രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

ഞാൻ പയ്യെ പറഞ്ഞു നിർത്തി.

“ആഹ്….ആഹ് ..മനസിലായി…”
മായേച്ചി പെട്ടെന്ന് ഓർത്തെടുത്ത പോലെ തലയാട്ടി ചിരിച്ചു .

“ഹലോ.സോറി ട്ടോ പെട്ടെന്ന് ആളെ മനസിലായില്ല .”
മായേച്ചി പെട്ടെന്ന് ഇരിക്കുന്നിടത്തു നിന്നും ചാടി എഴുനേറ്റു പറഞ്ഞു വിവേകിന്  നേരെ കൈനീട്ടി .

“ഓ.അതൊന്നും സാരല്യ….ഇയാളിരിക്കൂ ”
വിവേകേട്ടൻ പയ്യെ പറഞ്ഞു മായേച്ചിയുടെ കൈപിടിച്ചു കുലുക്കി .

“മ്മ്…”
മായേച്ചി മൂളികൊണ്ട് തിരിച്ചിരുന്നു .

“അല്ലേടാ നീയിപ്പോ ഫുൾ ടൈം ഇവിടെ തന്നെ ആണോ ?”
ശ്യാമിന്റെ തലക്കിട്ടു കിഴുക്കി മായേച്ചി ചിരിയോടെ തിരക്കി .

“ആഹ്…ഒന്ന് ചുമ്മാ ഇരി കുരിപ്പെ.. വേറെയിപ്പോ എന്താ പണി..”
ശ്യാം തല തടവിക്കൊണ്ട് പിറുപിറുത്തു.

“മ്മ്….പിന്നെ എന്തൊക്കെ ഉണ്ടെടാ കണ്ണാ? എന്തായാലും അന്ന് ഹോസ്പിറ്റലിൽ വെച് കണ്ടതിനേക്കാൾ ആളൊന്നു ഉഷായിട്ടുണ്ട് ..”
മായേച്ചി എന്നെ അടിമുടി നോക്കി ഒന്ന് വിലയിരുത്തി .

“ആഹ്…കുഴപ്പല്യ മോളെ.. അല്ല നീയിന്നു കോളേജിൽ പോയില്ലേ ? എന്താ ഒറ്റക്ക് ? ഹേമന്റി എവിടെ പോയി ?”
ഞാൻ ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങളെറിഞ്ഞു . വിവേകേട്ടൻ ഞങ്ങളുടെ പെരുമാറ്റവും സംസാരവുമൊക്കെ പതിവില്ലാത്ത വിധം ശ്രദ്ധിച്ചിരിക്കുന്നുണ്ട്. ഇടക്കിടെ ആളൊന്നു മായേച്ചിയെ സ്കാൻ ചെയ്യുന്നുമുണ്ട് .

“ഇല്ല ഇന്ന് ലീവാക്കി . അമ്മ ആണെന്കി  ഏതോ കല്യാണത്തിനും പോയി . ഒറ്റക്കിരുന്നു ബോറടിച്ചപോഴാ നിന്റെ കാര്യം ഓർത്തത് അങ്ങനെ ഇങ്ങു പൊന്നു..എവിടെ നിന്റെ അമ്മ ?”
മായേച്ചി പറഞ്ഞു തീർത്തു സംശയത്തോടെ ചോദിച്ചു .

“അടുക്കളയിൽ കാണും . ചായ എടുക്കാൻ പോയതാ . ഇങ്ങേരും ഇപ്പൊ വന്നേയുള്ളു ”
വിവേകേട്ടനെ ചൂണ്ടി ഞാൻ പയ്യെ പറഞ്ഞു .

“ആഹ്…പിന്നെ വിവേക് എന്താ ചെയ്യണേ ഇപ്പൊ ?”
പെട്ടെന്ന് പുള്ളിയുടെ കാര്യം ഓർത്തു മായേച്ചി ഉപചാരപൂർവം തിരക്കി .

“ഏഹ്…ഞാനോ….ഞാനിപ്പോ സിവിൽ എൻജിനീയർ ആയിട്ട് ദുബായിൽ വർക്ക് ചെയ്യാ ”
ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു വിവേകേട്ടൻ മായേച്ചിയുടെ ചോദ്യം കേട്ടതും പരുങ്ങലോടെ പറഞ്ഞൊപ്പിച്ചു .

“മ്മ്…”
മായേച്ചി അതുകേട്ടു പയ്യെ മൂളി.

“ഇയാളെന്താ ചെയ്യണേ ? കല്യാണം ഒകെ കഴിഞ്ഞോ ?”
വിവേകേട്ടൻ സ്വാഭാവികമായ കുശലാന്വേഷണം പോലെ ചോദിച്ചെങ്കിലും അതുകേട്ടു ഞാനും ശ്യാമും ഒന്ന് ചുമച്ചു .

“ഹ്ഹ്മ്മ്മ്..ഹ്മ്മ്മ് ”
ഞാൻ ഒന്ന് ചിരിയഭിനയിച്ചു ചുമച്ചു മായേച്ചിയെ നോക്കി . അവള് ഞങ്ങളുടെ ചിരിയും ചുമയും ഒക്കെ കണ്ടുംകേട്ടും കണ്ണുരുട്ടാൻ തുടങ്ങി .

“എന്താ ? “

Leave a Reply

Your email address will not be published. Required fields are marked *