മായാലോകം [കാലം സാക്ഷി]

Posted by

അതെ എനിക്ക് അച്ഛനെ നല്ല പേടി ആയിരുന്നു. കുരുത്തകേട് കാണിച്ചപ്പോഴൊക്കെ അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയിട്ടുള്ളത്തിന്റെ പേടിയാണ്. ഏതായാലും ജോലിക്ക് പോയി തുടങ്ങിയപ്പോഴാണ് തുണ്ട് വെച്ച് എഴുതുന്ന അത്ര എളുപ്പം അല്ല കാർ വിൽക്കാൻ എന്ന് മനസ്സിലായി. എങ്ങനെയോക്കെ പരിശീലിച്ചിട്ട് പോയാലും ഇങ്ങോട്ട് ചോദ്യം വരുമ്പോൾ എന്റെ മുട്ട് വിറക്കും.

ടാർജറ്റ് എത്താത്തതിന് മാനേജരുടെ വായിലിരിക്കുന്നത്തും കേൾക്കണം. അങ്ങനെ ഒരു അറുബോറൻ ജോലിയും അതിനേക്കാൾ അറുബോറൻ ലൈഫുമാണ് എന്റെ ലൈഫ്.

വിഷ്ണു… വിഷ്ണു… നീ ഇറങ്ങാറായില്ലേ? ബാത്‌റൂമിൽ കയറി യൂറോപ്യൻ ക്ലോറ്റിൽ ഇരുന്ന് ഒന്ന് മയങ്ങിയ എന്നെ ഉണർത്തിയത് പുറത്ത് നിന്നുമുള്ള അമ്മയുടെ വളികളായിരുന്നു.

“അഹ് അമ്മേ ദാ കുളിക്കുവാ.. ദാ ഇറങ്ങി…”

ഞാൻ പതിയെ എഴുന്നേറ്റ് പല്ലു തേക്കാൻ ബ്രഷ് എടുത്ത് കൊണ്ട് പറഞ്ഞു.

“ഈ ചെറുക്കൻ ഇനി എന്നാണാവോ ഒന്ന് നേരെ ആകുക…
രാവിലെ എഴുന്നേൽക്കില്ല…
കുളിക്കാൻ കയറിയാൽ ഒരുമണിക്കൂർ ബാത്‌റൂമിൽ…
പിടിച്ച് ഒരു പെണ്ണ് കെട്ടിച്ചാലെങ്കിലും ശരിയാകുമോ എന്തോ?..”

അമ്മ എന്നെക്കുറിച്ചുള്ള ആവലാതികൾ പറഞ്ഞ് അടുക്കളയിലേക്ക് പോയി.

എന്നത്തേയും പോലെ ഇന്നും അമ്മയുടെ വായിരിക്കന്നത് കേട്ട്കൊണ്ട് അമ്മ ഉണ്ടാക്കി തന്ന ദോശ തിന്ന് വയറ് നിറച്ചു ഞാൻ ഷോറൂമിലേക്ക് ഇറങ്ങി. ഞാൻ എന്ജിനീറിങ് പാസ്സായപ്പോൾ അച്ഛന്റെ കാല് പിടിച്ചിട്ടാണ് ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് വാങ്ങിച്ച് തന്നത്. ഞാൻ അതുമെടുത്ത് നേരെ ഷോറൂമിലേക്ക് വിട്ടു.

“ഗുഡ് മോർണിംഗ്” ഫ്രണ്ട് ഓഫീസിലെ അശ്വതി വിഷ് ചെയ്തു

” ആഹ് ഗുഡ് മോർണിംഗ്”
ഞാനും തിരിച്ച് വിഷ്‌ചെയ്തു.

“വിഷ്ണു ഇന്നും ലേറ്റ് ആണല്ലോ? മാനേജർ അന്വേഷിക്കുന്നുണ്ടായിരുന്നു.” അശ്വതി പറഞ്ഞു.

ഒഹ് ഇനി അതെന്ത് കുരിശ് ആണോ എന്തോ എന്ന് ആലോചിച്ച് ഞാൻ മാനേജരുടെ ക്യാബിനിലേക്ക് നടന്നു.

“മേയ് ഐ കം ഇൻ സർ..”

Leave a Reply

Your email address will not be published. Required fields are marked *