“ഒരു ഇൻട്രോ ഒക്കെ ഉണ്ടായിരുന്നു..പക്ഷെ ഇപ്പോ ഒക്കെ പോയി ..ശോ ആ പെണ്ണിനെ ഏതു നേരത്താനോ ഇങ്ങോട്ടു കെട്ടിയെടുത്തത്”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . അഞ്ജുവുമായുള്ള ഉടക്കും , അവൾ കയറി വന്ന ടൈമിംഗുമെല്ലാം ഞങ്ങളുടെ പ്ലാനിങ്ങിന്റെ പുറത്തുള്ള കാര്യങ്ങൾ ആയതുകൊണ്ട് കക്ഷി നല്ല അസ്വസ്ഥതയാണ് !
“ആഹ്..അതൊക്കെ കള . അവള് ചുമ്മാ എന്തേലും പറഞ്ഞെന്നു വെച്ച്..നമുക്ക് നമ്മുടെ പ്രൈവസി ഇല്ലേ മോളെ ”
ഞാൻ മുകളിലെ നില ചൂണ്ടിക്കൊണ്ട് ചിരിയോടെ പറഞ്ഞു .
“എന്നാലും ഒരു നാണക്കേടാ ..അതും ഈ പട്ടാപ്പകല് ”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
“അതിനെന്തിനാ ഇത്ര നാണിക്കുന്നേ ? നീ എളുപ്പം അതൊക്കെ കഴുകിവെച്ചിട്ട് വന്നേ ..ഇന്ന് ഫുൾ ഓൺ ആണ് …”
ഞാൻ സ്വല്പം ആവേശത്തോടെ പറഞ്ഞു അവളുടെ ചുണ്ടിൽ മുത്തി .മഞ്ജു അത് പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ അവൾ ആ സമയം ഒന്ന് ഞെട്ടി .
“സ്..ഡാ…ആ പെണ്ണെങ്ങാനും കണ്ടാൽ നാണക്കേടാട്ടോ..”
ഞാൻ ചുംബിച്ചതും മഞ്ജു പെട്ടെന്നൊന്ന് ചുറ്റും നോക്കികൊണ്ട് പയ്യെ പറഞ്ഞു . അഞ്ജു എങ്ങാനും റൂം തുറന്നു പുറത്തേക്കു വരുമോ എന്ന ഭയവും കക്ഷിക്കുണ്ട് .
“ഓ പിന്നെ ..അവള് വന്നു കണ്ടാലും എനിക്കൊരു കോപ്പും ഇല്ല . നമ്മുടെ മാര്യേജ് നു മുൻപേ തന്നെ അവൾക്ക് നമ്മുടെ ചുറ്റികളിയിലൊക്കെ സംശയം ഉണ്ടായിരുന്നു ..”
ഞാൻ ചെറിയൊരു ചമ്മലോടെ ആ കാര്യം അവതരിപ്പിച്ചപ്പോൾ മഞ്ജുസും ഒന്ന് അമ്പരന്നു .
“അതെങ്ങനെ ?”
മഞ്ജുസ് ആശ്ചര്യത്തോടെ എന്നെ നോക്കി .
“അതൊക്കെ ഉണ്ട് . മഞ്ജുസിനു ഓർമ്മയുണ്ടോ ? നമ്മെളെന്തോ വഴക്കിട്ട ശേഷം നീ ആദ്യായിട്ട് എന്നെ കാണാൻ ഇങ്ങോട്ടു വന്നത് ?”
ഞാൻ സ്വല്പം ആവേശത്തോടെ ഞങ്ങളുടെ പ്രണയകാലം ഓർത്തു .
“ആഹ് ആഹ് ..ഞാൻ എന്നിട്ട് നിന്റെ റൂമിലൊക്കെ വന്നു അല്ലെ ?”
മഞ്ജുസും ആ ഓര്മ ചികഞ്ഞെടുത്തുകൊണ്ട് എന്നെ നോക്കി .
“ആഹ്..വരിക മാത്രം അല്ല . ഒന്ന് ഹഗ് ചെയ്യുകേം കിസ് അടിക്കുവേം ഒകെ ചെയ്തിട്ടുണ്ട് ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖത്തും ചെറിയൊരു നാണം വിടർന്നു .
“ആഹ്…എന്നിട്ട് ? ”
മഞ്ജു ആകാംക്ഷയോടെ തിരക്കി .
“എന്നിട്ടെന്താവാൻ , നീ പോകാൻ നേരത്തല്ലെ അവള് കയറിവന്നത് . അപ്പഴേ എന്തോ ഡൗട്ട് അടിച്ചെന്ന് തോന്നണൂ . പിന്നെ എനിക്കെന്താ പെട്ടെന്നൊരു ലേഡീസ് പെർഫ്യൂമിന്റെ മണം എന്നും അവള് ചോദിച്ചു ..”
ഞാൻ അഞ്ജുവിന്റെ പഴയ ക്രോസ് വിസ്താരം ഓർത്തു പയ്യെ പറഞ്ഞു .
“ശേ ..അപ്പൊ പെണ്ണിന് അപ്പഴേ അറിയാലേ ?”
മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി തല ചൊറിഞ്ഞു.
“ആഹ്…ഏറെക്കുറെ ! പക്ഷെ നീ ഭയങ്കര മാന്യ ആണെന്നാണ് ഇവരുടെ ഒകെ വിചാരം . അതോണ്ട് നമ്മള് കല്യാണത്തിന് മുൻപേ പരിപാടി തുടങ്ങിയത് ആർക്കും അറിയൂലാ ..”