രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

വിവേകേട്ടൻ പയ്യെ പറഞ്ഞു മായേച്ചിയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി . അവളീ സംസാരം ഒന്നും അത്ര താല്പര്യമില്ലാത്ത മട്ടിൽ ട്രേ തിരിച്ചും മറിച്ചും നോക്കുന്നുണ്ട് .

ഇവർക്കിടയിലൊരു സ്പാർക് എവിടെയോ കിടപ്പുണ്ട് എന്നെനിക് തോന്നിയതും അവിടെ വെച്ചാണ് ! അതുകൊണ്ട് തന്നെ ഞാൻ ചാടിക്കയറി വീണ്ടും അവളുടെ കല്യാണക്കാര്യം എടുത്തിട്ടു .

“അമ്മാ ..ഞാൻ പറയുവായിരുന്നു ,വിവേകേട്ടനു മായേച്ചിയെ ഒന്ന് അന്വേഷിച്ചാലോ എന്ന് , അമ്മക്കെന്താ അഭിപ്രായം ?”
ഞാൻ മായേച്ചിയെ നോക്കി ഒന്നാക്കി ചിരിച്ചുകൊണ്ട് പയ്യെ തിരക്കി .

“കണ്ണാ …ഞാൻ വേറെ ആളുള്ളതൊന്നും നോക്കില്ലാട്ടോ …”
ഞാൻ പറഞ്ഞു നിർത്തിയതും അവൾ കയ്യിലിരുന്ന ട്രേ ഒന്ന് വീശിയെറിയുന്ന പോലെ ഭാവിച്ചു . വിവേകേട്ടൻ അതുകണ്ടു പയ്യെ ചിരിക്കുന്നുണ്ട് .

“ഹാഹ് നീ എന്തിനാ പെണ്ണെ കിടന്നു തിളക്കുന്നത് . അവൻ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയണതല്ലേ ”
മായേച്ചിയുടെ ദേഷ്യം കണ്ടു എന്റെ അമ്മ ചിരിയോടെ പറഞ്ഞു .

“എന്നാലും ഇവൻ ഇത് കുറെ നേരമായി തുടങ്ങീട്ട്..ഈ തെണ്ടിക്ക് എപ്പോ കണ്ടാലും ഈ കല്യാണം , കല്യാണം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. ”
മായേച്ചി ഒന്നടങ്ങികൊണ്ട് പിറുപിറുത്തു .

“ഹാഹ് നീയൊന്നടങ് പെണ്ണെ . അല്ലേൽ തന്നെ അവൻ പറഞ്ഞതിലെന്താ  തെറ്റ് ? പണ്ടെന്തോ ഉണ്ടായെന്നു വെച്ച നീ സന്യസിക്കാൻ പോവാണോ? പാവം ആ ഹേമ , രണ്ടു മക്കളും ഇങ്ങനെ തുടങ്ങിയ അവളെന്തു ചെയ്യുമെടി ?”
എന്റെ അമ്മച്ചി സ്വല്പം കാര്യമായി തന്നെ മായേച്ചിയെ ഉപദേശിച്ചു . പുറമെ നിന്നൊരാൾ ഉള്ളതുകൊണ്ട് മായേച്ചി അതിനു മറുപടി ഒന്നും പറയാൻ നിന്നില്ല . ആള് വിവേകിനെ ഇടം കണ്ണിട്ട് നോക്കി ഇതൊക്കെ സാധാരണ വിഷയം എന്ന ഭാവത്തിൽ നിന്നു .

“ഓഹ്..ഇപ്പൊ അമ്മേം മോനും ഒറ്റക്കെട്ടായല്ലേ  ”
അമ്മയുടെ സംസാരം കേട്ട് മായേച്ചി പിറുപിറുത്തു .

“നീ ഇങ്ങനെ ചൂടാവല്ലേ മായേച്ചി . ഞാൻ ചുമ്മാ പറഞ്ഞതാണേലും നീ ശരിക്കൊന്നു ആലോചിക്ക് . പുള്ളിക്ക്  എന്തായാലും എതിർപ്പൊന്നും ഉണ്ടാകില്ല..അല്ലേ വിവേകേട്ടാ ?”
ഞാൻ വിവേകേട്ടനെ നോക്കി ചിരിയോടെ ചോദിച്ചു .

അതിനു മറുപടി ആയി പുള്ളിയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു . മായേച്ചിയും അത് നോട്ട് ചെയ്തോ എന്തോ !

“ആന്റി അവനോടു നിർത്താൻ പറയുന്നുണ്ടോ..ഇല്ലേൽ ഞാനിപ്പോ പോകുവെ …”
വിവേകിനെ സ്വല്പം അസ്വസ്ഥതയോടെ നോക്കി മായേച്ചി എന്റെ അമ്മയുടെ കയ്യിൽ നുള്ളി .

“സ്…ഒന്ന് ചുമ്മാ ഇരി പെണ്ണെ . ഡാ കണ്ണാ ..മതി….ഇനി അവള് പിണങ്ങി പോണ്ട ..”
ആദ്യം മായേച്ചിയോടും പിന്നെ എന്നോടായും പറഞ്ഞു അമ്മ വെള്ളക്കൊടി ഉയർത്തി !

“ആഹ്..ആഹ്…എന്നാലും ഈ സാധനത്തിന്റെ വാശിയെ..പാവം ഹേമാന്റി”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“അതെ അതെ …”
ശ്യാമും എന്നെ പിന്താങ്ങി .

“ശ്യാമേ ..നീയും വാങ്ങിക്കുമേ ..”

Leave a Reply

Your email address will not be published. Required fields are marked *