രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Posted by

അതിനിടക് അമ്മയും അഞ്ജുവും ഒകെ അവളെ തിരക്കി റൂമിലോട്ടു വന്നിരുന്നു . കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ അമ്മ കാര്യം അന്വേഷിക്കുകയും ചെയ്തു . തലവേദനയാണെന്നു ഞാൻ പറഞ്ഞപ്പോൾ കിടന്നുറങ്ങിക്കോട്ടെ എന്ന് അമ്മയും പറഞ്ഞു . പിന്നെ എനിക്കുള്ള ചായയും പലഹാരവുമൊക്കെ അമ്മയാണ് കൊണ്ട് തന്നത് . ഞാൻ അടുത്തിരുന്നു അത് കഴിക്കുന്നതുപോലും മഞ്ജു അറിഞ്ഞിട്ടില്ല !

പിന്നെപ്പഴോ ബോധം വന്നപ്പോൾ കണ്ണ് തുറന്നു ഒറ്റ കുതിപ്പായിരുന്നു . കിടക്കുന്നിടത്തു നിന്നും എഴുനേറ്റു അവളെന്നേയും പിന്നീട് ക്ളോക്കിലേക്കും മാറിമാറി നോക്കി .

“ദൈവമേ…..മണി എട്ടായാ…”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു അടുത്തിരിക്കുന്ന എന്നെ നോക്കി .

ഞാനാ സമയം മൊബൈലിൽ ഗെയിം കളിച്ചോണ്ടിരിപ്പാണ് .

“എടോ ..താനെന്താ എന്നെ വിളിക്കാഞ്ഞേ ?”
മഞ്ജു നേരം പോയതോർത്തു എന്നെ നോക്കി ചൂടായി .

ഞാനതിനു ഒന്നും മിണ്ടാതെ അവളെ ഒന്ന് തറപ്പിച്ചു നോക്കുക മാത്രം ചെയ്തു .

“കവി….”
അവൾ ഒന്നുടെ ശബ്ദം ഉയർത്തി .

“ആഹ്…പറഞ്ഞോ…”
ഞാൻ മൊബൈലിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെ അവൾക്കുള്ള മറുപടി നൽകി .

“നീ എന്ത് പണിയാ കാണിച്ചേ ..നിനക്കെന്നെ ഒന്ന് വിളിച്ചൂടായിരുന്നോ ? ”
മഞ്ജുസ് എന്നെ ചെറിയൊരു പരിഭവത്തോടെ നോക്കി .

“ഉവ്വ .ഞാൻ രണ്ടു വട്ടം നിന്നെ വിളിച്ചതാ ..അപ്പൊ ശല്യം ചെയ്യല്ലേ കവി ന്നും പറഞ്ഞു പിന്നേം കിടന്നു ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

“ഇടക്കു അമ്മയും അഞ്ജുവും ഒകെ നിന്നെ കാണാഞ്ഞപ്പോ വന്നു നോക്കി . വന്നപ്പോ കേറിക്കൂടിയതല്ലേ ”
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

“ശേ ..ആകെ നാണക്കേടായല്ലോ . അടുക്കളേൽ കുറെ പണി ഉണ്ടാരുന്നതാ . എന്നിട്ട് അമ്മ വല്ലോം പറഞ്ഞോടാ ?”
മഞ്ജുസ് ചെറിയൊരു അമ്മായിയമ്മ പേടിയോടെ എന്നെ നോക്കി .

“ഏയ് …നീ തലവേദനിച്ചിട്ട കിടക്കണേ ന്നു പറഞ്ഞപ്പോ അമ്മതന്നെയാ വിളിക്കണ്ടാന്നു പറഞ്ഞത് ..”
ഞാൻ അവളെ ആശ്വസിപ്പിക്കാനായി പയ്യെ പറഞ്ഞു .

“മ്മ്…”
അവളൊന്നു മൂളികൊണ്ട് മുടി വാരികെട്ടി .

“ഡാ നീ ചായയൊക്കെ കുടിച്ചോ ? സോറി ട്ടോ കവി…ഞാൻ നിന്നെ മൈൻഡ് പോലും ചെയ്തില്ലല്ലേ ?”
മഞ്ജുസ് ചെറിയ ജാള്യതയോടെ എന്നെ നോക്കി .

“ഏയ് അത് സാരല്യ ..നിനക്ക് വയ്യാത്തോണ്ട് അല്ലെ …’
ഞാൻ പയ്യെ ചിരിച്ചു .

“മ്മ് …”
മഞ്ജുസൊന്നു മൂളി . പിന്നെ ബെഡിൽ നിന്നും ചാടി താഴേക്കിറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *