ജിൻഷ ഒരു ചമ്മിയ ചിരി ചിരിച്ചോട് കുനു കുനാ കുറുകി കൊണ്ട് അവർ കോളേജിലേക്ക് നടന്നു
എൻ്റെ വണ്ടി കേളേജ് ക്യാമ്പസിലേക്ക് എത്തിയതും പല കണ്ണുകളും എന്നെ തേടി എത്തി.
പലരുടെയും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവവ്യതിയാനങ്ങൾ സ്നേഹത്തിൻ്റെയും ആശ്ചര്യത്തിൻ്റെയും ‘ കോപത്തിൻ്റെയും എല്ലാം മാറ്റൊലി. തെന്നലു പോലും ആ കാമ്പസിൽ
ഉലാത്താൻ മടിക്കുന്ന പോലെ. ചലനമറ്റ കാലുകൾ എല്ലാരും നിശ്ചലരാണ് എല്ലാരും നോക്കുന്നത് തന്നെ ആണെന്നത് വ്യക്തം. ഞാൻ ബൈക്ക് പാർക്ക് ചെയ്ത് ഇറങ്ങി ചുറ്റും നോക്കി. ഉത്സവത്തിന് ആന വരുന്നതും നോക്കി നിൽക്കുന്ന പോലെ എല്ലാരും തന്നെ നോക്കി നിക്കുന്നു അവർ പരസ്പരം രഹസ്യമായി എന്തൊക്കയോ പറയുന്നു . എന്തു ചെയ്യണമെന്നറിയാതെ ചടപ്പോടെ ഞാൻ നിന്നു
അപ്രതീക്ഷിതമായി ഒരു കൈ എൻ്റെ ചുമലിൽ പതിഞ്ഞതു കൈച്ചുരുട്ടി ഞാൻ അവൻ്റെ കൈഴുത്തിന് പിടിച്ചതും ഒരുമിച്ചായിരുന്നു.
(തുടരും)
ഇണക്കുരുവികൾ 2 [വെടി രാജ]
Posted by