രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

ചെറിയ ഒരു പുഞ്ചിരിയോടെ മായേച്ചി ചിക്കൻ വരട്ടിയ പത്രം എന്റെ മുൻപിൽ കൊണ്ടുവച്ചു . അത് തുറന്നപ്പോഴേ നല്ലൊരു ഗന്ധം അവിടെ പരക്കുകയും ചെയ്തു .

“ആഹാ….”
ഞാനതു മണത്തുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .

“നീയും കൂടി ഇരുന്നോ  മായെ ഞാൻ വിളമ്പി തരാം ”
എന്റെ പുറകിലെ കസേരയിൽ പിടിച്ചു നിൽക്കുന്ന മായേച്ചിയെ നോക്കി മാതാശ്രീ പറഞ്ഞു .

പക്ഷെ സീറ്റ് ഒഴിവുള്ളത് വിവേകേട്ടന്റെ തൊട്ടടുത്താണ് . അതുകൊണ്ട് ആണോ എന്തോ മായേച്ചി ആ ഓഫർ നിരസിച്ചു .

“ഏയ് അത് വേണ്ട ആന്റി ..ഇവരുടെ കഴിഞ്ഞോട്ടെ .നമുക്ക് ഒന്നിച്ചിരിക്കാം ”
മായേച്ചി പയ്യെ പറഞ്ഞു . പിന്നെ ചിക്കനും കറിയുമൊക്കെ എനിക്കും ശ്യാമിന് വിവേകേട്ടനുമൊക്കെ സെർവ് ചെയ്തു .ഇടക്ക് വിവേകേട്ടാണ് അവളുടെ പാചക മികവിനെ ഒന്ന് പൊക്കിയടിക്കുകയും ചെയ്തു .

“ആഹാ..ഇത് കൊള്ളാലോ സാധനം ..സൂപ്പർ ആയിട്ടിട്ടുണ്ട് ട്ടോ മായെ ..”
മായേച്ചിയുടെ സ്പെഷ്യൽ ഡിഷ് ടേസ്റ്റ് ചെയ്തുകൊണ്ട് വിവേകേട്ടൻ ഒരു ക്ളീഷേ നമ്പർ ഇട്ടു .

“താങ്ക്സ് …”
അതിനു ഞങ്ങൾ പ്രതീക്ഷിക്കാതെ ഒരു മറുപടിയും അവൾ തട്ടിവിട്ടു . അപ്പഴേ ഞാനും ശ്യാമും ഉറപ്പിച്ചതാണ് മായേച്ചിക്ക് എന്തോ ഒരിത് ഉള്ളിലുണ്ടെന്നു . പിന്നെ അത് ചികയാനുള്ള ത്വര ആയി . എന്തായാലും വേറെ പണിയൊന്നും ഇല്ലല്ലോ . ഊണ് കഴിഞ്ഞതോടെ വിവേകേട്ടൻ മടങ്ങാൻ തീരുമാനിച്ചു .

പോകാൻ നേരം കക്ഷി മായേച്ചിയോടും യാത്ര പറഞ്ഞു .

“അപ്പൊ ന്നാ പോട്ടെ മായെ ..പിന്നെ എപ്പോഴേലും കാണാം. പിന്നെ കല്യാണം അധികം നീട്ടണ്ട ട്ടോ  ”
വിവേകേട്ടൻ ചെറിയൊരു ഉപദേശം പോലെ പറഞ്ഞു .

“ആഹ്..അതൊക്കെ ഞാൻ നോക്കിക്കോളാം . വിവേക് ചെല്ല്..”
പുള്ളിയുടെ ഉദ്ദേശം മനസിലായിട്ടോ ന്തോ മായേച്ചി ചിരിയോടെ പറഞ്ഞു .

“എന്ന ശരി…”
പുള്ളിയും ചിരിച്ചു . പിന്നെ എന്നോടും ശ്യാമിനോടും അമ്മയോടുമൊക്കെ യാത്ര പറഞ്ഞു ഇറങ്ങി . അവൻ പോയതും മായേച്ചി ഒരു ദീർഘ ശ്വാസം എടുത്തു വിട്ടത് ഞാൻ സംശയത്തോടെ വീക്ഷിച്ചു .

“എടി മായേച്ചി ..ഇങ്ങു വന്നേ ?”
ഞാൻ അവളെ മാടി വിളിച്ചു ഉമ്മറത്തെ തിണ്ണയിലിരിക്കാൻ പറഞ്ഞു .

“മ്മ്…എന്താടാ ?”
അവൾ ഗൗരവത്തിൽ ചോദിച്ചുകൊണ്ട് അവിടെ വന്നിരുന്നു .

“ഏയ് ..കാര്യായിട്ട് ഒന്നും ഇല്ല. . നിനക്ക് കല്യാണം കഴിച്ചൂടെടി ..”
ഞാൻ അവളുടെ കയ്യിൽ പിടിച്ചു പയ്യെ ചോദിച്ചു .

അതിനു അവള് ഒന്നും മിണ്ടിയില്ല . എന്റെ അവസ്ഥ അങ്ങനെ ആയതുകൊണ്ടാണോ , അതോ എന്നോട് ചെറിയ സ്നേഹം ഉള്ളോണ്ടോ എന്തോ അവളൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു .

“ഇളിക്കണ്ട ..ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ .”
ഞാൻ ഒന്നൂടി പറഞ്ഞു നോക്കി .

“നീ ഒന്ന് പോടാ …നിനക്കെപ്പോഴും ഇത് തന്നെയേ വിചാരമുള്ളോ ? ഞാൻ ആ മോഹം ഒക്കെ വിട്ടെടാ ”
മായേച്ചി പയ്യെ പറഞ്ഞു ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *