കടുംകെട്ട് 1 [Arrow]

Posted by

പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു, മുഖം ഒക്കെ ചുവന്നു കണ്ണ് നിറഞ്ഞു അവൾ ഏങ്ങൽ അടിച്ചു കരയാൻ തുടങ്ങി.

ഇതെന്താ സംഭവം എന്ന ഭാവത്തിൽ ഞാനും നന്ദുവും പരസ്പരം നോക്കി.

” മോളെ കരയാതെ, ആൾക്കാർ ശ്രദ്ധിക്കുന്നു ”
നന്ദു ദയനീയമായി അവളോട്‌ പറഞ്ഞു നോക്കി അവളുടെ ഏങ്ങൽ കൂടി എന്നല്ലാതെ കുറഞ്ഞില്ല.

” എന്താ എന്തു പറ്റി, എന്തിനാ മോളു കരയുന്നെ?? ” സ്റ്റോപ്പിലേക്ക് വന്ന ഒരു സ്ത്രീ ആണ്. “ഇവന്മാർ മോളെ വല്ലതും പറഞ്ഞോ ” ആ തള്ള അങ്ങനെ കൂടി കൂട്ടിച്ചേർത്തപ്പോൾ ആളുകൾ കൂടി.

” നീ ഒക്കെ എന്നതാ ചെയ്തേ” എന്നൊക്ക ചോദിച്ചു കൊണ്ട് ഓരോരുത്തന്മാർ വന്നു.

“ഇവൻ എന്തോ പറഞ്ഞപ്പോഴാ ആ കൊച്ച് കരയാൻ തുടങ്ങ്യത് ” എന്നും പറഞ്ഞ് ഒരു ഓട്ടോകാരൻ എന്റെ കോളറിന് പിടിച്ചു.

” താൻ പിടിവിടഡോ ” ഞാൻ അയാളോട് ചൂടായി.

” തോന്നിവാസം കാട്ടിയതും പോരാ ചൂടാവുന്നോ നാറി ” എന്നും പറഞ്ഞ് അയാൾ പിടി മുറുക്കി.

” ചേട്ടാ പെങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കരുത് ” നന്ദു ആണ് അത് പറഞ്ഞത്, അതോടെ സീൻ ഒന്ന് ആറി. അയാളുടെ പിടി അയഞ്ഞു.

” ആണോടി കൊച്ചേ? “ആയാൾ അവളോട് ചോദിച്ചു.
അവൾ മുഖം ഒന്ന് ഉയർത്തി ഞങ്ങളെ നോക്കി, അപ്പോഴും കരച്ചിലിന് ഒരു കുറവും ഇല്ല. അവൾ അതേ എന്ന് തല കുലുക്കി

” ഇന്ന് എന്റെ പിറന്നാൾ ആ കൂട്ടുകാർക്ക് ചെലവ് കൊടുക്കാൻ ഒരു ആയിരം രൂപ ചോദിച്ചിട്ട് തന്നില്ല അതാ.. ” ഏങ്ങൽ അടിച്ചോണ്ട് അവൾ പറഞ്ഞു.

അതോടെ ആൾ ഒക്കെ ഒഴിഞ്ഞു
” ഏതാ മോളെ നിന്റെ ചേട്ടൻ ” കൂട്ടത്തിൽ ആരോ ആണ്.
അവൾ ഞങ്ങളെ മാറി മാറി നോക്കി. എന്നെ പറയരുതേ എന്ന ഭാവത്തിൽ നിൽക്കുവാണ് നന്ദു.
അവൾ എന്റെ നേരെ വിരൽ ചൂണ്ടി.

” മോനെ, പിറന്നാൾ ആയിട്ട് ആ കൊച്ചിനെ വെറുതെ കരയിപ്പിക്കല്ലേ, ആ പൈസ അങ് കൊടുക്ക് ” ആദ്യം വന്ന തള്ള ആണ്.
ഞാൻ പോക്കറ്റിൽ നിന്ന് ഒരു അഞ്ഞൂറ് രൂപ എടുത്തു കൊടുത്തു. അവൾ കരച്ചിൽ ഒക്കെ നിർത്തി. I Love you ഏട്ടാ എന്ന്എന്നെ നോക്കി പറഞ്ഞു. അത് നന്ദു ന്റെ നെഞ്ചിൽ തന്നെ കൊണ്ടിട്ടുണ്ട്. അത് അവൾക്കും മനസ്സിലായി എന്ന് തോന്നുന്നു അവൾ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് വന്ന ബസിലെക്ക് കയറി. ഞങ്ങളും പുറകെ തന്നെ കയറി.

Leave a Reply

Your email address will not be published. Required fields are marked *