ഇണക്കുരുവികൾ 3
Enakkuruvikal Part 3 | Author : Vedi Raja
Previous Chapter
ജിഷ്ണു : എടാ ഇതു ഞാൻ ആടാ
ഞാൻ: ഓ സോറി ഞാൻ കരുതി
അതും പറഞ്ഞു ഞാൻ അവൻ്റെ കഴുത്തിലെ കൈ പിന്നോട്ടു വലിച്ചു. അവനൊന്നു ചുമച്ചു പിന്നെ കഴുത്തൊന്നു ഉഴിഞ്ഞു
ജിഷ്ണു: എന്നാ പിടിയാ അളിയാ ഇത്
അവൻ്റെ ആ വിളി എനിക്കു നന്നെ ഇഷ്ടപ്പെട്ടു
ഞാൻ: ഹായ് ഞാൻ നവീൻ
അവൻ ചിരിച്ചു കൊണ്ട് ഞാൻ നീട്ടിയ കൈയ്യിലേക്ക് അവൻ്റെ കരം ചേർത്ത് അവൻ പറഞ്ഞു
ജിഷ്ണു: ഞാൻ ജിഷ്ണു
ഞാൻ: ഇതെന്നാ തനിക്കു നല്ല മുട്ടൻ പണി കിട്ടിയ പോലുണ്ടല്ലോ
ജിഷ്ണു: തൻ്റെ പെങ്ങടെ സിൻ ആദ്യം ഇടപ്പെട്ട് തല്ല് വാങ്ങിക്കൂട്ടിയത് അടിയനാണെ
എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു ആ ചിരിക്കുന്ന മുഖമുയർത്തി അവനെന്നെ നോക്കിയ നിമിഷം അവനെ ഞാൻ മാറോടണച്ചു
ജിഷ്ണു: അയ്യോ
അവനെ മാറിൽ നിന്നു വേർപ്പെടുത്തി ഞാൻ ചോദിച്ചു
ഞാൻ: എന്തു പറ്റിയെടാ
ജിഷ്ണു:- ടാ അവൻമാരെ ശരിക്കും പഞ്ഞിക്കിട്ടിട്ടുണ്ട് പിന്നെ 3rd ഇയർ ടീം എന്നെ കാണണമെന്നും പറഞ്ഞു
ഞാൻ: നി ഇങ്ങു വാ അളിയാ ആരാ നിന്നെ തൊടാ എന്നൊന്നറിയണല്ലോ
ഞാൻ അവനെ കൂടെ ചേർത്ത് ക്ലാസിലേക്ക് നടന്നു. എൻ്റെ വരവു കണ്ടതും 3rd ഇയർ പിള്ളേരു പോലും വഴിമാറി നടന്നു. എൻ്റെ ഭഗവാനെ കോളേജിൽ ഞാൻ ഒരു സംഭവമായി.’ സത്യം പറഞ്ഞ അതൊരു സുഖം തന്നെയാ. ഞാനും ജിഷ്ണുവും ക്ലാസിൽ കയറിയതും ക്ലാസിലെ പിള്ളേരെല്ലാം എന്നെ തന്നെ നോക്കുന്നുണ്ട്.
ഞാൻ: എടാ ജിഷ്ണു ഞാൻ ഒന്നു പ്രിൻസിയെ കണ്ടിട്ടു വരാ
ജിഷ്ണു: ഇന്നലത്തെ സീൻ നടക്കട്ടെ നടക്കട്ടെ
ഞാൻ ചിരിച്ചു കൊണ്ട് ക്ലാസിൽ നിന്നും ഇറങ്ങി പോയി. എന്തൊ അവൻ്റെ പെരുമാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. പെട്ടെന്നു തന്നെ അല്ല ഇന്നു കണ്ട ആ നിമിഷം മുതൽ ഒരു ഗാഢമായ സുഹൃത്ത് ബന്ധത്തിൻ്റെ തിരശീല ഉയർന്നത് ഞാനറിഞ്ഞു. അങ്ങനെ ഓരോന്നാലോചിച്ചു ഞാൻ പ്രിൻസിയുടെ റൂമിനു മുന്നിലെത്തി.
ഞാൻ: മെ ഐ കം ഇൻ സർ
പ്രിൻസി- യസ് , പ്ലീസ്
ഞാൻ പതിയെ റൂമിനകത്തെക്കു കടന്നു
പ്രിൻസി: ആ താനോ വാടോ വന്നിരിക്കു
ഞാൻ: സർ ഇന്നലെ വരാൻ പറഞ്ഞിരുന്നു
പ്രിൻസി: യെസ് യെസ് ഐ നോ
ഞാൻ മടിച്ചു മടിച്ചു അദ്ദേഹത്തിനു എതിരെ ഇരുന്ന നേരം നോക്കി
പ്രിൻസി: ആട്ടെ ഇന്നലെ എന്തായിരുന്നു
ഞാൻ: അത് സർ പിന്നെ
പ്രിൻസി: എടാ പറ ഞാൻ കാര്യായിട്ടു ചോദിച്ചതാ
ഞാൻ: അത് സർ അവൻ എൻ്റെ പെങ്ങളുടെ അടുത്ത് മോശമായി പെരുമാറി
പ്രിൻസി: എന്നിട്ടു താൻ എന്താ ചെയ്തെ
ഞാൻ: അത് സാറെ