ശ്രുതി ലയം 1 [വിനയൻ]

Posted by

എന്നാ എന്റെ മക്കള് നില്ല് ! അമ്മ ഇപ്പൊ വരാം എന്ന് പറഞ്ഞു സരസ്വതി അമ്മ വേഗം വീടിനുള്ളിലേക്ക് പോയി ……… അപൊഴും വലതു കൈ മുഷ്ടി ചുരുട്ടി തന്റെ ഇടതു കൈ പത്തിയിൽ ശക്തിയായി ഇടക്കിടെ ഇടിച്ചുകൊണ്ട് കുട്ടൻ പിള്ള വീടിന്റെ ഉമ്മറത്ത് ഒരെത്തും പിടിയും കിട്ടാതെ തെക്ക് വടക്ക് നടക്കുകയായിരുന്നു , കുട്ടൻ പിളളക്ക്‌ അവരോടുള്ള ദേഷ്യം ഒട്ടും അടങ്ങിയി ട്ടുണ്ടെന്ന് സരസ്വതി അമ്മക്ക് അപ്പോഴും തോന്നിയിരുന്നില്ല ……..
പത്തു മിനിറ്റിൽ പുറത്തേക്ക് വന്ന സരസ്വതി അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ചെറിയ ബാഗ് ശ്രുതിയെ ഏൽപ്പിച്ചു , എന്നിട്ട് പറഞ്ഞു മോളെ ! ഇതിനി മോൾക്കുള്ളതാണ് അത്യാവശ്യം ഒരു ജീവിതം തുടങ്ങാനുള്ള വകയോക്കെ ഇതിനുള്ളിൽ ഉണ്ട് …….. അരയിൽ നിന്നും ഒരു താക്കോൽക്കൂട്ടം എടുത്തു അജയൻറെ കയ്യിൽ ഏൽപ്പിച്ചിട്ട് പറഞ്ഞു മോനേ ഇത് അമ്മാവന്മാർ എന്റെ പേരിൽ എഴുതി തന്ന മഞ്ഞ പാറ യിലെ തറവാട്ട് വീടിന്റെ യും സ്ഥലത്തിന്റെയും ആധാരവും താക്കോലും ആണ് ………
ഇതിനി മോന്റെ കയ്യിൽ ഇരിക്കട്ടെ ! സൗകര്യം അല്പം കുറവാണ് എങ്കിലും സമാധാനത്തോടെ നിങ്ങൾക്ക് അവിടെ ജീവിക്കാം ……. അച്ഛൻ ഒരിക്കലും നിങ്ങളെ അവിടുന്ന് ഇറക്കി വിടാനായി വരുമെന്ന പേടിയെ വേണ്ട ……. നിറകണ്ണുകളോടെ അവരെ ചേർത്ത് പിടിച്ച സരസ്വതി അമ്മയെ ശ്രുതി ഗാഢമായി പുണർന്നു …….
വിങ്ങി പൊട്ടി കൊണ്ട് അവൾ പറഞ്ഞു … അമ്മെ ! ഞങ്ങളെ അനുഗ്രഹിക്കണം ……. അച്ഛനോട് പറയണം എന്നെ ശപിക്കരു തെന്ന് …… ഇല്ല മോളെ അച്ഛൻ പെട്ടെന്നുള്ള ദേഷ്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞ്‌ പോയതാണ് ……. ഞാൻ അറിയുന്ന പോലെ അച്ഛനെ ആർക്കും അറിയില്ല , എനിക്ക് നല്ല ഉറപ്പുണ്ട് , ഒരു പക്ഷെ ഞാൻ ഇല്ലെങ്കിലും ഒരു ദിവസം മോൾടെ അടുത്തേക്ക് അച്ഛൻ വരും ……….
നെറുകയിൽ കൈ വച്ചു അനുഗ്രഹിച്ച് നിറകണ്ണുകളോടെ ഇരുവരെയും സരസ്വതി അമ്മ യാത്രയാക്കി …….. കണ്ണിൽ നിന്ന് മറയുന്നവരെ അവരെ തന്നെ നോക്കി നിന്ന സരസ്വതി അമ്മ തന്റെ ഇടതു കയ്യിൽ പിടിച്ച സെറ്റ് സാരിയുടെ മുന്താണി പിടിച്ചു തന്റെ നയനങ്ങളിൽ പൊടിഞ്ഞു നിന്ന അശ്രു കണങ്ങളെ അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു വീട്ടിലേക്ക് നടന്നു ………….
……………. ഇരുപത്തേഴ് വർഷം മുൻപ് ആണ് ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന ചെറിയ കർഷകൻ ആയിരുന്ന കുട്ടൻ പിളള സരസ്വതി അമ്മയുമായി ഇഷ്ടതിൽ ആകുന്നത് …… സരസ്വതി അമ്മയുടെ വീട്ടിൽ ചെന്ന് പെണ്ണ് ചൊതിക്കാനുള്ള യോഗ്യത വാസ്തവത്തിൽ കുട്ടൻ പിളളയുടെ കുടും ബത്തിന് അന്ന് ഇല്ലായിരുന്നു ……..
പക്ഷെ സരസ്വതി അമ്മയുടെ കടുത്ത നിർബന്ധം കാരണം വീട്ടുകാർക്ക് സരസ്വതി അമ്മയെ കുട്ടൻ പിള്ള ക്ക് വിവാഹം കഴിച്ച് കൊടുക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു ………

Leave a Reply

Your email address will not be published. Required fields are marked *