“ഉണ്ട…ഒന്ന് പോ പെണ്ണെ ..നീ കല്യാണം കഴിക്കത്തോണ്ടാ മഹേഷേട്ടൻ ഇപ്പഴും കെട്ടാതെ നടക്കണത് . ആ ചിന്ത പോലുമില്ല തെണ്ടിക്ക് ”
ഞാൻ അവളുടെ ചേട്ടന്റെ കാര്യം ഓർത്തു പറഞ്ഞു . അനിയത്തിയുടെ കഴിഞ്ഞിട്ടേ പുള്ളിയും കെട്ടു എന്ന് പറഞ്ഞതോടെ കഷ്ടത്തിലായത് അവരുടെ അമ്മച്ചി ഹേമാന്റി ആണ് !
ഞാൻ അത് പറഞ്ഞതും അവളുടെ മുഖം ഒന്ന് വാടി .
“അതേ മായേച്ചി ..നിങ്ങള് രണ്ടും ഇങ്ങനെ വാശിപിടിച്ചു നടന്നോ . ആ പാവം ഹേമാന്റിയെ കുറിച്ച് രണ്ടിനും ഒരു വിചാരമില്ല . ആ പാവം എത്ര കാലമായി ഇവറ്റകളോട് ഈ കാര്യം പറഞ്ഞു പുറകെ നടക്കുന്നു ”
ശ്യാമും എന്റെ വാദം ശരിവെച്ചു .
“ദേ കണ്ണാ ..ശ്യാമേ ..ചുമ്മാ എന്റെ മൂഡ് കളയല്ലേ . വെറുതെ മനുഷ്യനെ വട്ടാക്കാനായിട്ട് ”
മായേച്ചി ഞങ്ങള് പറഞ്ഞത് ഇഷ്ടപെടാത്ത പോലെ പിറുപിറുത്തു .
“ഓ പിന്നെ ..എടി മായേച്ചി ഇങ്ങോട്ട് നോക്ക് . ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ . നിനക്കിപ്പോഴും ഒരു കുഴപ്പവും ഇല്ല . പോരാത്തേന് അത്യാവശ്യം സാലറി അങ്ങുന്ന ഒരു ടീച്ചറും .”
ഞാൻ പയ്യെ പറഞ്ഞു നിർത്തി .
“അതുകൊണ്ട് ?”
മായേച്ചി എന്നെ വല്യ താല്പര്യമില്ലാത്ത മട്ടിൽ നോക്കി .
“അതുകൊണ്ട് ഒലക്ക . എടി നാറി നീ സമ്മതിച്ചാൽ കല്യാണം ഒകെ ദാ ന്നു പറയും പോലെ കഴിഞ്ഞോളും ”
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
“ഓ…”
അവൾ ഒഴുക്കൻ മട്ടിൽ മൂളി .
“എന്ത് കോ ..”
ശ്യാം ഇടക്ക് കയറി .
“ഒന്ന് മിണ്ടാണ്ടിരി ചെക്കാ ..”
ശ്യാമിന്റെ ആക്കിയുള്ള ചോദ്യം കെട്ടു മായേച്ചി മുരണ്ടു .
“ആഹ്..ഇനി അവന്റെ നെഞ്ചത്തു കേറിക്കോ . എടി അവൻ പറഞ്ഞത് ശരിയല്ലേ? നിനക്കു എപ്പോഴും ഞങ്ങളിതു പറയുമ്പോ ഒരു പുച്ച്ചം ആണ് . അല്ലേലും നീയൊക്കെ വിളിച്ചാൽ ഓടിവരുന്ന ഞങ്ങളെ പറഞ്ഞാൽ മതി ..”
ഞാൻ ഒടുക്കം സെന്റിൽ തന്നെ കേറിപിടിച്ചു .അതിൽ കക്ഷി വീഴുമെന്ന് എനിക്കുറപ്പായിരുന്നു .
” ദേ കണ്ണാ ..വെറുതെ ഓരോന്ന് പറയണ്ടാട്ടോ . ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല . ”
മായേച്ചി തീർത്തു പറഞ്ഞു .
“പിന്നെന്താ നിന്റെ പ്രെശ്നം ? നിന്നെ പ്രേമിച്ചവൻ വേറെ കെട്ടി അവനു പിള്ളേരായിട്ടുണ്ടാകും . എന്നിട്ട് നീയിങ്ങനെ നടന്നോ …”
ശ്യാം പെട്ടെന്ന് ഇടയിൽ കേറി ആരോടെന്നില്ലാതെ പറഞ്ഞു .
“ശോ..ഇത് വല്യ ശല്യം ആയല്ലോ..”
ഞങ്ങളുടെ ഇടം വലം നിന്നുള്ള ആക്രമണത്തിൽ സഹികെട്ടു മായേച്ചി ചിണുങ്ങി .
“മായേച്ചി…എടി ..നോക്കെടി ..”
ഞാൻ അവളുടെ കയ്യിൽ പിടിച്ചു തോണ്ടി .