് നാലു..” സഫ്നാ പറഞ്ഞു..
“പോടി.. പോടി..”
അവർ ആ കസേരയിൽ ഇരുന്നു..
എന്നിട്ട് സഫ്ന..
“ആ ഇക്കാക്ക.. ഒരു കാര്യം പറയാൻ വിട്ടു..
ഇന്ന് ഉച്ചക്ക് ഒരാളിവിടെ വന്നിരുന്നു.. “..
” ആരാ”.. ഞാൻ ചോദിച്ചു…
“മരക്കാർ ഹാജി”
എന്റെ കൈയ്യിൽ നിന്ന് മദ്യം ഗ്ലാസ്സ് നിലത്തുവീണു.. പൊട്ടി.
ഞാൻ ഞെട്ടിയെഴുന്നേറ്റു..
ചൊദിച്ചു..
“എന്നിട്ട്!?..”
“ഇല്ല ഒന്നും പറഞ്ഞില്ല.. ഇക്കാക്കയെ അന്വോഷിച്ചുവന്നതാണെന്ന് പറഞ്ഞു..”
“ആരാഇക്കാക്ക അത്”??..
” അത്…”..
എന്റെ ഉള്ളിൽ ഒരിടിത്തീ വന്ന് വീണു പുകയും പോലെ ആ പേരും പേരുകാരനും മിന്നിമറയാൻ തുടങ്ങി.
“മരക്കാർ ഹാജി”
തുടരും…