കാരണം എട്ട് പത്ത് വയസ് തോന്നിക്കുന്ന രണ്ട് കുട്ടികളെ മാത്രമേ അവിടെ കണ്ടിട്ടുള്ളു..പിന്നെ അവിടെ അധികാരത്തോടെ പെരുമാറാറുള്ളത് കൂടുതലും അക്കയാണ്. രൂപം തനി തമിഴാണെങ്കിലും അണ്ണൻ സ്വന്തം കുട്ടികളെ അല്ലാതെ ആരേയും ഡേയ് പോഡേയ് എന്നൊന്നും വിളിക്കാറില്ല..എന്നോട് ‘തമ്പി… സൗഖ്യമാ’ എന്നൊക്കെ ചിരിച്ച് സംസാരിച്ച് തുടങ്ങിയ അണ്ണൻ, നാട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ച് നല്ല അടുപ്പത്തിലായി.
മലയാളികളോടുള്ള ഇഷ്ടം അക്കനും അണ്ണനും പല രീതിയിൽ പല പ്രാവിശ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അങ്ങനെ നല്ല പെരുമാറ്റം കൊണ്ട് എനിക്ക് അങ്ങോട്ടും അവർക്ക് ഇങ്ങോട്ടും നല്ല സ്നേഹം തോന്നിത്തുടങ്ങി. ഇടയ്ക്കിടെ സമയം കിട്ടുമ്പോഴൊക്കെ കടയുടെ മുൻപിലെ ബഞ്ചിലിരുന്ന് വല്ല സോഡയോ കൂൾ ഡ്രിങക്സോ
കുടിച്ചു കൊണ്ടോ കടലയോ ബിസ്കറ്റോ ഒക്കെ കൊറിച്ചു കൊണ്ടോ ഞാൻ ഒരുപാട് സമയം അവരോട് സംസാരിക്കാൻ തുടങ്ങി.
““എന്താടാ നിനക്ക് അക്കയുടെ അനിയത്തിയെ കെട്ടിച്ചു തരാമെന്ന് പറഞ്ഞാ … ഫുൾ ടൈം കടയിലാണല്ലോ” എന്നൊക്കെ കൂട്ടുകാർ കളിയാക്കി
തുടങ്ങി.
പക്ഷെ എന്റെ അശ്വതിചേച്ചിയുടെ ഓർമകളുണർത്തുന്ന അക്കയെക്കാണാനുള്ള
ആഗ്രഹമുള്ളതുകൊണ്ടും കറങ്ങലും കള്ളുകുടിയിലുമെല്ലാം താത്പര്യം കുറഞ്ഞു വന്നതിനാലും ഞാൻ ഞാറാഴ്ചകളിൽ കൂടുതൽ സമയം കടപരിസരത്ത് തന്നെ ആയിരുന്നു.
അണ്ണനും അക്കയ്ക്കും അത് നല്ല ഇഷ്ടമായിരുന്നതിനാൽ എനിക്ക് കൂടുതൽ അനുകൂല സാഹചര്യം ആയി….. ഞായറാഴ്ചകളിൽ
വൈകുന്നേരം മാത്രമേ സാധാരണ കടയിൽ ആൾത്തിരക്ക് വരൂ എന്നതിനാൽ അവർക്കുമത് നല്ല നേരം പോക്ക് ആയിരുന്നു.
കടയോട് ചേർന്ന സ്വന്തം വീട്ടിൽ നിന്ന് ഇടയ്ക്കിടെ വരുന്ന സ്പെക്ഷ്യൽ ഫുഡ് വരെ എനിക്ക് നിർബന്ധമായി തരുന്ന രീതിയിൽഞങ്ങളുടെ അടുപ്പം വളർന്നു…..
. അതൊക്കെ കഴിച്ച്
“കേരളാ വിൽ ഇതുക്ക് എന്നാ സൊല്ലും തമ്പീ”
എന്നൊക്കെ ചോദിച്ച് ഞങ്ങൾ ചർച്ച ചെയ്തിരിക്കും.
നമ്മുടെ സവാളയെ ‘വെങ്കായം’ എന്നു പറയുന്ന രീതിയിലുള്ള തമിഴിലെയും മലയാളത്തിലേയും വാക്കുകൾ പറഞ്ഞ് ചിരിച്ചു കൊണ്ട് ഞങ്ങൾ നേരം പോക്കും…