രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Posted by

“മ്മ്..അവിടെ എനിക്ക് തെറ്റ് പറ്റിയെടോ റോസേ ..ധൈര്യം വന്നില്ല..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മുഖം തിരിച്ചു .

“മ്മ്…പെട്ടെന്ന് മഞ്ജു പറഞ്ഞു കേട്ടപ്പോ എനിക്കൊരു ഷോക്ക് ആയി …”
റോസമ്മ പയ്യെ പറഞ്ഞു എന്റെ കയ്യിൽ പിടിമുറുക്കി .

“മ്മ്..തോന്നി..ഞാൻ അത് ശ്രദ്ധിച്ചു…”
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു .

“ചെ….ഞാൻ നിന്നെ മിസ് ചെയ്തു കളഞ്ഞല്ലോടാ ”
റോസമ്മ എന്റെ കയ്യിൽ തഴുകി സ്വയം ശപിച്ചു .ഞാനവളെ അപ്പോഴും തെല്ലൊരു അമ്പരപ്പിൽ നോക്കിരിയിരുന്നു .

“നീ മഞ്ജുസ് ആയി സീരിയസ് ആണെന്ന് അറിഞ്ഞതിൽ പിന്നെയാ ഞാൻ ഇപ്പോഴത്തെ കല്യാണത്തിന് പോലും സമ്മതിച്ചത് . അതുവരെ ഒരു സ്വയം ഒരു ഹോപ്പ് കൊടുത്തു ഇരുന്നു ..”
ഇത്തവണ ചെറിയ ചിരിയോടെയാണ് റോസമ്മ കാര്യം പറഞ്ഞത് .

“അപ്പൊ ഈ കഥയിലെ വില്ലത്തി എന്റെ മഞ്ജുസ് ആണല്ലേ ?”
ഞാൻ റോസമ്മയെ നോക്കി കണ്ണിറുക്കി .

“പോടാ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല . ശരിക്കും അവളെ കാണുമ്പോ എനിക്ക് അസൂയയാ . എനിക്ക് കിട്ടാത്ത ഭാഗ്യം അല്ലെ മഞ്ജുന് കിട്ടിയത് ”
റോസമ്മ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു .

“അതിനു ഞാൻ അത്ര നല്ലവൻ ഒന്നുമല്ല …”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .

“നല്ലതോ ചീത്തയോ എന്നല്ലല്ലോ കവി..നീ എനിക്ക് ആരൊക്കെയോ ആയിരുന്നു . ഇപ്പൊ നിനക്കും എന്നോട് താല്പര്യം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോ ..ശരിക്കും ഒരു റിഗ്രറ്റ് ”
റോസമ്മ എന്നെ നോക്കി തെല്ലൊരു വിഷമത്തോടെ പറഞ്ഞു .

“എനിക്കും അങ്ങനെ ഒക്കെ തന്നെ . പക്ഷെ ഇപ്പൊ എന്റെ മഞ്ജുസ് അല്ലാതെ ആരും മനസിലില്ല ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി .

“മ്മ്…ഇനിയാ വില്ലത്തിയെ കൂടി കണ്ടിട്ട് ഞാൻ പോവും . പിന്നെ എപ്പോഴേലും കാണാട്ടോ കവി..”
റോസമ്മ പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് യാത്ര പറഞ്ഞു .

“ആഹ്…പിന്നെ എനിക്ക് ഇപ്പോഴും തന്നെ ഇഷ്ടാട്ടോ ..”
പോകാനൊരുങ്ങിയ റോസമ്മയെ വിളിച്ചു ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

“ആഹ്…ഇനിയിപ്പോ യോഗല്ല്യല്ലോ മോനെ . നമുക്ക് നെക്സ്റ്റ് ജന്മത്തില് നായികയും നായകനും ആകാം ”
റോസമ്മ ചിരിയോടെ പറഞ്ഞു എന്റെ അടുത്തെത്തി .

പിന്നെ പയ്യെ കുനിഞ്ഞു എന്നെ ഹഗ് ചെയ്തു .

“മിസ് യു ഡാ …”
റോസമ്മ പയ്യെ പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു .

ആ നീക്കത്തിൽ ഞാൻ പെട്ടെന്നൊന്ന് ഞെട്ടിയെങ്കിലും എനിക്കവളെ തടയാൻ തോന്നിയില്ല. ഒന്നുമില്ലേലും എന്നെ ആദ്യമായി ചുംബിച്ചവൾ റോസമ്മ ആണ് !

“ഐ ടൂ റോസമോ ..”
ഞാൻ പയ്യെ പറഞ്ഞു തിരിച്ചും അവളുടെ കവിളിലൊരുമ്മ നൽകി .

“എന്ന പോട്ടെടോ ..എന്റെ റോബിൻ കാത്തിരിക്കുന്നുണ്ടാകും ”
റോസമ്മ ചേരിയെ ചിരിയോടെ പറഞ്ഞു ചുരിദാറൊക്കെ നേരെയിട്ടു .

“മ്മ്…ഓക്കേ….”
ഞാൻ അവളോട് യാത്ര പറഞ്ഞു കൈവീശി . അതോടെ കക്ഷി എന്റെ റൂം വിട്ടിറങ്ങി . അവള് പോയി കഴിഞ്ഞു സ്വല്പം കഴിഞ്ഞതും മഞ്ജുസ് എന്റെ അടുത്തേക്കെത്തി .

Leave a Reply

Your email address will not be published. Required fields are marked *