രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

“എനിക്ക് വിഷമം ഇല്ല കവി  . പക്ഷെ കവിക്ക് എന്നെ ഇനി പഴയ പോലെ കാണാൻ പറ്റോ ? അത്രക്ക് വിഷമിപ്പിച്ചില്ലേ ഞാൻ ? എന്റെ ഇഷ്ടങ്ങൾക്കൊത്തു മാറിയിട്ടും കവിയെ ഞാൻ കുറ്റപെടുത്തിയില്ലേ ?”
മഞ്ജു ഒറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ പിറുപിറുത്തു വീണ്ടും പൊട്ടിക്കരഞ്ഞു .

കൈത്തലം കൊണ്ട് മുഖം പൊത്തി അവൾ കരയുന്നത് ഞാനും ചെറിയ അസ്വസ്ഥതയോടെ നോക്കി .

“മഞ്ജുസേ കരയല്ലെടി ..”
അവളുടെ മോങ്ങല് കേട്ട് ഞാൻ പയ്യെ പറഞ്ഞു . പക്ഷെ ഒരു മാറ്റവും ഇല്ല. അതോടെ ആ അവസ്ഥയിലും എനിക്ക് ചെറിയ കലിപ്പ് വന്നു .

“നീ എണീറ്റ് പോയെ ..മതി ഇവിടിരുന്നത് …”
ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു അവളുടെ ഇടുപ്പിൽ കയ്യെത്തിച്ചു നുള്ളി . എന്റെ കൈവിരലുകൾ നുള്ളി നോവിച്ച വേദനയിൽ  മഞ്ജുസിന്റെ ഏങ്ങലടി ഒരു നിമിഷത്തേക്ക് നിലച്ചു !

അവളൊന്നു ഞെട്ടിക്കൊണ്ട് എന്നെ നോക്കി .

“പൊക്കോ…ബാക്കിയൊക്കെ നമുക്ക് വീട്ടിൽ ചെന്നിട്ട് പറയാം . ഇവിടന്നു എന്ന് പുറത്തിറങ്ങാൻ പറ്റും എന്നെങ്ങാനും ഡോക്ടർ പറഞ്ഞോ ?”
ഞാൻ അവളരെ ശാന്തനായി പതിയെ ചോദിച്ചു..

“അറിയില്യ ..മുറിവ് ഒകെ കരിഞ്ഞിട്ട് പോകാന്നു പറയണ കേട്ടു ..”
കരഞ്ഞു കലങ്ങിയ കണ്ണുകൾ കൈവിരലുകൊണ്ട് തുടച്ചു മഞ്ജുസ് ആശ്വാസത്തോടെ പറഞ്ഞു .

“മ്മ്…പിന്നെ ഇനി കാണാൻ വരുമ്പോ ഈ കോലത്തിൽ ഒന്നും വരണ്ട . നല്ല സെറ്റപ്പായി എന്റെ പഴയ സുന്ദരി മിസ് ആയിട്ട് വന്ന മതി . നിന്നെ ഇങ്ങനെ കാണുമ്പോ എന്തൊപോലാ…”
അവളുടെ കുളിയും നനയുമൊന്നുമില്ലാത്ത പോലത്തെ കോലവും മുടിയുടെ കിടത്തവയും ഒക്കെ കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ അവിടന്ന് . പറയണ ആള് പിന്നെ മേക്കപ്പിട്ടിട്ടല്ലേ കിടക്കുന്നത് ..”
മഞ്ജുസ് എന്റെ രൂപത്തിന്റെ അവസ്ഥ ഓർത്തു വിഷമത്തോടെ പറഞ്ഞു .

“ഹി ഹി..അതൊക്കെ ശരിയാവുമെടി ..ഒകെ ശരിയായിട്ട് വേണം ഒന്ന് കാണാൻ …എന്താ ?”
ഞാൻ ആശുപത്രി കിടക്കയിലും ഒന്ന് ശൃംഗരിക്കാൻ ശ്രമിച്ചു  . അതുകേട്ടതും മഞ്ജുസ് ഒരു മങ്ങിയ ചിരി പാസ്സാക്കി .

“പോടാ ..ഇപ്പഴാണോ അതൊക്കെ പറയുന്നേ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ഇടതു കൈത്തലം തഴുകി .

“എന്ന പോട്ടെ കവി ..”
മഞ്ചുസെന്റ്റെ കൈത്തലം ഉയർത്തി പയ്യെ ചുംബിച്ചുകൊണ്ട് ചോദിച്ചു .

“മ്മ്…”
ഞാൻ പയ്യെ മൂളി .

Leave a Reply

Your email address will not be published. Required fields are marked *