രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

മായേച്ചി ഒടുക്കം ശ്യാമിനെയും ഭീഷണിപ്പെടുത്താൻ തുടങ്ങി .

“ഓഹ് പിന്നെ..നീയിങ്ങു വാ …കവിനെ പേടിപ്പിക്കണ പോലെ ഒന്നും എന്ത് അടുത്ത് നടക്കില്ല മായേച്ചി ..”
ശ്യാം ചിരിയോടെ പറഞ്ഞു .

“ഓഹ് പിന്നെ..നീയൊരു വല്യ ആള് ..ഒന്ന് പോടാ ചെക്കാ ..”
ശ്യാമിന്റെ ഡയലോഗ് പുച്ഛിച്ചു തള്ളിക്കൊണ്ട് മായേച്ചി മുഖം തിരിച്ചു .

‘”അതെ ..നിങ്ങളൊന്നു നിർത്തുന്നുണ്ടോ .ഹോ..എന്തൊരു ബഹളമാ ഇത്…”
ഒടുക്കം വോളിയം കൂടി തുടങ്ങിയതും അമ്മച്ചി ശബ്ദം ഉയർത്തി . അപ്പോഴാണ് എല്ലാവരും ഒന്നടങ്ങിയത് . വിവേകേട്ടൻ മാത്രം ഈ അങ്കംവെട്ടും നോക്കി രസിച്ചിരുന്നു കാപ്പി കുടിക്കുന്നുണ്ട് .

“എന്ന നിങ്ങളിരിന്നു സംസാരിക്ക് മക്കളെ .എനിക്ക് അടുക്കളേൽ കുറച്ചു പണിയുണ്ട് . ഇവന് ചിക്കൻ വേണം എന്നൊക്കെ പറഞ്ഞു ശ്യാം പോയി വാങ്ങിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഇനിയിപ്പോ അതൊക്കെ ഉണ്ടാക്കണം . അപ്പൊ വിവേകേ നീയിനി ഊണ് കഴച്ചിട്ടൊക്കെ പോയാ മതി ട്ടോ ”
അമ്മ ഒരോര്മപെടുത്തൽ പോലെ പറഞ്ഞു .

“അയ്യോ അമ്മായി…അതിനൊന്നും സമയമില്ല. എനിക്ക് ഉടനെ പോണം ..”
അമ്മ പറഞ്ഞു നിർത്തിയതും വിവേകേട്ടൻ ചാടിക്കയറി പറഞ്ഞു .

“ഓഹ്..പിന്നെ ഇയാൾക്ക് പോയിട്ട് അവിടെ മലമറിക്കുന്ന പണിയല്ലേ . ഒന്ന് ചുമ്മായിരി മനുഷ്യാ…”
പുള്ളിയുടെ ധൃതി കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ്..അതെന്നെ . നീ ഇനി ഊണ് കഴിച്ചിട്ടൊക്കെ പോയാൽ മതി. ”
അമ്മ തീർത്തു പറഞ്ഞു .

“ആഹ്..എന്നാൽ അങ്ങനെ ആവട്ടെ ..”
ഒടുക്കം വിവേകേട്ടൻ സമ്മതിച്ചു .

“എന്ന വാടി പെണ്ണെ ..നീയും കൂടി വാ . എനിക്കൊരു സഹായം  ആകും ”
അമ്മ അടുക്കളയിലേക്ക് പോകാനൊരുങ്ങി മായേച്ചിയെ വിളിച്ചു .

“അയ്യടി തള്ളെ . ഞാൻ ഇന്ന് ഗസ്റ്റാ..എനിക്ക് വയ്യ പണിയെടുക്കാൻ ..”
മായേച്ചി ചിരിയോടെ പറഞ്ഞു അമ്മയുടെ കയ്യിൽ നുള്ളി . പണ്ട് തൊട്ടേ അവള് അമ്മയെ കളിയാക്കി തള്ളെ , പെണ്ണുമ്പിള്ളേ എന്നൊക്കെ വിളിക്കും . അമ്മയ്ക്കും അത് കേൾക്കുന്നത് ഒരിഷ്ടമാണ് ! ഞാനൊക്കെ ഉണ്ടാകുന്നതിനും മുൻപേ അമ്മ കൊഞ്ചിച്ചു കൊണ്ട് നടന്ന പെണ്ണാണ് മായേച്ചി . അതിന്റെ ഒരു സ്നേഹവും കരുതലും അമ്മക്ക് അവളോടുണ്ട് . ആ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് തന്നെ അവള് ഞങ്ങളുടെ വീട്ടിലെ അംഗത്തെപോലെയാണ് പെരുമാറ്റവും സംസാരവുമൊക്കെ !

“ആഹ്..മായേച്ചി . നീ വന്നത് നന്നായി . അന്ന് വീട്ടിലുണ്ടാക്കിയ പോലെ വരട്ടിയിട്ട് ചിക്കൻ വെക്കാമോ ? അമ്മ എന്നും ഒരേ സ്റ്റൈലാടി ”
ഞാൻ മുൻപൊരിക്കൽ അവളുടെ വീട്ടിൽ പോയപ്പോൾ കഴിച്ച വരട്ടിയ ചിക്കന്റെ രുചി ഓർത്തു സ്വല്പം ഉറക്കെ പറഞ്ഞു .ആദ്യം ഹേമാന്റി  ഉണ്ടാക്കിയതാണെന്നാണ് കരുതിയതെങ്കിലും അത് മായേച്ചിയുടെ വർക് ആയിരുന്നെന്നു കഴിച്ച ശേഷം അവളാണ് പറഞ്ഞത് !

“അയ്യടാ ..നിനക്ക് വെച്ച് വിളമ്പാൻ ഒരുത്തിയെ കെട്ടിക്കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *