“മ്മ്..എന്താ ?”
അവള് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .
“പ്ലീസ് ഡീ ..നീ ഞാൻ പറഞ്ഞ ഒക്കെ കേക്കാറില്ലേ , ഇത് ലാസ്റ്റ് ..ഇനി ഞാൻ ഒന്നും പറയില്ല . നീ ഒന്ന് സമ്മതിക്കെടി . ഇതെന്നത്തെയും പോലെ തമാശ അല്ല. ഞാൻ കാര്യായിട്ട പറയണേ ..”
ഞാൻ മായേച്ചിയെ നോക്കി ചിണുങ്ങി .
“എടാ കണ്ണാ ..അതൊന്നും ഇനി ശരിയാവില്ലെടാ …”
മായേച്ചി ഒടുക്കം പയ്യെ അയഞ്ഞു തുടങ്ങി വേറെ ഒഴിവു കഴിവ് പറയാൻ തുടങ്ങി .
“ഏഹ് ? എന്താ ശരിയാകാത്തതു ? ”
ശ്യാം അവളെ നോക്കി പുരികം ഉയർത്തി.
“അതൊന്നും ശരി ആവില്ല . അല്ലേൽ തന്നെ ഇനി നല്ല ചെക്കന്മാരെ ഒക്കെ എവിടുന്നു കിട്ടാനാ ..”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .
“ഓ പിന്നെ ..അത് നീയാണോ തീരുമാനിക്കുന്നെ? . ഈശ്വര മഞ്ജുസ് ഇല്ലാരുന്നേൽ ഇവളെ ഞാനെങ്കിലും വളച്ചു കെട്ടി ആ പാവം ഹേമാന്റിക്ക് ഒരാശ്വാസം കൊടുത്തേനെ ..”
ഞാൻ അവളുടെ മറുപടി കേട്ടു സ്വല്പം ഉറക്കെ പറഞ്ഞു .
അതുകേട്ടു മായേച്ചിയും ശ്യാമും ചെറുതായി കുലുങ്ങി ചിരിച്ചു .
“പോടാ..പോടാ ”
മായേച്ചി പയ്യെ ചിരിച്ചോണ്ട് എന്നെ നോക്കി .
“എന്ത് പോടാ ..ഞാൻ കാര്യമായിട്ട പറയണേ . എന്താ നിനക്കെന്നെ ഇഷ്ടമല്ലേ ?”
ഞാൻ അവളെ ചിരിയോടെ നോക്കി .
“പോടാ ചെക്കാ …ഞാൻ എടുത്തു നടന്ന ചെക്കനാ നീ …”
മായേച്ചി എന്റെ കൈപിടിച്ചു ചെറിയൊരു വാത്സല്യത്തോടെ തഴുകി .
“ആഹ്..എന്ന അതുവിട് . ഇപ്പൊ പോയില്ലേ ഒരു പുള്ളി , അയാളെങ്ങനെ ? നിനക്ക് താല്പര്യം ഉണ്ടോ ?”
ഒടുക്കം സമയമായെന്ന് തോന്നിയപ്പോൾ ഞാൻ ഉള്ളിലെ ഭാരം ഇറക്കി അവളെ നോക്കി . ആ ചോദ്യം അവള് പ്രതീക്ഷിച്ചിരുന്നതുകൊണ്ടോ എന്തോ മായേച്ചിയിൽ ഞാൻ ഞെട്ടലൊന്നും കണ്ടില്ല .
ഒരു നിമിഷം അവളൊന്നു മിണ്ടാതെ ഇരുന്നു .
“എന്താടി മായേച്ചി ..എന്തേലും പറ ..”
ഞാൻ അവളുട ഏതുടയിൽ തട്ടികൊണ്ട് ധൃതികൂട്ടി .
“എന്ത് പറയാൻ . എനിക്ക് തോന്നിയിരുന്നു നീ പറഞ്ഞു വരുന്നത് ഇത് തന്നെ ആണെന്ന് ..”
മായേച്ചി സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
“ആഹാ..പിന്നെന്താ പ്രെശ്നം ? അപ്പൊ നിനക്കു താല്പര്യം ഉണ്ടോ ?”
ശ്യാം ആകാംക്ഷയോടെ അവളെ നോക്കി .
“ഇല്ല…ഒട്ടും ഇല്ല ..”
മായേച്ചി മുഖത്തടിച്ച പോലെ പറഞ്ഞു .
“അതെന്താടി ? അവനു നിന്നെ ഇഷ്ട്ടായിന്നു പറയാൻ പറഞ്ഞു …”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .