ഇണക്കുരുവികൾ 2 [വെടി രാജ]

Posted by

അമ്മ : നോവണല്ലോ അതിനാ പിടിച്ചത് ‘ കാര്യമറിയാണ്ടെ പാവം അപ്പുനെ കൊറെ ചീത്ത പറഞ്ഞു
പറയാൻ മറന്നു പോയി വീട്ടിൽ എല്ലാവരും എന്നെ അപ്പു എന്നാണ് വിളിക്കാറ്. അവൾ പതിയെ അമ്മയുടെ കൈ വിടുവിച്ച് താഴോട്ട് ഓടി പോയതും
അമ്മ: സോറിടാ അമ്മെടെ മുത്തിന് സങ്കടായോ
അതും പറഞ്ഞ് അമ്മ എന്നെ സ്വന്തം മാറോടണച്ചു കുറച്ചു നേരം ഇരുന്നു. അവളുടെ വാക്കുക്കേട്ട് എന്നെ ചൊറിയാൻ വന്നതിൽ എനിക്കു ദേഷ്യം ഉണ്ടായിരുന്നു എന്നാൽ ആ മാറോടണച്ച നിമിഷം ആ സ്നേഹത്തിനു മുന്നിൽ ഞാൻ എല്ലാം മറന്നു. പിന്നെ എന്നെ മാറിൽ നിന്നും അമ്മ തന്നെ അടർത്തി മാറ്റി.
അമ്മ: നല്ലോണം പൊട്ടിച്ചോ അവൻ മാർക്ക്
ഞാൻ ചിരിക്കുക മാത്രം ചെയ്തു
അമ്മ: എനി എന്തൊക്കെ പുകിലുണ്ടാകുമോ എൻ്റെ ദൈവമേ
അതും പറഞ്ഞു അമ്മ തഴോട്ടു പോയി. ഞാൻ എൻ്റെ കട്ടിലിൽ കയറി കിടന്നു. ചിന്തകൾ കാടു കയറി. എന്തോ ശരിയല്ലാത്തത് നടക്കാൻ ഇടയുള്ളത് പോലെ. അങ്ങനെ കുറെ നേരം കിടന്നു
എന്തോ ഓർമ്മ വന്നപ്പോലെ ഞാൻ ഷാജിയേട്ടനെ ഫോൺ വിളിച്ചു
ഞാൻ: ഷാജിയേട്ടാ
ഷാജി: എന്താടാ ചെക്കാ പിന്നെയും വല്ല പ്രശ്നവുമായ
ഞാൻ: അതല്ല എനിക്കൊരു സംശയം
ഷാജി: എന്താടാ നീ പറ
ഞാൻ: നാളെ അവർ കോളേജിൽ പരാതിയും, പോലീസ് കേസുമാക്കുവോ?
ഷാജി: അതിനു ചാൻസുണ്ട്, ആട്ടെ നീ എന്നാത്തിനാ തല്ലുണ്ടാക്കിയ
ഞാൻ: അല്ലാ ഒന്നു അറിയാണ്ടാണോ അങ്ങനെ പാഞ്ഞു വന്നെ
ഷാജി: പിന്നല്ലാ നിനക്കൊന്നെന്നാൽ ഞങ്ങൾ മുന്നും പിന്നും നോക്കി നിക്കോ
ഞാൻ : അതെനിക്കറിയുലെ അണ്ണാ
ഞാൻ സ്നേഹം കൂടുമ്പോ ഷാജിയേട്ടനെ അണ്ണാ എന്നാ വിളിക്കുക, അതു കേൾക്കുന്നത് മൂപ്പർക്കും വല്ല്യ കാര്യമാ
ഷാജി: ഓ അതു സുഖിച്ചുണ്ടോ, അല്ലാ എന്നാത്തിനാ തല്ലണ്ടാക്കിയ അതു പറ
ഞാൻ: അതൊ അവൻ നിത്യയെ കേറിപ്പിടിക്കാൻ നോക്കി
ഷാജി: എടാ പുല്ലെ എന്നാ അവിടുന്നു പറയണ്ടായോ അവൻ്റെ ആ കൈ ഒടിക്കേനി
ഞാൻ : അതൊന്നും വേണ്ട പൊറമെ കാണില്ല എന്നെ ഉള്ളു ഉള്ളിലേക്ക് നന്നായി പണിതിട്ടുണ്ട്
ഷാജി: ഉം നീ പേടിക്കണ്ട ഇതിൻ്റെ പേരിൽ കേസും കൂട്ടാനും ഒന്നും വരില്ല
ഞാൻ: എന്നാ ശരി ഷാജിയേട്ടാ അപ്പോ നാളെ ഞാൻ വിളിക്കാ
ഷാജി: ഒക്കെ ടാ
ഷാജിയേട്ടനുമായി സംസാരിച്ചു കഴിഞ്ഞ സമയം മനസിന് ഒരാശ്വാസമായി. പിന്നെ കൊറെ നേരം ഫോണിൽ കളിച്ചു
എടാ കൊരങ്ങാ നീ എന്തെടുക്കുവാ അവിടെ
നിത്യയുടെ വിളി കേട്ടാണ് ഞാൻ താഴേക്കിറങ്ങുന്നത്
ഞാൻ: എന്താടി കഴുതേ കിടന്നു കാറുന്നത്
നിത്യ: അയ്യോ ഞണ്ണാൻ നേരായപ്പോ വിളിച്ചാ വേറെ പണിയൊന്നുമില്ലല്ലോ
അവളുടെ കൗണ്ടർ അസ്ഥാനത്തായപ്പോ തല്ലാനായി ഞാൻ കൈയ്യോങ്ങിയതും അവൾ ജീവനും കൊണ്ടോടി അമ്മയ്ക്കടുത്തേക്ക്. സേഫ് സോൺ പിടിച്ച

Leave a Reply

Your email address will not be published. Required fields are marked *