രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Posted by

“ഒന്നുമില്ലെടോ..അന്ന് ലാസ്‌റ് ടൈം നമ്മള് സംസാരിച്ചതോർക്കുന്നുണ്ടോ ? ആ സമയത്താണ് ഇവളും തുരു തുരെ വിളിക്കുന്നത് .എടുക്കാതായപ്പോ ഞാനെന്തോ നിന്നോട് സൊള്ളിക്കൊണ്ട് ഇരിപ്പാണെന്നു കക്ഷി അങ്ങു ഉറപ്പിച്ചു . പിന്നെ അതിന്റെ പേരിൽ ഉഗ്രൻ അടി ആയിരുന്നു ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു റോസമ്മയെ നോക്കി . മഞ്ജുസ് അതെല്ലാം കേട്ട് സ്വല്പം നാണക്കേടോടെ തലതാഴ്ത്തി ചിരിച്ചു .

“ഛീ …”
എല്ലാം കേട്ട് കഴിഞ്ഞു റോസമ്മ ഞങ്ങളെ നോക്കി മുഖം വക്രിച്ചു പിടിച്ചു .

“എന്തോന്നാടോ ടീച്ചറെ ഇത് ?”
റോസമ്മ സ്വല്പം പുച്ഛത്തോടെ മഞ്ജുസിനെ നോക്കി .

“ഹി ഹി..പറ്റിപോയെടോ റോസേ ..ഇവന് നിന്നോട് താല്പര്യം ഉണ്ടെന്നു എനിക്കറിയാവുന്നതുകൊണ്ട് ജസ്റ്റ് ഒന്ന് ദേഷ്യം പിടിപ്പിയ്ക്കാനായി പറഞ്ഞതാ..പിന്നെ അത് കൈവിട്ടു പോയി..”
മഞ്ജുസ് തലചൊറിഞ്ഞുകൊണ്ട് ജാള്യതയോടെ പറഞ്ഞു .

“അയ്യേ…നാണക്കേട് ..”
റോസമ്മ ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ്..ഇനി പറഞ്ഞിട്ട് കാര്യമില്ല…അതിന്റെ ബാക്കിയായിരുന്നു വഴക്കും തെറ്റിപോക്കും ആക്സിഡന്റുമൊക്കെ ”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു റോസമ്മയെ നോക്കി .

“മ്മ്…എന്നിട്ടിപ്പോ താൻ ഓക്കേ അല്ലെ?”
റോസമ്മ എന്നെ ഒരു പുഞ്ചിരിയോടെ നോക്കി .

“മ്മ്…ഇപ്പൊ കുഴപ്പം ഒന്നും ഇല്ല..പിന്നെ വഴക്കിട്ടാലും എന്റെ മഞ്ജുസ് ഉണ്ടല്ലോ കൂടെ ..”
ഞാൻ പയ്യെ പറഞ്ഞു . റോസമ്മയും അതുകേട്ടൊന്നു നഷ്ട്ടബോധത്തോടെ ചിരിച്ചു .

“അപ്പൊ ഞാൻ നിങ്ങളുടെ ഇടയില് ഒരു സംസാര വിഷയം ആണല്ലേ ?”
റോസമ്മ ചെറു ചിരിയോടെ മഞ്ജുസിനെ നോക്കി .

“ഏയ് അങ്ങനെ ഒന്നും ഇല്ല ..എനിക്കും ഒരു പഴയ പ്രേമം ഉള്ളത് ഞാൻ ഇവനോട് ഷെയർ ചെയ്തിട്ടുണ്ട് . അത് പറഞ്ഞു ഇവനെന്നെ കളിയാക്കും . അപ്പൊ ഇടക്കു ഞാനും തന്റെ കാര്യം എടുത്തിടും . അത്രേയുള്ളു ”
മഞ്ജു നിസാര മട്ടിൽ പറഞ്ഞു ചിരിച്ചു .

“മ്മ്….”
റോസമ്മ ഒന്ന് പയ്യെ മൂളി എന്നെ നോക്കി . ഞാൻ തിരിച്ചും ഒന്ന് അവളെ നോക്കിയപ്പോൾ അവള് നോട്ടം മാറ്റി . പരസ്പരം കണ്ണുകൾ ഉടക്കാൻ അവള് മടിക്കുന്ന പോലെ തോന്നിയപ്പോൾ എനിക്കെന്തോ സംശയം തോന്നി . അവള് ഒരുമാതിരി ഒഴിഞ്ഞു മാറുന്ന പോലെ !

“എന്തായാലും താൻ ആദ്യായിട്ട് വരുവല്ലേ..ഒരു ദിവസം താമസിച്ചിട്ടൊക്കെ പോയാൽ പോരെ റോസേ ?”
ഒരു സെക്കൻഡ് നേരത്തെ നിശബ്ദത മുറിച്ചു മഞ്ജുസ് റോസമ്മയുടെ കയ്യിൽ പിടിച്ചു .

എന്തോ ആലോചിച്ചിരുന്നു അവൾ ആ സമയം ഒന്ന് പയ്യെ ഞെട്ടിക്കൊണ്ട് മഞ്ജുസിനെ നോക്കി .

“ഏഹ്..എന്താ പറഞ്ഞെ ?”
റോസമ്മ അത് കേൾക്കാത്ത മട്ടിൽ മഞ്ജുവിനെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *