മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ കഴുത്തിലൂടെ കൈചുറ്റി കെട്ടിപിടിച്ചു . കുറെ നാളുകള്ക്കു ശേഷമുള്ള അവളുടെ ആലിംഗനം ഞാനും ഒന്നാസ്വദിച്ചുകൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു .
“നല്ല മണം..”
ഞാൻ മഞ്ജുസിന്റെ ഗന്ധം ഒന്ന് വലിച്ചു കയറ്റി പയ്യെ പറഞ്ഞു . അതുകേട്ടു മഞ്ജുസൊന്നു കുലുങ്ങി ചിരിച്ചു . പിന്നെ എന്റെ കവിളിലും ചുണ്ടിലുമൊക്കെ സ്നേഹത്തോടെ ചുംബിച്ചു .
“എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലെ ?”
മഞ്ജുസ് എന്റെ ചുണ്ടിലെ പിടിവിട്ടു വീണ്ടും സംശയത്തോടെ ചോദിച്ചു .
“ഇല്ല ”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു .
“മ്മ്…പക്ഷെ എനിക്കെന്തോ ആ പഴയ മൂഡ് ഒന്നും ഇല്ല . അന്ന് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നാ. ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ വീണ്ടും കെട്ടിപിടിച്ചു .
“അതൊക്കെ കഴിഞ്ഞില്ലേ മഞ്ജുസേ .നീ ഓരോന്ന് പറഞ്ഞു എന്റെ മൂഡ് കളയല്ലേ…’
ഇടം കൈകൊണ്ട് അവളുടെ പുറത്തു തഴുകി ഞാൻ പയ്യെ പറഞ്ഞു .
“മ്മ്..പക്ഷെ ഇനി അങ്ങനെ വല്ലോം ഉണ്ടായാൽ നീ എന്നെ അങ്ങ് കളഞ്ഞേക്ക് കവി . വെറുതെ എന്തിനാ നീ എന്നെ ഇങ്ങനെ സഹിക്കുന്നേ ? നീ സോറി പറയാൻ വന്നിട്ടും ഞാൻ കേൾക്കാത്തതോണ്ടല്ലേ ഒകെ ഇണ്ടായത് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ തോളിൽ മുഖം ചേർത്തു.
“പോടീ പുല്ലേ . ഒരു സെക്കന്ഡില് നീയെന്തോ പറഞ്ഞെന്നു വെച്ചു ഒരായുസ് മൊത്തം നീ ഓർക്കാൻ തന്നതൊക്കെ ഞാൻ മറക്കണോ ? നീയെന്റെ മഞ്ജുസ് അല്ലെ ..നീയെന്നെ ഇനീം മനസിലാക്കിയിട്ടില്ലെടി ?”
ഞാൻ സ്വല്പം റൊമാന്റിക് ആയി പറഞ്ഞതും മഞ്ജുസിന്റെ കണ്ണ് നിറഞ്ഞു . എന്റെ തോളിൽ ആ നനവ് ഇറ്റിവീണത് ഞാൻ ചെറിയൊരു അസ്വസ്ഥതയോടെ അനുഭവിച്ചു .
“നീ സെന്റി ആക്കല്ലേ മഞ്ജുസേ …എണീക്ക്”
ഞാനവളുടെ പുറത്തു ഇടംകൈക്കൊണ്ട തട്ടി പയ്യെ പറഞ്ഞു .
“മ്മ്..”
മഞ്ജുസ് പയ്യെ മോളി കണ്ണുതുടച്ചുകൊണ്ട് എന്നിൽ നിന്നും അകന്നു മാറി . പിന്നെ ചുണ്ടിലൊരു ചിരിയും വരുത്തികൊണ്ട് നൈറ്റിയുമെടുത്ത് എഴുനേറ്റു . പിന്നെ എന്റെ മുൻപിൽ വെച്ച് തന്നെ ചുരിദാർ തലവഴി ഊരി.
“കൺട്രോൾ പോവ്വോ ?”
മഞ്ജുസ് ചുരിദാർ തലയിൽ കുരുങ്ങിയ നേരം ചിരിയോടെ തിരക്കി .
“ഓ പിന്നെ ..ഞാൻ നിന്നെ ഈ കോലത്തിൽ കണ്ടിട്ടേ ഇല്ലല്ലോ ..”
മഞ്ജുസിന്റെ ചോദ്യത്തിന് ഞാൻ ഒഴുക്കൻ മട്ടിൽ മറുപടി നൽകി.
“ആഹ്..എന്ന കുഴപ്പമില്ല…”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .
“എടി ..ഞാൻ ഇതൊക്കെ മാറിക്കഴിഞ്ഞാല് വേറെ വല്ല ജോലിയും നോക്കട്ടെ ?”
മഞ്ജു ചുരിദാർ ഊരി ബെഡിലേക്കിട്ട നേരം നോക്കി ഞാൻ ഗൗരവത്തിൽ ചോദിച്ചു . അവളെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി തന്നെയാണ് ഞാനാ ചോദ്യം ഇട്ടത് .