കടുംകെട്ട് 1 [Arrow]

Posted by

” പിന്നെ നീ അവിടെ പാഷൻ ഷോക്ക് ആണെല്ലോ പോണേ, ഒരുത്തിയെ പോലും നോക്കൂല, ഇനിപ്പോ ആരേലും നിന്നെ നോക്കിയാൽ അതിനെ നീ പേടിപ്പിച്ചു ഓടിക്കും, ആ നീ ലുക്ക്‌ അലമ്പ് ആവുന്ന കാര്യം ഒന്നും പറയണ്ട, നിനക്ക് എന്റെ കൂടെ ബസിന് കോളജിൽ വരാം പറ്റുമൊ ഇല്ലയോ?? “

ഭയങ്കര സീരിയസ് ലുക്കിൽ അവൻ എന്നെ നോക്കി നിൽക്കുവായിരുന്നു. അത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി.

” ശരി ബാ ” ഞാൻ അവനേം വിളിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി. അവൻ ഒരു ചിരിയോടെ എന്റെ പുറകെ വന്നു.

” ഏതാണ് അവൾ “

ഞാൻ ചോദിച്ചത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി,

” അതൊക്ക പറയാം മോനെ നീ ബാ “

അവൻ ഒരു ചിരിയോടെ പുറത്തേക്ക് നടന്നു

“ആന്റി ഞങ്ങൾ ഇറങ്ങുവാണെ “

അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് പോയി.

” oh, ചെക്കന്റെ ഒരു നാണം, ഡാ ഇന്ന് ഒറ്റ ദിവസത്തേക്ക്, ഇനി കണ്ട പെണ്പിള്ളേരുടെ പുറകെ മണപ്പിച്ചു നടക്കാൻ എന്നെ വിളിക്കരുത് “

” അജു, അതെന്തു പറച്ചിൽ ആഡാ, നീ എന്റെ സങ്ക് അല്ലേ, നീ ഇല്ലാതെ ഞാൻ എന്തേലും പരുപാടിക്ക് ഇറങ്ങിയിട്ടുണ്ടോ, ഇതിപ്പോ അവളെ കണ്ടപ്പോ തൊട്ട് എന്തോ പോലെ, ഇതാണോ love at first സൈറ്റ് എന്നൊക്കെ പറയുന്നേ?? “

അവൻ ഭയങ്കര റൊമാന്റിക് ഒക്കെ ആയി അങ്ങനെ പറയുന്ന കേട്ടപ്പോ എനിക്ക് നല്ല ചിരിയാണ് വന്നത്.

” മതി, മതി ദേ ബസ് വന്നു. നമുക്ക് പോവാം ” ഞാൻ ബസ് വരുന്ന കണ്ടു പറഞ്ഞു.

” അതിനു നമ്മൾ ഈ ബസിനല്ലല്ലോ പോണേ”

” പിന്നെ?? “

“ദേ ദാ ബസിന് ” അവൻ ഓപ്പോസിറ്റ് സൈഡിൽ കിടന്നിരുന്ന ബസ് ചൂണ്ടി ആണ് അവൻ അത് പറഞ്ഞത്.

” എടാ അത് നമ്മുടെ കോളേജ് റൂട്ടിൽ ഓടുന്ന ബസ് അല്ലല്ലോ, പിന്നെ അതിൽ കയറിയാൽ എങ്ങനെ ശരിയാകും?? “

” അതൊക്ക പറയാം നീ വന്നു കയറു ” എന്നും പറഞ്ഞ് അവൻ എന്നേം വലിച്ചോണ്ട് ആ ബസിൽ വലിഞ്ഞു കയറി.
ഈശ്വരാ ഇവന് ശരിക്കും വട്ടായോ.

” അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം ” അവൻ ജനാല വഴി പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു.

” ഇനി എങ്കിലും പറ മലരേ, ഏതാ ആ പെണ്ണ്?? “

” കെടന്ന് പെടക്കാതെഡാ, പേര് പറഞ്ഞാൽ പെണ്ണിനെ അറിയുന്ന ഒരാൾ, കാണിച്ചു തരാം വെയിറ്റ് ചെയ് “

” അല്ല ഡാ എന്തിനാ നമ്മൾ എവിടെ വന്നേ?? “

Leave a Reply

Your email address will not be published. Required fields are marked *