കുറ്റബോധം കൊണ്ടാവണം അവളെ നോക്കിയപ്പോ എന്റെ കണ്ണ് നിറഞ്ഞു വന്നു…അവൾ കാണാതെ പെട്ടന്നത് തുടയ്ക്കുകയും ചെയ്തു….
എനിക്ക് ഭക്ഷണം തന്നു അവൾ എഴുനേറ്റു പോയി…ഇന്നിനി ഇവിടെ തന്നെ ആയിരിക്കും അവൾ. എന്റെ കാര്യത്തിൽ അവൾക്ക് ഭയങ്കര കെയറിങ് ആണ്….
അവൾ വന്നെന്നോട് ചേർന്നു കിടന്നു…എന്റെ മുടിയിൽ തലോടികൊണ്ടേ ഇരുന്നു…..
രാവിലെ എഴുന്നേറ്റപ്പോൾ നല്ല പനി ആയിരുന്നു….
അച്ചു തന്നെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി വന്നു….എന്റെ പണിയെല്ലാം മാറിയിട്ടാണ് അവൾ വീട്ടിലേക്കു പോയത് …..
പനി മാറിയപ്പോൾ ഞാൻ ആദ്യം നിക്കിയെ കാണുകയാണ് ചെയ്തത്….അവളോട് എല്ലാം ഞാൻ തുറന്നു പറഞ്ഞു….അച്ചുവിന് കൊടുത്ത വാക്കു ഞാൻ തെറ്റിക്കില്ല എന്നു നിക്കിയോട് പറഞ്ഞു …… അത്കൊണ്ട് ഇനി എന്നെ വിളിക്കരുത് എന്നും പറഞ്ഞു…. ഞാൻ ചെയ്തതിനു എല്ലാം മാപ്പ് ചോദിച്ചിട്ടാണ് അവളുടെ മുന്നിൽ നിന്നും വന്നത്….
ഇതെല്ലാം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിരുന്നു…..
നടന്നതെല്ലാം അതുപോലെ തന്നെ അച്ചുവിനോട് പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അത് ചുവന്നു വരുന്നതാണ് കണ്ടത്…
എനിക്ക് നല്ല പേടി തോന്നി….
പെട്ടന്നവൾ പാഞ്ഞു വന്നെന്റെ ഷർട്ടിനു കുത്തിപിടിച്ചു പടക്കം പൊട്ടണ മാതിരി രണ്ടെണ്ണം പൊട്ടിച്ചു….
” നിനക്കു ഞാൻ പോരാഞ്ഞിട്ടാണോ വേറൊരുത്തി അതോ നിനക്കു സെക്സ് ആണോ വേണ്ടത്….? ”
പച്ചക്കുള്ള അവളുടെ ചോദ്യം കേട്ടുഞാൻ പകച്ചു നോക്കി ….
” ഞാൻ…. ഞാൻ….. ”
” ന്തേ നാക്കിറങ്ങി പോയ…..നിനക്കു ഞാൻ ആരാ അത്പറ ആദ്യം.. ”
എന്റെ ഷർട്ടിലെ പിടിത്തം അവളപ്പോഴും വിട്ടിരുന്നില്ല….
വിക്കി വിക്കി ഞാൻ പറഞ്ഞു . …
” ന്റെ ബെസ്റ്റ് ഫ്രണ്ട്…. ”
ഒരു സെക്കൻഡ് അവളാ പിടിത്തം വിട്ട് എന്റെ കണ്ണിലേക്കു നോക്കി…..എന്നിട്ട് ചോദിച്ചു…
” അത്രേയുള്ളൂ….. ”
ഞാൻ ആ കണ്ണുകളിലേക്കു സൂക്ഷ്മതയോടെ നോക്കി…..
അതെന്തൊക്കെയോ പറയാതെ പറഞ്ഞുകൊണ്ടിരുന്നു……
തുടരും………
ഇഷ്ടമായെങ്കിൽ കമന്റ്സ് പ്ലീസ്…….