വിഷ്ണു അതിനോട് യോചിച്ചു ജോലി കഴിഞ്ഞ് വന്ന് എന്നോട് അവരുടെ കൂടെ പോരാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു, എനിക്കും ഹോസ്റ്റൽ മടുത്തത്കൊണ്ട് ഞാനും അവരോടു ഒകായ് പറഞ്ഞു. 2 ദിവസം ഞങ്ങൾ ലീവ് എടുത്ത് വീട് അന്വേഷിചിറങ്ങി. ആ രണ്ട് ദിവസം ഞാൻ ഒരുപാട് അവരോട് അടുത്തു, എനിക്ക് അങ്ങനെ നല്ല രണ്ട് സുഹൃത്തുക്കളെ കിട്ടി. അപ്പോഴേക്കും ഞങ്ങൾക്ക് നല്ലൊരു സൗകര്യമുള്ള വീട് കിട്ടി. വീട് കിട്ടിയപ്പോഴാണ് ഞാൻ അറിഞ്ഞത് ഞങ്ങൾ മൂന്നുപേരും അല്ലാതെ വേറെ ഒരാളും കൂടി ഞങ്ങളുടെ കൂടെ താമസിക്കാൻ വരുന്നുണ്ടെന്ന് കാര്യം ഞാൻ അറിഞ്ഞത്.
ഞങ്ങൾ മൂന്നു പേരും ടെക്നോപാർക്കിലാണ് വർക്ക് ചെയ്യുന്നതെങ്കിലും ഞങ്ങൾ മൂന്നുപേരും മൂന്നു കമ്പനികളായിരുന്നു വർക്ക് ചെയ്യുന്നത്, അതിൽ അലക്സിന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയായിരുന്നു ഷെറിൻ. അലക്സിന്റെ ഉറ്റ സുഹൃത്തായിരുന്നു അവൾ.
അവൾക്കും അവളുടെ റൂമിൽ പ്രശ്നമായത് കൊണ്ട് അവളും വരാമെന്ന് ഇങ്ങോട്ട് പറഞ്ഞു, ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് സാധാരണ പോലെയാണ് അവൾക്കത് പ്രശ്നമേയല്ലായിരുന്നു. അവരെ വെച്ചുനോക്കുമ്പോൾ ഞാനൊരു നാട്ടിൻപുറത്തുകാരനാണ്, അതിന്റെതായ ചിന്താഗതികളും എനിക്കുണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ ഹോസ്റ്റൽ മാറി വീട്ടിലേക്ക് കുടിയേറി 3 റൂം അറ്റാച്ഡ് ബാത്രൂം ഒരു ഹാൾ കിച്ചൻ. ഷെറിന് ഒരു റൂം സ്‌പ്രേറ്റായി കൊടുത്തു. ഒരുമാസം കടന്നുപോയി, അപ്പോഴേക്കും ഞാനും ഷെറിനും കട്ട ഫ്രണ്ട്സ് ആയി സിനിമ കാണാനും, പുറത്തു പോകാനും, ഞങ്ങളുടെ പ്രശ്നങ്ങൾ തീർക്കാനും എല്ലാ കാര്യത്തിനും ഞങ്ങൾ ഒരുമിച്ചായിരുന്നു. അവർ വന്നതോടെ എന്റെ നാട്ടിൻപുറം സ്വഭാവം മാറ്റിയെടുത്ത് മോഡേൺ ആക്കി.
ഷെറിൻ ശെരിക്കും ഒരു ആണ്കുട്ടിയായി ജനിക്കേണ്ടാതാണ് അത്രത്തോളം പക്വതയായിരുന്നു അവൾക്ക്. കാണാൻ നല്ല ഭംഗിയാണ് തീരെ മെലിഞ്ഞിട്ടോ എന്ന തടിച്ചിട്ടുമില്ലാത്ത ബോഡിയായിരുന്നു, യോഗയെല്ലാം ചെയ്ത് ശരീരം നന്നായി നോക്കും. ഞങ്ങളുടെ കാര്യം അവൾ അറിഞ്ഞു ചെയ്യും എല്ലാം കൊണ്ടും അവൾ പെർഫെക്റ്റ് ആണ്. വീട് എറണാകുളം, ബാംഗ്ലൂറിലായിരുന്നു അവൾ പഠിച്ചത്. ചെറുപ്പത്തിലെ അമ്മ മരിച്ചിരുന്നു വീട്ടിൽ അച്ഛൻ മാത്രമായിരുന്നു അച്ഛനോട് അവൾക്ക് അടുപ്പമില്ലായിരുന്നു. അതിന്റെ കാരണം ഞങ്ങൾ ഒരുപാട് ചോദിച്ചിട്ടും അവൾ പറയാറില്ല.
അലക്സ്, ആളൊരു ഫ്രീ മൈൻഡ് പേഴ്സനാണ് വീട് കോഴിക്കോട്, വീട്ടിൽ അച്ഛൻ അമ്മ ഒരു ചേട്ടൻ. പണ്ട് അറിയാത്ത ബിസിനെസോക്കെ ചെയ്യാൻ പോയി പൈസ പൊട്ടിച്ചു ഇവിടെ വന്ന് പെട്ടു. എപ്പോഴും ജോളിയാണ് ആള്. പിന്നെ