മായാലോകം [കാലം സാക്ഷി]

Posted by

സത്യം പറഞ്ഞാൽ അടി കിട്ടിയതിനോ ചീത്ത കിട്ടിയത്തിനോ മാത്രം അല്ല, എന്റെ മനസ്സിലെ എല്ലാ വിഷമങ്ങളും ഒറ്റ നിമിഷം ഓടി എത്തിയതാണ് ഞാൻ സ്ഥലകാലം മറന്ന് കരയാൻ കാരണം.

“വിഷ്ണു കരയല്ലേ..”

“പോട്ടെ ഞാൻ അപ്പോഴുള്ള ആ ദേഷ്യത്തിന് അടിച്ചതല്ലേ.”

മായ അവളുടെ കൈകൽ കൊണ്ട് എന്റെ കണ്ണു നീർ തുടച്ച് കൊണ്ട് പറഞ്ഞു.

“മാഡം ഞാൻ സത്യമായും നോക്കണ്ട നോക്കണ്ട എന്ന് വിചാരിച്ചതാ, പക്ഷേ എന്തോ എനിക്ക് അത് പറ്റിയില്ല. ഐ ആം സോറി ഞാൻ മാഠത്തിന്റെ കാല് വേണമെങ്കിലും പിടിക്കാം. എന്നോട് ക്ഷമിക്കണം” ഞാൻ കരച്ചിൽ തുടർന്ന് കൊണ്ട് പറഞ്ഞു.

“പോട്ടെ വിഷ്ണു… എനിക്ക് മനസ്സിലാകും, വിഷ്ണു അതിന് ഇനി കാല് പിടിക്കുകയൊന്നും വേണ്ട. ഞാൻ നിന്നോട് ക്ഷമിച്ചു.” മായ എന്നെ സമാദാനിപ്പിച്ച്കൊണ്ട് പറഞ്ഞു.

മായാ തന്നെ എന്റെ കണ്ണുകൾ തുടച്ചു എന്റെ മുഖം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി “പോട്ടെ, ഒന്നും ഇല്ല… ok” എന്ന് പറഞ്ഞു.

എന്റെ കരച്ചിൽ പതിയെ നിന്നു. മായാ വണ്ടി പതിയെ മുന്നിലേക്ക് എടുത്തു. ഞാൻ വണ്ടി പോകുന്നതോ മായയോ ശ്രദ്ദിച്ചില്ല ഏകദേശം പത്ത് മിനിറ്റ് കൊണ്ട് വണ്ടി വീണ്ടും നിന്നു.

ഞാൻ പുറത്തേക്ക് നോക്കി. അതെ തിരിച്ച് മായയുടെ വീട് എത്തിയിരിക്കുന്നു. മായ ഡോർ തുറന്ന് പുറത്ത് ഇറങ്ങി, എന്റെ ഡോറിനടുത്ത് വന്നു.

“വിഷ്ണു ഇറങ്ങി വാ ഒരു ജ്യൂസ് കുടിച്ചിട്ട് പോകാം…” മായ എന്നെ വിളിച്ചു.

“വേണ്ട മാഡം ഞാൻ പോട്ടെ, ഇപ്പോൾ തന്നെ വൈകി” ഞാൻ അവിടെ നിന്ന് പോകാൻ വേണ്ടി പറഞ്ഞു.

“അത് കുഴപ്പം ഇല്ല, ടെസ്റ്റ് ഡ്രൈവ് കൂടുതൽ സമയം എടുത്തു എന്ന് പറഞ്ഞാൽ മതി. വിഷ്ണു വാ” മായാ ഡോർ തുറന്ന് എന്റെ കൈ പിടിച്ച് വലിച്ചു. ഞാൻ ഇറങ്ങി മായയുടെ കൂടെ അകത്തേക്ക് നടന്നു.

മായ എന്നെ ഹാളിൽ ഇരുത്തി അടുക്കളയിലേക്ക് പോയി. ഒരു രണ്ട് മിനിറ്റ് കൊണ്ട് ജ്യൂസുമായി തിരിച്ച് വന്നു. നേരത്തെ അടിച്ച് വെച്ചതെണെന്ന് തോനുന്നു.

“ഇതങ്ങ് കുട്ടിക്ക് ഒന്ന് ഉഷാറാകട്ടെ…” മായാ ജൂസ് എന്റെ കയ്യിൽ തന്നു കൊണ്ട് പറഞ്ഞു.

ഞാൻ ജൂസ് കുടിച്ച് കൊണ്ടിരിക്കുമ്പോൾ
“എനിക്ക് ഇതേ കാർ തന്നെ മതി, റെഡ്. ബുക്കിങ്ങിനുള്ള ക്യാഷ് ഞാൻ ഇപ്പോൾ തരാം…” എന്ന് പറഞ്ഞ് അവൾ ബെഡ് റൂമിലേക്ക് പോയി.

ഞാൻ ജ്യൂസ് കുടിച്ച് ബുക്കിങ്ങിനുള്ള ഫോം എടുത്ത്, വെച്ചപ്പോഴേക്കും മായ തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *