സജ്ന അത് കേട്ട് അങ്ങോട്ട് വന്നു..
എന്താ ഇക്കാക്ക’!.
ഒന്നുല്ല്യടി..
ഇവളന്നെ കടിച്ചു..
അപ്പൊഴെക്കും അളിയച്ചാരും വന്നു..
എന്താളിയാാ!??
ഒന്നുല്ല്യാളിയാ..
ഒരു പട്ടി കടിച്ചതാ!!
കേട്ട് നിന്ന എല്ലാവരും ചിരിച്ചു..
സഫ്ന ദേഷ്യത്തിൽ അവിടെനിന്നും പോയി.. ചായകുടികഴിഞ്ഞ് ഞാൻ റൂമിലേക്ക് പോയി..
അപ്പൊഴെക്കും മൂത്തമാമ വന്നു.. ഡ്രെസ്സും സ്വർണ്ണവുമൊക്കെ വാങ്ങേണ്ടതിനെകുറിച്ച് പറഞ്ഞു..
ഉച്ചകഴിഞ് പോകാമെന്ന് ഞാനും പറഞ്ഞു..
പിന്നെ, ഉച്ചകഴിഞ്ഞ് സ്വർണ്ണമെടുക്കലും മറ്റുമായി പോയി..വൈകീട്ട് ഞാൻ സഫ്നയോട് വീണ്ടും ആവശ്യപെട്ടുകൊണ്ടേയിരുന്നു..
അവൾ സമ്മദിച്ചില്ല..
പിറ്റേന്ന് കല്യാണതലേന്നാണു..
കല്യാണവും അതിന്റെ ചടങ്ങുകളും കാരണം മറ്റൊന്നിലേക്കും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
അവളും അതേപറ്റി ഒന്നും പറഞ്ഞതുമില്ല.
തുടരും..