“ഉവ്വ ഉവ്വ ..എന്തായാലും ഒന്നും പറ്റാഞ്ഞത് ഭാഗ്യം . പക്ഷെ നിന്റെ മഞ്ജുസ് ഉണ്ടല്ലോ മോനെ ഹോ ! [ വിവേകേട്ടൻ ഒരു ദീർഘ ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു നിർത്തി ] ഞാൻ അതിന്റെ കാട്ടികൂട്ടലൊക്കെ കണ്ടിട്ട് വട്ടുപിടിച്ചെന്ന കരുതിയത് . ചെറിയമ്മേം അമ്മായിയും അഞ്ജുവും ഒക്കെ ഒരുവിധം പിടിച്ചുവെച്ചാണ് സാമാധാനിപ്പിച്ചത് ..”
ആക്സിഡന്റ് ദിവസത്തെ ഹോസ്പിറ്റൽ സീൻ ഓർത്തു വിവേകേട്ടൻ വല്ലായ്മയോടെ പറഞ്ഞു .
“ആഹ്…ഒക്കെ അഞ്ജു പറഞ്ഞു ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു നെഞ്ചുഴിഞ്ഞു .
പിന്നെ ഹോസ്പിറ്റൽ മുറിയിൽ വെച്ച് അഞ്ജു പറഞ്ഞ വാക്കുകൾ ഓർത്തു .
———-*******———–******———–********————-
“എന്തായിരുന്നെടി മഞ്ജുസിന്റെ അവസ്ഥ ? അവള് ഓവറാക്കി ചളമാക്കിയെന്നൊക്കെ അമ്മ പറഞ്ഞല്ലോ ?”
ഐ.സി.യൂ വില നിന്ന് റൂമിലേക്ക് മാറ്റിയ അന്നാണ് ഞാൻ അഞ്ജുവിനോട് ആ ചോദ്യം ഉന്നയിക്കുന്നത് .
“ആഹ് ..അതൊന്നും പറയണ്ട മോനെ . ശ്യാമേട്ടൻ വിളിച്ചു പറഞ്ഞപ്പോ ഞാനും അമ്മയും തന്നെ ആകെ വിഷമിച്ചിരിക്ക്യായിരുന്നു . അമ്മേം മോശം ഒന്നുമല്ല . നല്ല കരച്ചിലും പിഴിച്ചിലും ആയിരുന്നു . അതുകൊണ്ടാണ് ചേച്ചി മോളിന്നു ഇറങ്ങിവന്നതും .”
അഞ്ചു പയ്യെ പറഞ്ഞു നിർത്തി .
“എന്നിട്ട് ?”
ഞാൻ ആകാംക്ഷയോടെ അവളെ നോക്കി .
“എന്നിട്ടെന്താ . നീ വഴക്കിട്ടു ഇറങ്ങിപോയപ്പോൾ തന്നെ ചേച്ചി സ്ഥിരം പരിപാടി തുടങ്ങിയിരുന്നു . അതിന്റെ കൂടെ ഇതും കൂടി അറിഞ്ഞപ്പോ ബേഷായി . ‘അയ്യോ..എന്റെ കവി…അവനെന്താ പറ്റിയേ ..’ന്നും പറഞ്ഞു ഒറ്റ നിലവിളി ആയിരുന്നു . ”
അഞ്ജു ആ വിഷമം പിടിച്ച നിമിഷം പോലും സ്വല്പം തമാശപോലെ ആണ് പറഞ്ഞത് . അല്ലേലും ഒന്നും സംഭവിച്ചില്ലേൽ എല്ലാം കോമഡി ആണല്ലോ .
“ആഹാ ..ന്നിട്ട് ?”
ഞാൻ ചിരിയോടെ തിരക്കി .
“എന്നിട്ടോ…
എനിക്ക് കവിയെ ഇപ്പൊ കാണണം , ചേച്ചി കാരണം ആണ് നീ ഇറങ്ങിപോയെ എന്നൊക്കെ പറഞ്ഞു കരച്ചിലായി . പക്ഷെ വീട്ടിനു ഒന്നും കാര്യമായ പ്രെശ്നം ഇണ്ടാരുന്നില്ല ട്ടോ . ഞങ്ങള് ഒന്നും അങ്ങനെ വിട്ടു പറഞ്ഞിരുന്നില്ല. അതോണ്ട് കക്ഷിക്ക് ഇതേപ്പറ്റി വല്യ ധാരണ ഒന്നും ഇണ്ടാരുന്നില്ല. പക്ഷെ ഇവിടെ എത്തി ആളെ കണ്ടപ്പോ കണ്ട്രോള് പോയി .”
അഞ്ജു സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി .
“എങ്ങനെ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“കണ്ണേട്ടനെ കണ്ടപ്പോ തന്നെ ചേച്ചിടെ ബോധം പോയി . ആകെ ചോര ആയിരുന്നല്ലോ മൊത്തം ! ”
അഞ്ജു ആ കാര്യം ഓർക്കനിഷ്ടമില്ലാത്ത മട്ടിൽ ഓടിച്ചു പറഞ്ഞു .
“മ്മ്”