ശ്രമിച്ചു… നടപ്പില്ല… ആ ശബ്ദം.. അവൾക്കെന്തോ പന്തികേട് തോന്നി. മെല്ലെയെണീറ്റവൾ വാതിൽക്കലെത്തി. ഇപ്പോൾ കൂടുതൽ വ്യക്തമായി കേൾക്കാം. വാതിൽ തുറന്നപ്പോൾ അടുത്ത മുറിയിൽ നിന്നാണ്. അവൾ ചെവിയോർത്തു. ആരോ തേങ്ങുന്നു. ഹരിയാണോ? അവൾ വരാന്തയിലേക്കിറങ്ങി. അതെ. ഹരി കരയുന്ന ശബ്ദം. അവളവന്റെ മുറിയിൽ കയറി. മെത്തയിൽ ചുരുണ്ടു കിടക്കുന്ന അവന്റെ ദേഹം പൊങ്ങിത്താഴുന്നു…തേങ്ങലിനൊപ്പം! അവൾ മെത്തയിൽ അവന്റെ പിന്നിലമർന്നു. അവനെയടക്കിപ്പിടിച്ചു. അവളുടെ ചൂട് അവനിലേക്കു പകർന്നു. അവളവനെ ഒരു കുഞ്ഞിനെപ്പോലെ ചെറുതായി ആട്ടിക്കൊണ്ടിരുന്നു… അവൻ ശാന്തമാകുന്നതു വരെ….അവന്റെ ശ്വാസം താളത്തിലാവുന്നതു വരെ… പിന്നെ ശബ്ദമുണ്ടാക്കാതെ അവളെണീറ്റു പോയി.
അടുത്ത ദിവസം ആർക്കും ചിന്തിക്കാൻ സമയം കിട്ടിയില്ല. രാമു ബലിയിട്ടു. ചടങ്ങുകൾ കഴിഞ്ഞ് മൃതദേഹം ദഹിപ്പിച്ച് അസ്ഥികൾ വീട്ടിൽ കൊണ്ടുവരുന്നതു വരെ തിരക്കായിരുന്നു. പ്രകാശൻ വന്നിരുന്നു.
വൈകുന്നേരം അവൻ രാമുവിനേയും കൊണ്ട് തിരികെപ്പോയി. കുള്ളനായ പ്രകാശനും, ഉയരമുള്ള തങ്കിയും സംസാരിച്ചു നിൽക്കുന്നതു കണ്ട് ഹരി കൗതുകത്തോടെ വരാന്തയുടെ അരമതിലിൽ ഇരുന്നു.
അവൾടെ ദോഷജാതകാണ്, അവന്റേയും. അതങ്ങനെ പൊരുത്തപ്പെട്ടു വന്നു. അവളവനെ നല്ലോണം നോക്കുന്നുണ്ട്. നല്ല പെണ്ണാണ്. പാർവ്വതി ഹരിയുടെ അടുത്തു നിന്നു പറഞ്ഞു.
നിനക്ക് അവധിയുണ്ടോ ഹരീ? ഈ കെളവീടെ കൂടെ നിയ്യ് സമയം കളയണ്ട. നീ ഏതായാലും വന്നൂലോ. അമ്മയ്ക്കതു മതി മോനേ.
അമ്മയെന്താ പറയുന്നത്? ഒന്നാമത് അമ്മ കിഴവിയല്ല. അവൻ പാർവ്വതിയെ വയറിലെ മടക്കിൽ വിരലുകൾ അമർത്താതെ ചുറ്റിയടുപ്പിച്ചു.
ശരിയാണ്. കുഞ്ഞമ്മയാണ് തറവാട്ടിലെ ഏറ്റവും സുന്ദരി. അമ്മ പണ്ടു പറഞ്ഞു കേട്ടിട്ടുണ്ട്. പ്രകാശനെ യാത്രയാക്കി മോളെ ഉമ്മറത്തെ സെറ്റിയിൽ തലയണകളുടെ നടുക്കു കിടത്തിയിട്ട് തങ്കി വന്നു. അവന്റെ ഇടതു വശത്തു ചേർന്നുനിന്നു. രണ്ടുപേരും മുണ്ടും ബ്ലൗസുമാണുടുത്തിരുന്നത്.
പോടീ തങ്കീ. പാർവ്വതി ചിരിച്ചു. നിന്റെ അമ്മായിയമ്മേടെ ഓരോ കിറുക്കുകൾ! പാവം നേരത്തേ പോയി.
രണ്ടു സ്ത്രീകളുടേയും സാമീപ്യം, അവരുടെ മേത്തുനിന്നുമുയരുന്ന ചൂട്, അവരുടെ മണം…. ഹരിയുടെ ഞരമ്പുകൾ മെല്ലെയുണർന്നു തുടങ്ങി. അവൻ ഇടം കൈകൊണ്ട് തങ്കിയുടെ ഇടുപ്പിലെ ചതയിൽ അമർത്തിപ്പിടിച്ച് തന്നിലേക്കമർത്തി. തങ്കിയുടെ ശ്വാസഗതി കൂടുന്നതവനറിഞ്ഞു.
അപ്പോ ഞാനിരിക്കുന്നത് രണ്ടു സുന്ദരിമാരുടെ നടുക്കാണല്ലോ! അവൻ ചിരിച്ചു.
എടാ എടാ…. രണ്ടുപേരും അവന്റെ ഷോർട്ട്സിന്റെ താഴെ രോമങ്ങൾ വളർന്ന തുടയിൽ ഓരോ അടികൾ സമ്മാനിച്ചു.
ആഹ്… സത്യം പറഞ്ഞാൽ ശിക്ഷ! ഇതെവിടത്തെ ഇടപാടാ? അവൻ ആ പെണ്ണുങ്ങളുടെ കൊഴുത്ത മടക്കുകളിൽ ഞെരിച്ചു.
എടാ! ഇങ്ങനെയാ അമ്മായിയമ്മയോട് സംസാരിക്കാ? നിന്റമ്മേപ്പോലല്ലേടാ ഞാൻ!
അമ്മേപ്പോലല്ല. അമ്മ തന്നെയാണ്. അവൻ അവരുടെ ഇടുപ്പിലും താഴെ വയറിന്റെ വശത്തും മെല്ലെ തഴുകിക്കൊണ്ടു പറഞ്ഞു.