ക്രാസിയിൽ റോസമ്മയെയും ഓർത്തു എന്തൊക്കെയോ ആലോചിച്ചിരിക്കുന്ന എന്റെ മുൻപിൽ വന്നിരുന്നു മഞ്ജുസ് ഒന്ന് ചുമച്ചു .
“എന്താടി മിസ്സെ ഒരാക്കിയ ചുമ ?”
ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .
“ഏയ് ഒന്നും ഇല്ല. പഴയ കാമുകി എന്ത് പറഞ്ഞു ? കൊറേ നേരം വാതിലടച്ചും ഇരുന്നല്ലോ ?”
മഞ്ജുസ് ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി .
“ഓ..അങ്ങനെ കാര്യമായിട്ടൊന്നും ഇല്ലെന്നേ . ഇപ്പോഴത്തെ ഭാര്യയെ ഡിവോഴ്സ് ചെയ്തിട്ട് അവളെ കെട്ടാൻ പറ്റുമോ എന്ന് ചോദിച്ചു…ഞാൻ ആലോചിട്ടു അറിയിക്കാന്നു പറഞ്ഞു .”
മഞ്ജുസിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ ഞാൻ തട്ടിവിട്ടു .
“പാ …”
മഞ്ജുസ് പയ്യെ ഒരാട്ടങ്ങു വെച്ച് തന്നു എന്നെ കെട്ടിപിടിച്ചു .
“എന്നെ നിന്നെ ഞാൻ കൊല്ലും …ന്നിട്ട് ഞാനും ചാവും ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ മാരുതി ചുംബിച്ചു .
“ഒന്ന് പോടീ..ഇനി റോസമ്മയല്ല ഐശ്വര്യ റായ് വന്നാലും എനിക്കെന്റെ മഞ്ജുസ് കഴിഞ്ഞേ ആരും ഉള്ളൂ . എനിക്കത്രക്ക് ഇഷ്ടാ നിന്നെ ! അതെന്നേലും നീയൊന്നു സമ്മതിച്ചു തരുവോടി മഞ്ജു മിസ്സെ …?”
ഞ്ഞാൻ അവളെ ഇടംകൈകൊണ്ട് ഇറുക്കി പയ്യെ ചോദിച്ചു .
“പിന്നെന്താ …ശരിക്കും നിന്നെ കിട്ടിയതില് ഞാനാ ലക്കി ..”
മഞ്ജുസ് കുറുകിക്കൊണ്ട് എന്റെ ചുണ്ടിൽ മുത്തി !