അനിയത്തി പ്രാവുകൾ 2
Aniyathi Pravukal Part 2 | Author : Sadiq Ali | Previous Part
കോരി ചൊരിയുന്ന മഴ…
വണ്ടിയിൽ നിന്നെറങ്ങി ആടിയാടി വരുന്ന അളിയനെ കണ്ട് അവിടെയുള്ളവർക്കെല്ലാം ഏതാണ്ട് കാര്യം മനസിലായി..
അതല്ലെങ്കിലും ഞാൻ നാട്ടിൽ എത്തിയാൽ രണ്ടളിയന്മാരും എളയ മാമയും എന്റെ കൂടെതന്നെയാണു..
വെള്ളമടിയും നാട് ചുറ്റലുമായി ഞങൾ നാലാളും തകർക്കലാണു… എന്തായാലും ഈ വരവിനു അത് നടക്കുമെന്ന് തോന്നണില്ല.
ബഷീർ മാമ (ഇളയമാമ) വന്ന് പെട്ടിയും ബാഗും സാധനങ്ങളുമെല്ലാം കാറിൽ നിന്നെടുത്ത് വിട്ടിനുള്ളിലേക്ക് നടന്നു..
സജ്നയുടേയും ഉമ്മാടെം തോളിൽ കൈയ്യിട്ട് ഞാനും..
ഇനിയിപ്പൊ എന്തായാലും മറ്റ് പരിപാടികളൊന്നുമില്ല.. നേരം ഇത്രയായില്ലെ എന്നാ നോക്കിയാലൊ!!?
മാമാടെ വക ഡൈലോഗ്!!
എന്റെ മാമ ഞാനെന്റെ ഉമ്മാന്റൊപ്പം കുറച്ച് നേരം ഇരുന്നോട്ടെ…. പറഞ് ഞാൻ ചിരിച്ചു..
എന്നാ പിന്നെ നീ നിന്റെ ഉമ്മാനേം കെട്ടിപിടിച്ചോണ്ടിരുന്നൊ ഞങ്ങൾ പോവാ..
മാമാടെ പരിഭവം..
പോവല്ലെ മാമ.. ഞാനൊന്ന് കുളിക്കട്ടെ..
അതും പറഞ്ഞ് ഞാൻ കുളിക്കാൻ പോയി.
ഒമ്പതരയോടെ ഭക്ഷണം കഴിച്ച് ഞങ്ങൾ കലാപരിപാടിയിലേക്ക് കടന്നു…
എന്റെ റൂമിലാണു പരിപാടി..
അഞ്ച് കൊല്ലം മുമ്പ് വീട് പണിയുമ്പോ മൂന്ന് പെങ്ങന്മാർക്കും എനിക്കും ഉമ്മാക്കും അങ്ങെനെ അഞ്ച് റൂമുകൾ എണ്ണിയാണു പണിതത്.
വരുമ്പൊ വരുമ്പൊ കേറികെടക്കാലൊ ആരോടും ചോതിക്കാതെ!!
മൂത്തമാമ ഊണു കഴിഞ്ഞ് പോയി..
ഇളയമാമയും പോകുമെന്ന് പറഞ്ഞു..
അവരുടെയൊക്കെ വീട് നടക്കാവുന്നദൂരത്താണു.
ഞാനും അളിയനും മാമയും കൂടി അടി തുടങ്ങി..
അളിയൻ ആദ്യമേ ഫിറ്റായതുകൊണ്ട് മൂന്നണ്ണം ചെന്നതും ആളു സൈഡായി.. എന്റെ ബെഡിൽ കേറി കിടന്നു.. കൂർക്കം വലി തുടങ്ങി..