“ആഹ്..അമ്മായി …”
പുള്ളി എഴുന്നേറ്റുകൊണ്ട് എന്റെ അമ്മയെ ചേർത്തുപിടിച്ചു .
“നീ എപ്പോ വന്നെടാ ? ഞാൻ അപ്രത്തെ വീട്ടിലൊന്നു പോയതായിരുന്നു ”
വിവേകേട്ടനോട് കുശലം തിരക്കുന്ന പോലെ ‘അമ്മ ചോദിച്ചു .
“ഇപ്പൊ എത്തിയെ ഉള്ളൂ അമ്മായി ..പിന്നെന്തൊകെ ഉണ്ട് വിശേഷം ? മാമൻ വിളിക്കാറില്ല ?”
വിവേകേട്ടൻ ആവേശത്തോടെ തിരക്കി .
“ആഹ്…മാമനൊക്കെ വിളിക്കാറുണ്ട്. പിന്നെ വിശേഷം ഒക്കെ ദേ ഇരിക്കുന്നു . ഇതിനെ നോക്കല് തന്നെ പണി ”
മാതാശ്രീ ചെറിയ തമാശ പറഞ്ഞുകൊണ്ട് ചിരിച്ചു .
“ഹ ഹ ..”
വിവേകേട്ടനും അതുകേട്ടൊന്നു പുഞ്ചിരിച്ചു .
“മ്മ്…നീ ഇരിക്കെടാ വിവേകേ..അമ്മായി ചായ എടുക്കാം ..”
ഒടുക്കം സ്ഥിരം ഡയലോഗ് പറഞ്ഞു അമ്മ വിവേകേട്ടനെ കസേരയിൽ പിടിച്ചിരുത്തി .
അങ്ങനെ ഞങ്ങൾ വീണ്ടും ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് മായേച്ചിയുടെ വരവ് . ഒരു ചുവന്ന ചുരിദാറും വെളുത്ത പാന്റും ആണ് വേഷം ! വെള്ളയിൽ ചുവന്ന പൂക്കളുള്ള മനോഹരമായ ഒരു ഷാളും അവളുടെ മാറിൽ വിരിച്ചിട്ടിട്ടുണ്ട് ! വലതു തോളിൽ ഒരു ഹാൻഡ് ബാഗ് തൂക്കിയിട്ടിട്ടുണ്ട് . വലതുകൈ അതിൽ പിടിച്ചുകൊണ്ടാണ് ഗേറ്റും കടന്നു വരുന്നത്. അധികം മേക്കപ്പ് യൂസ് ചെയ്യാറില്ലേലും മായേച്ചിയെ കാണാൻ നല്ല ചന്തമാണ് ! ആ ചെമ്പൻ മുടിയിഴകൾ കാറ്റിൽ പറത്തികൊണ്ട് അവൾ എന്റെ വീട് ലക്ഷ്യമാക്കി വന്നു .
“ഡാ ഡാ..മായേച്ചി …”
അവള് വരുന്നത് ആദ്യമേ കണ്ട ശ്യാം എന്നെ നോക്കി പറഞ്ഞു . അപ്പോഴാണ് ഞാനും വിവേകേട്ടനും അങ്ങോട്ടേക്ക് നോക്കുന്നത് . ഉമ്മറത്തു പതിവില്ലാതെ വിവേകിനേയും ശ്യാമിനെയും കണ്ടപ്പോൾ മായേച്ചിയും ഒന്ന് പരുങ്ങി .
“ഹേമാന്റി ഇല്ലേ മായേച്ചി ?”
അവളുടെ ഒറ്റക്കുള്ള ആ വരവ് കണ്ടതും ഞാൻ ഉമ്മറത്തിരുന്നു ഉറക്കെ വിളിച്ചു ചോദിച്ചു .അതവള് കേട്ടിട്ടും ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നടന്നടുത്തു .
“ഇതാരാടാ ?”
മായേച്ചിയെ അടിമുടി ഒന്ന് നോക്കി വിവേകേട്ടൻ ചോദിച്ചു .
“അമ്മേടെ ഫ്രണ്ടിന്റെ മകളാ..പിന്നെ ഞങ്ങടെ ടീച്ചറും കൂടി ആയിരുന്നു ..”
ഞാൻ പുള്ളിയുടെ ആകാംക്ഷ നിറഞ്ഞ മുഖം നോക്കി പതിയെ പറഞ്ഞു . മായേച്ചിയെ കണ്ടപ്പോൾ വിവേകേട്ടന്റെ മുഖത്തൊരു തെളിച്ചം വന്നത് ഞാനും നോട്ട് ചെയ്തിരുന്നു .
മായേച്ചി അടുത്തെത്തിയതും ശ്യാമും വിവേകേട്ടനും എഴുനേറ്റു . പക്ഷെ അവളതു കണ്ടു ചിരിക്കുകയാണ് ചെയ്തു .
“എന്നെ കണ്ടിട്ടാണോ ഈ ബഹുമാനം ? ഇരിക്കേടോ ചങ്ങാതി…”
മായേച്ചി സ്വതസിദ്ധമായ ശൈലിയിൽ ശ്യാമിനോടായി പറഞ്ഞു . പിന്നെ ആളെയത്ര പിടികിട്ടിയില്ല എന്ന ഭാവത്തിൽ വിവേകേട്ടനെയും നോക്കി .
“ഇതാരാ കണ്ണാ ?”
മായേച്ചി ശ്യാമിനു അടുത്തായി തിണ്ണയിലേക്കിരുന്നു സംശയത്തോടെ ചോദിച്ചു .
“എന്റെ വല്ല്യമാമന്റെ മോനാ ..വിവേകേട്ടൻ . മായേച്ചി മുൻപെപ്പോഴോ വന്നപ്പോ കണ്ടിട്ടുണ്ടാവണമല്ലോ “