ആതിര മോൾ
Aathira Mol | Author : Simon
“ആദീ അർജന്റായിട്ട്ത്രേടം വരൊന്ന് വന്നേ…” മക്കളെ സ്കൂളിലേക്കയച്ച് വീട്ടു ജോലിയിലേക്ക് കടക്കാനൊരുങ്ങുമ്പോഴായിരുന്നു അമ്മയുടെ കോൾ. വിശദീകരിക്കാൻ നിൽക്കാതെ അമ്മ ഫോൺ വെച്ചതോടെ എൻറെ നെഞ്ചിടിപ്പ് കൂടി… ഈശ്വരാ അച്ഛനെന്തെങ്കിലും… അതോ അമ്മക്ക് തന്നെയോ…!!!
മേല് കഴുകുമ്പോഴും മാക്സിയിൽ നിന്ന് ചുരിദാറിലേക്ക് മാറുമ്പോളും സ്കൂട്ടി എടുത്ത് സ്വന്തം വീട്ടിലേക്ക് പറക്കുമ്പോളും ഉള്ളിലെ ആന്തലിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ വന്ന് നോക്കാനുള്ള ആകെയൊരു തരി ഞാനാണ്. കൊള്ളിവെക്കാനൊരു ആൺതരി പോലുമില്ലാത്തവരാണ് എൻറെ അച്ഛനുമമ്മയും….
ഗേറ്റ് കടന്നതോടെ മുറ്റത്ത് തല ഉയർത്തി നിന്ന് എന്നെ വരവേറ്റ, ഏറ്റവുമടുത്ത സുഹൃത്ത് റോസ്ലിൻ എന്ന റോസിന്റെ ഭർത്താവ് കിഷോറിന്റെ ബുള്ളറ്റ് വലിയൊരു ആശ്വാസമായി. ആവശ്യത്തിന് ഓടിയെത്താൻ കിഷോർ ഉണ്ടായല്ലോ. അപകടനില തരണം ചെയ്തിട്ടുമുണ്ട് എന്നുറപ്പ്…
“ഹായ് കിഷോർ… എപ്പ വന്നു…?” അകത്തേക്ക് കയറുമ്പോൾ ഓഫീസ് റൂമിലിരിക്കുന്ന അതിഥിയെയൊന്ന് പാളി നോക്കി വിഷ് ചെയ്തു…
“കൊർച്ച് നേരായാദീ…” അവൻ പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു,,,
“റോസെങ്ങനിരിക്കുന്നു…”
“അവൾക്ക് നല്ല സുഖാ…” ആ വാക്കുകളിൽ ഒരു ദ്വയാർത്ഥത്തിന്റെ ധ്വനിയുണ്ടോ…!!!
കിഷോറിനെ വിട്ട് അകത്തേക്ക് നടന്നപ്പോൾ പ്രത്യേകിച്ചൊരു അസാധാരണത്വവും അനുഭവപ്പെട്ടില്ല.. ഡൈനിംഗ് ഹാളിലേക്ക് കയറിയ ഞാൻ അമ്മയും അച്ഛനും കിടക്കുന്ന ബെഡ്റൂമിലേക്ക് പാളി നോക്കി. അച്ഛൻ നീണ്ടു നിവർന്ന് സീലിംഗിലേക്ക് നോക്കി അവരുടെ ഡെബിൾക്കോട്ട് കട്ടിലിൽ കിടക്കുന്നു. അമ്മയാണെങ്കിൽ അടുക്കളയിൽ വെണ്ട നുറുക്കുന്നു…
എന്തിനായിരിക്കും എന്നെ അത്യാവശ്യമായി വിളിച്ചു വരുത്തിയത്. ഒരെത്തും പിടിയും കിട്ടാതെ ഞാൻ അമ്മക്കടുത്തേക്ക് നീങ്ങി. “എന്തിനാമ്മേ ന്നോട് തിരക്കിട്ട് വരാമ്പറഞ്ഞേ…?”
അമ്മ മൗനിയായി തൻറെ ജോലി തുടർന്നപ്പോൾ ഞാൻ ചോദ്യം ആവർത്തിച്ചു. കനപ്പിച്ചൊരു നോട്ടമായിരുന്നു അമ്മയുടെ മറുപടി.
“ഇതെന്ത് കൂത്ത്, ആളെ കൊരങ്ങ് കളിപ്പിക്കാണോ, അർജന്റായി വിളിച്ച് വര്ത്തീട്ട്…” രോഷമടക്കി പിറുപിറുത്ത് കൊണ്ട് ഞാൻ അച്ഛന്റെ അടുത്തേക്ക് തന്നെ നടന്നു
“എന്തിനാ അച്ഛാ, രാവിലെത്തന്നെ ന്നെ ങ്ങട് വിളിച്ച് വര്ത്ത്യേത്…?” ഞാൻ അച്ഛനരികിൽ കട്ടിലിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.
മറുപടിയില്ല.
പക്ഷേ കുറ്റബോധത്താൽ അദ്ദേഹത്തിന്റെ ശിരസ്സ് അൽപം താഴ്ന്ന പോലെ. അച്ഛൻ തല താഴ്ത്തിയിരിക്കുന്ന കാഴ്ച്ച കാണാൻ കെൽപ്പില്ലാതെ ഞാൻ കിച്ചനിലേക്ക് തന്നെ നടക്കുമ്പോൾ കൂടുതൽ ആശയക്കുഴപ്പത്തിലാകുകയായിരുന്നു. അമ്മയുടെ ചൂട്, അച്ഛന്റെ കുറ്റബോധത്താൽ താഴ്ന്ന ശിരസ്സ്, ഓഫീസ് റൂമിൽ ഇരിക്കുന്ന കിഷോർ… എങ്ങനെ ആലോചിച്ചിട്ടും പരസ്പരം കൂട്ടി യോജിപ്പിക്കാനാകാത്ത ഒരു പ്രശ്നമായി എന്നുള്ളിൽ ആ കണക്ക്…