രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

വന്നിട്ടില്ലേ..അതിനോട് പോയി പറ ..”
ഞാൻ പറഞ്ഞു നിർത്തിയതും മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു അമ്മയെ പിടിച്ചു മുൻപോട്ടു തള്ളി .

“പോടീ പട്ടി. ”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .

അതിനു മറുപടിയൊന്നും പറയാതെ അവള് അമ്മയെ ഉന്തിത്തള്ളി അകത്തേക്കും പോയി . കുറച്ചു കഴിഞ്ഞപ്പോൾ ശ്യാം ഞങ്ങള് കഴിച്ചു കാലിയാക്കി വെച്ച ചായ ഗ്ലാസും ബേക്കറി പത്രങ്ങളുമെടുത്തു തിരിച്ചു കൊണ്ടുവെക്കാനായി പോയി . ആ സമയം വിവേകേട്ടൻ വീണ്ടും മായേച്ചിയെ കുറിച്ച് തിരക്കി .

“ഈ മായ ആള് കൊള്ളാല്ലോടാ ..നല്ല രസമുള്ള സംസാരം . നീ പറഞ്ഞപോലെ ഞാൻ ഒന്ന് അന്വേഷിച്ചു പോയാലോ ?”
വളരെ പെട്ടെന്ന് എന്തോ കൗതുകം മായേച്ചിയിൽ തോന്നിയപോലെ വിവേകേട്ടൻ എന്നെ നോക്കി .

ഞാനും അത് തെല്ലൊരു അമ്പരപ്പോടെ കേട്ടിരുന്നു .

“ശേ ..നിങ്ങള് കാര്യമായിട്ടാ ?”
ഞാൻ ആശ്ചര്യത്തോടെ പുള്ളിയെ  നോക്കി .

“പിന്നല്ലാതെ !കക്ഷി എന്താ പാട്? മുഖത്തടിച്ച പോലെ വല്ലോം പറയാനുള്ള സാധ്യത ഉണ്ടോ ? ഒറ്റ നോട്ടത്തിൽ എനിക്ക് ചെറിയൊരു മതിപ്പുണ്ട് ”
മായേച്ചിയുടെ അത്ര നേരത്തെ പെർഫോമൻസ് കണ്ട സംശയത്തിൽ സ്വല്പം പേടിയോടെ തന്നെ വിവേക് തിരക്കി .

“അത് ചില്ലറ മുതൽ ഒന്നുമല്ല .ചെലപ്പോ പോയി പണി നോക്കെടാ എന്നും പറഞ്ഞെന്നു വരും !”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

“മ്മ്..എന്തായാലും വല്ലോം നടക്കുമെങ്കിൽ പറ . ഞാൻ പോയിക്കഴിഞ്ഞാൽ നീ ഒന്ന് ചോദിച്ചു നോക്ക് . കക്ഷിക്ക് താല്പര്യം ഉണ്ടേൽ പിന്നെ ഞാനീ പെണ്ണ് തിരഞ്ഞു നടക്കണ്ടല്ലോ ”
വിവേകേട്ടൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“മ്മ്….ഞാൻ ഒന്ന് മുട്ടി നോക്കട്ടെ . എന്നിട്ട് പറയാം . എന്തായാലും വല്യ പ്രതീക്ഷ ഒന്നും വേണ്ട മോനെ ..”
മായേച്ചിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ്…നീ നോക്ക് .ഞാൻ കാര്യമായി തന്നെയാ .പിന്നെ  അവൾക്ക് വയസ് എന്നെക്കാളുണ്ടോ?”
വിവേകേട്ടൻ ചെറിയൊരു സംശയത്തോടെ ചോദിച്ചു .

“അതറിയില്ല ..ചിലപ്പോൾ സെയിം ആകും . അല്ലെങ്കിൽ ഒന്നോ രണ്ടോ അവൾക്ക് കൂടുതലും കാണും . അതിപ്പോ സാരല്യ..ഞാനും മഞ്ജുസും അങ്ങനെ അല്ലേ ..”
ഞാൻ സ്വല്പം ഗമയിൽ തട്ടിവിട്ടു .

“മ്മ്..മ്മ്..നീ അതുവിട് . ഒരു മഞ്ജുസും കവിയും .നാണമില്ലല്ലോടെ രണ്ടിനും …ഒക്കെ അഞ്ജു പറഞ്ഞു ..”
വിവേകേട്ടൻ എന്നെയൊന്നു തളർത്തികൊണ്ട് പറഞ്ഞു  !

“അതിപ്പോ ഇത്ര സീൻ ഉള്ള കാര്യം ഒന്നുമല്ല . ഞങ്ങള് സ്നേഹം കൂടിയാൽ അങ്ങനെ ചിലപ്പോ തല്ലുകൂടിയെന്നൊക്കെ വരും . ”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *