“മം.. ചേട്ടാ”
സന്തോഷേട്ടൻ പറഞ്ഞാ എനിക്ക് അങ്ങനെയൊന്നും ഒഴിയാൻ പറ്റില്ല.
ഒരു മാസം കഴിഞ്ഞ് ഷിജിച്ചേട്ടൻ ലീവിന് വന്നപ്പോൾ
സന്തോഷേട്ടൻ ഒരു കുപ്പിയുമെടുത്ത് കമ്പനി കൂടി ….കാര്യം അവതരിപ്പിച്ചു.
““എടാ..സന്തോഷേ……, കാര്യം കമ്പനിപ്പണിയാണെങ്കിലും നാട്ടിൽ പിള്ളര് കളിച്ച് നടക്കുന്ന ഇവനൊക്കെ വേഗം മടുപ്പായി തിരിച്ചു വരും … കൺസട്രക്ക്ഷൻ കമ്പനി അല്ലേ…….,
നമ്മളൊക്കെ പിന്നെ ജീവിക്കാൻ നിവർത്തിയില്ലാത്തതു കൊണ്ട് പിടിച്ച് നിന്നതല്ലേ….
ങ്ങാ… അതൊക്കെ ഒരു കാലം …”” ഷിജിച്ചേട്ടൻ
കുപ്പി കാലിയാക്കി പഴം പുരാണം പറഞ്ഞു.
““എന്നാൽ കുറച്ച് എളുപ്പമുള്ള എന്തെങ്കിലും
ഒരു ജോലി ആക്കിക്കൊടുത്ത് കൂടെ ഷിജി..
അവന് ഐ.ടി.ഐ. ഒക്കെ കഴിഞ്ഞതല്ലേ..”
““..എന്നാ ഐടിഐ സന്തോഷേ…!, ഇവിടെ ബി.ടെക്ക് കഴിഞ്ഞവർക്ക് പോലും ജോലിയില്ല…..
എന്നാലും ഞാൻ സ്റ്റോറിൽ ഒഴിവുണ്ടോ എന്ന്
നോക്കട്ടെ…. ഇപ്പം ഹെൽപ്പറായി മര്യാദക്ക് നിന്നാൽ
കുറേ നാള് കഴിഞ്ഞു സൂപ്പർ വൈസർ ആകാം””
കമ്പനി വെള്ളമടി കഴിഞ്ഞ് പോകുമ്പോൾ എന്റെ
തോളിൽ തട്ടി ഷിജിച്ചേട്ടൻ പറഞ്ഞു.
ഒരു മാസം കഴിഞ്ഞ് ചെന്നെയിൽ നിന്നും