രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

“അതിനു ?”
മായേച്ചി എന്നെ ദേഷ്യത്തോടെ നോക്കി .

“അതിനു കുന്തം ..എടി ഞാൻ ഉള്ള കാര്യം പറയാം . അവനു ഞാൻ നിന്റെ നമ്പർ ഒക്കെ കൊടുത്തിട്ടുണ്ട്..ഇന്ന് മെസ്സേജ് അയക്കും . ബാക്കി ഒക്കെ നിങ്ങള്  തമ്മിൽ ആയിക്കോ …”
ഞാൻ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു അവളെ ഉറ്റുനോക്കി .

അവളെല്ലാം കേട്ടു വാ പൊളിച്ചു !

“ശോ….എന്ത് പണിയാട കാണിച്ചേ .നിന്നോടാരാ എന്റെ നമ്പർ കൊടുക്കാൻ പറഞ്ഞത് ?”
മായേച്ചി പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി .

“അതിനിപ്പോ ആരേലും പറയണോ? ”
ശ്യാം ഇടക്ക് കയറിപറഞ്ഞു ചിരിച്ചു.

“എണീറ്റ് പോടാ പന്നി..അവന്റെ ഒരു കോമഡി ”
ശ്യാം പറഞ്ഞു നിർത്തിയത് മായേച്ചി കൈനീട്ടി അടുത്തിരുന്ന ശ്യാമിന്റെ തുടയിൽ നുള്ളി .

“സ്സ്…അആഹ്…..”
അവൻ തുട ഉഴിഞ്ഞുകൊണ്ട് ആ വേദന സഹിച്ചു . കോളേജിൽ ഞങ്ങളെ പഠിപ്പിക്കുന്ന ടൈമിലും അവളുടെ പിച്ചല് ഫേമസ് ആണ് ! ചോര കല്ലച്ചു കിടക്കും !

“ഹാഹ്..അതിനു നീയെന്തിനാ പേടിക്കുന്നെ ? ”
ഞാൻ ചെറിയ ചിരിയോടെ അവളെ നോക്കി .

“പോടാ..വേണ്ടാത്ത പണി ഒപ്പിച്ചിട്ട് അവന്റെ ഒരു ..”
മായേച്ചി എന്നെ നോക്കി പിറുപിറുത്തു .

“എടി..പുള്ളി മെസ്സേജ് അയച്ചാൽ നീ എന്ത് പറയും ?”
ഞാൻ ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു വീണ്ടും തിരക്കി .

“അത് ഞാൻ അവനോടു പറഞ്ഞോളാം …”
മായേച്ചി സ്വരം കടുപ്പിച്ചു തന്നെ പറഞ്ഞു എഴുനേറ്റു . അതിൽ പിന്നെ എന്ത് ഡെവലപ്പ് ഉണ്ടായി എന്ന് ഞാൻ വഴിയേ പറയാം !

———***********———-********————*******——————

Leave a Reply

Your email address will not be published. Required fields are marked *