‘ഇല്ലെടി.. എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്..”
“അളിയൻ വരുമ്പൊ നീ പറഞ്ഞാമതി..”
“അവനോട് എന്നെ വിളിക്കാൻ പറയ്’”..
‘ഞാനെറങ്ങുവാാ’..
യാത്രപറഞ്ഞ് ഞാൻ ഇറങ്ങി..
നേരെ പോയി കുപ്പി ഒരു നാലെണ്ണം വാങ്ങി..
എന്നിട്ട് വീട്ടിലേക്ക്..
വീട്ടിലെത്തി.. ഡ്രെസ്സൊക്കെ മാറി വന്നപ്പൊ അജിന..
‘ഇക്കാക്ക കഴിച്ചൊ’”?
‘ഇല്ലെടി!!..
“എന്നാ എടുക്കട്ടെ”
” ആ..!
‘ഉമ്മയൊ’?..
കഴിച്ചൊ!?
“ആ ഞങളൊക്കെ കഴിച്ചു..
‘ഉമ്മാക്ക് ഇപ്പൊ എങ്ങെനെയുണ്ട്..?
” കുറവുണ്ട്..!!
ചോറ് കഴിച്ചുകൊണ്ടിരുന്നപ്പോൾ അവൾ..
“ആ ഇക്കാക്ക..’
‘ഉം’…
‘സജ്ന വിളിച്ചിരുന്നു..’
” എന്താണു ‘”
‘ഫൈസൽ ബാഗ്ലൂർ പോകുവാണെന്ന്”
‘എന്തൊ ജോലിസബദ്ധമായി..’
“അതിനു”?
” അവൻ വരുന്നവരെ അവൾ ഇങ്ങോട്ട് പോരുവാന്ന്”!..
“അതെന്താ അവിടെ നിക്കുന്നതിൽ അവൾക്ക് വല്ല ബുദ്ധിമുട്ടുണ്ടൊ??”
“ബുദ്ധിമുട്ടുണ്ടെങ്കിലെ വരാവൂ…’”
‘ഹൊ.. അങ്ങെയല്ല.. ഞാൻ പറഞ്ഞത്..
അവൾ വന്നോട്ടെ”
“ഫൈസൽ ഇന്ന് വൈകീട്ട് പോകും ..
അവൾ നാളെ വരാന്ന് പറഞ്ഞു..”
“ഉം.. ആവട്ടെ’..
ഞാൻ ഊണുകഴിഞ്ഞ് ചെറുതായൊന്ന് മയങ്ങാൻ തുടങ്ങുമ്പോഴാണു വാട്ട്സാപ്പിൽ മെസേജ്…
ഞാൻ എടുത്ത് നോക്കി..
നാദിയ!..
ഫ്രെണ്ട്ഷിപ്പ് ആശംസകൾ എഴുതിയ ഒരു പിക് ആയിരുന്നു.. അവൾ അയച്ചത്..
ഞാൻ ഉടനെ റിപ്ലെ അയച്ചു..
എന്റെ കൈയ്യിലുമുണ്ടായിരുന്നു ആശംസാാ പിക്.. അത് ഞാൻ തിരിച്ചയച്ചു..
അപ്പൊ അവൾ ലൈക്ക് ചിഹ്നം അയച്ചു..
ഞാനും ലൈക്ക് അയച്ചു..