എന്താണ് എനിക്കു സംഭവിക്കുന്നത്. അവളുടെ ആ പുഞ്ചിരി കണ്ട നിമിഷം മുതൽ എന്നിൽ പല മാറ്റങ്ങളും ഉണ്ടായിരിക്കുന്നു. ദുർബലമല്ലാത്ത തൻ്റെ മനസ് ദുർബലമായത് അവനറിഞ്ഞു.
വികാരങ്ങൾ കീഴ്പ്പെടുത്താൻ താൻ ആർജിച്ച കഴിവുകൾ തന്നെ കൈവെടിഞ്ഞു. ഇപ്പോ തനിക്കു മുന്നിൽ ആ മുഖം മാത്രം ആ മന്ദഹാസം മാത്രം.
ഒരു പൂ വിരിയുന്ന നിമിഷമേതെന്നു പറയാൻ കഴിയാത്ത പോലെ പ്രണയം എപ്പോ എങ്ങനെ വിരിയും എന്ന് ആർക്കും പറയുവാനാവില്ല. ഇന്ന് ‘നവിൻ്റെ മനസിൽ പ്രണയത്തിൽ പൂമൊട്ടുകൾ വിടരാൻ കൊതിച്ചിരുന്നു. ക്ലാസ്സുകൾ ആരംഭിച്ചു. അവസാനിച്ചു പിരിവുകൾ മാറുന്നു ഒന്നും അവനറിയുന്നില്ല ജിഷ്ണു സുഹൃത്തിനോട് തൻ്റെ ആത്മാർത്ഥത വ്യക്തമാക്കിയതിവിടെ ആണ് ടീച്ചർമാരെ അവനു വയ്യ എന്നു കൺവിൻസ് ചെയ്ത് അവനെ അവൻ്റെ സ്വപ്ന ലോകത്ത് ചേക്കേറാൻ വിട്ടു.
പ്രണയ ലോകത്തെ നവ ശലഭം വർണ്ണാർദ്രമായ ചിറകുകളാൽ ദിക്കറിയാതെ പാറിപ്പറന്നു ഒരു പുഷ്പത്തെ മാത്രം തേടി. ജിൻഷ എന്ന പുഷ്പത്തെ തൻ്റെ പ്രണയത്തിൻ്റെ മൂർത്തി ഭാവത്തെ
അവൻ തേടി അലഞ്ഞു. ആ ചിറകുകൾ വേഗത കൂടി പെട്ടെന്ന് ‘ തൻ്റെ ചിറകൾ ആരോ വിരലാൽ കുട്ടിപ്പിടിച്ചു അവൻ കേണു കരഞ്ഞു വിടാനായി
ഞാൻ : ജിൻഷാ’…
ഞാൻ കണ്ണു തുറന്നു നോക്കിയതും എന്നെ നോക്കി നിൽക്കുന്ന ജിഷ്ണുവും ഹരിയും പിന്നെ അജു . ക്ലാസ് പൂർണമായും കാലിയാണ്.
ജിഷ്ണു .: ആരാ മോനെ ജിൻഷ
ഞാൻ: എടാ അത്
ഹരി: എടാ അളിയാ അതു പോന്നോട്ടെ
അജു: ആരാടാ കക്ഷി ഈ കേളേജിലെ ആണോ
ഞാൻ.: യെസ് ബ്രോ ഈ കോളേജിലെയാ
ജിഷ്ണു : ആരാടാ കക്ഷി
ഞാൻ: ടാ ആൽബി പ്രൊപ്പോസ് ചെയ്തിലെ ആ പെണ്ണ്, എൻ്റെ പെങ്ങളെ കൂട്ടുക്കാരി
അജ്യ: എടാ അത് വടക്കേലെ രാമേട്ടൻ്റെ മോളല്ലേ
ജിഷ്ണു: അതേടാ
അജു: അളിയാ അതിനെ വിട്ടേര് അത് പാവാ
ഞാൻ: എന്തോന്നാ മക്കൾ പറയുന്നത്
ജിഷ്ണു .: എടാ അതു നി കരുതണ പോലുള്ള പെണ്ണല്ല
അജു: പാവപ്പെട്ട വീട്ടിലെ അവസാനത്തെ കുട്ടി, മുന്ന് പെൺമക്കളാ രാമേട്ടന് രണ്ടെണ്ണത്തിനെ കെട്ടിച്ചു എനി ഇതൂടെ ഉണ്ട് . അളിയ അതിനെ വിട്ടേര് പാവം കിട്ടും
ഞാൻ: എടാ പന്ന പൊലയാടി മക്കളെ വിട്ടേക്ക് വിട്ടേക്ക് നിങ്ങളൊക്കെ എന്താ ഈ പറയുന്നത്
അജു : എടാ കാര്യം കണ്ട് ഒഴിവാക്കാൻ പറ്റിയ തരം അല്ലാ അവള് അതാ
ഞാൻ അജുൻ്റെ കഴുത്തിനു പിടിച്ചു . അപ്പോ ജിഷ്ണു ഇടപ്പെട്ട് വിടുവിച്ചു
ഞാൻ: എടാ നാറികളെ നിങ്ങൾ എന്നെ അങ്ങനെയാ കണ്ടത് എടാ അവളെ ഞാൻ സീരിയസ് ആയിട്ടാ നോക്കുന്നെ കെട്ടി കൂടെ പൊറുപ്പിക്കാൻ തന്നാ
അജു : എടാ ഞാൻ
ജിഷ്ണു: നി ഒന്നും പറയണ്ട. എടാ നവി നീ കരുതണ പോലെ അവർക്ക് സാമ്പത്തികം ഒക്കെ മോഷാ സ്ത്രീ ധനം ഒന്നും കിട്ടിയെന്നു വരില്ല . നിൻ്റെ വീട്ടുക്കാർ സമ്മതിക്കില്ല
ഞാൻ.: എടാ പുല്ലെ കെട്ടുന്നത് ഞാൻ പൊറപ്പിക്കുന്നതു ഞാൻ എനിക്കില്ലാത്ത എന്തു പ്രശ്നാ ബാക്കി ഉള്ളവർക്ക്’. അവക്കിഷ്ടാണെ എന്തു വന്നാലും അവളെ ഞാൻ കെട്ടും
ഹരി: നീ കാര്യായിട്ടാണോ
ഞാൻ: പിന്നെ എടാ ഇതെൻ്റെ ഫസ്റ്റ് ലൗ ആടാ
ഹരി: എനി വർത്താനമില്ല നിൻ്റെ കൂടെ ഞങ്ങൾ ഉണ്ട്
അജു : ടാ അത്