റോഡിനരികിലാണെന്ന് രണ്ടു പേരും മറന്നിരുന്നു. അവളുടെ തലമുടി കൈകൾ കൊണ്ട് കോതി ഞാൻ അവളെ ആശ്വസിപ്പിക്കേവേ. രണ്ടു മിഴികൾ ഞങ്ങളെ തന്നെ നോക്കി നിന്നു. അതെ നിത്യയുടെ കൂട്ടക്കാരി ഇന്നലത്തെ പ്രശ്നത്തിൻ്റെ മൂലകാരണം അവൾ രൂക്ഷമായി നോക്കി കൊണ്ട് ഞങ്ങൾക്ക് അടുത്തേക്ക് നീങ്ങി നിന്നു.
ഞാൻ: നിത്യ ഇപ്പൊ മുന്നിലാണല്ലോടി അത് കുത്തണത് അടുത്ത കച്ചറ എനി ഇതിൻ്റെ പേരിലാവോ?
നിത്യ : വശളൻ
എന്നു പറഞ്ഞു തിരിഞ്ഞതും അവളുടെ കൂട്ടുക്കാരിയുടെ മുഖം കണ്ടതും ഒരുമ്മിച്ചായിരുന്നു.
നിത്യ: എടി ജിൻഷ നിയെപ്പൊ എത്തി
ജീൻഷ: ഇപ്പോ
അതും പറഞ്ഞവർ ചിരിക്കുമ്പോ ആണ് നിത്യയുടെ കവിളിലെ ചുവന്ന പാട് ഞാൻ കാണുന്നത്
ഞാൻ: നിത്യാ…
നിത്യ: എന്താടാ
ഞാൻ: സോറി മുത്തേ
നിത്യ : അയ്യെ എൻ്റെ ശത്രു കരയാനുള്ള പുറപ്പാടാണല്ലോ?
സത്യം പറഞ്ഞ ഞാൻ ഒരു കരച്ചിലിൻ്റെ വക്കിലെത്തിയിരുന്നു പലപ്പോയും അവളെ തല്ലിയിട്ടുണ്ടെങ്കിലും അതിനൊരു മയമുണ്ടായിരുന്നു എന്നാൽ ഇത് കടന്ന കൈ ആയിപ്പോയി മുന്നും പിന്നും നോക്കാതെ. കൈ വിട്ടു പോയി.
ഇതെല്ലാം കണ്ട് ജിൻഷ ആശ്ചര്യത്തോടെ ഞങ്ങളെ മാറി മാറി നോക്കി
ഞാൻ: നിനക്കു നൊന്തോടി
അതു പറഞ്ഞു ഞാൻ അവളുടെ കവിളിൽ തലോടി
നിത്യ: ആ… പല്ലെളകി എന്നാ തോന്നണെ
അതു കേട്ടപ്പോ എനിക്കു സങ്കടം വന്നു ഞാൻ ആ കവിളിൽ നല്ലൊരു സ്നേഹചുംബനം നൽകി. നിത്യ എനിക്കായി ഒന്നു ചിരിച്ചു.
നിത്യ: എടാ ഞാൻ ഇവളുടെ കുടെ വന്നോളാം നി വിട്ടോ
മറിച്ചൊന്നും പറയാൻ നിക്കാതെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് കോളേജിലേക്ക് പോയി. എനി കോളേജിൽ എനിക്കായ് കാത്തിരിക്കുന്നതെന്തെല്ലാം.
ജിൻഷ : എടി അത് നിൻ്റെ സ്വന്തം ഏട്ടനാണോ
നിത്യ: അതെന്താ അങ്ങനെ ചോദിച്ചെ
ജിൻഷ: അല്ല റോഡരികിൽ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും
നിത്യ: അവൻ്റെ മുന്നിന്നു ചോദിക്കാഞ്ഞെ നന്നായി മോളെ. അല്ലെ ദേ ഇങ്ങനിരിക്കും
പറഞ്ഞ് നിത്യ അവൾക്കു തൻ്റെ വലതു കവിൾ കാട്ടി കൊടുത്തു. ജിൻഷ ആ കവിൾ നോക്കി
നല്ലപോലെ തിണർത്ത് 4 വിരലുകൾ നല്ല പോലെ തെളിച്ചു കാണാ
ജിൻഷ: എടി എന്താ ഉണ്ടായത്
നിത്യ ഒരു കള്ള ചിരി ചിരിച്ച് കാര്യം പറഞ്ഞു കൊടുത്തു. നിത്യയെ ആശ്ചര്യത്തോടെ അവൾ നോക്കി
ജിൻഷ : എന്നാലും ഏട്ടനോട് അങ്ങനെ പറയ അയ്യേ
നിത്യ : എടി നിനക്ക് ഞങ്ങടെ കൂട്ടറിയാഞ്ഞിട്ട എന്തും പറയാ. അതൊക്കെ കഥകളാ
ജിൻഷ: ഓ പിന്നെ എവിടെയും ഇല്ലാത്ത ആങ്ങളയും പെങ്ങളും