രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Posted by

നാണമില്ലല്ലോ ചേച്ചീ …”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു പറഞ്ഞു എന്റെ പെങ്ങൾ അവളെ കളിയാക്കി .

“ആഹ്..അതൊക്കെ കള പെണ്ണെ . നീ ഈ ടി.വി നിർത്തീട്ട് എന്നെയൊന്നു കിച്ചണിൽ ഹെല്പ് ചെയ്യാൻ വന്നേ . അമ്മയൊന്നും ഉണ്ടാക്കീട്ടില്ല . ഉച്ചക്കുള്ളതൊക്കെ എന്നോട് ഉണ്ടാക്കാൻ പറഞ്ഞിട്ടാ പോയത് ..”
മഞ്ജു പെട്ടെന്ന് ഓർത്തെന്നോണം പറഞ്ഞു .

“മ്മ്..അതൊക്കെ വരാം . പക്ഷെ കട്ടിങ് മാത്രേ ഉള്ളൂ …”
അഞ്ജു സ്വയം നിർദേശങ്ങൾ മുന്നോട്ടു വെച്ചു.

“ആഹ്..മതി..മതി..വേഗം വാ . ഇപ്പഴേ വൈകി..”
നേരം പോയതോർത്തു മഞ്ജുസ് ആവലാതിപ്പെട്ടു .

“ഇത്ര വൈകാൻ മാത്രം എന്തായിരുന്നു മോളില് കലാപരിപാടി ?”
ഇത്തവണ അർഥം വെച്ചുതന്നെ എന്റെ പെങ്ങൾ ചോദിച്ചു . അതുകേട്ടതും മഞ്ജുസ് ഒന്ന് പതറി .

“ഏഹ്..എന്ത് പരിപാടി . ചുമ്മാ ഞങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞിരുന്നു .അത്ര തന്നെ …”
മഞ്ജുസ് പെട്ടെന്ന് ഒഴിഞ്ഞു മാറാനായി എന്തൊക്കെയോ തട്ടിവിട്ടു .

“മ്മ് .ശരി ശരി..നടക്ക് നടക്ക് ”
അഞ്ജു എല്ലാം മനസിലാക്കിയ പോലെ ഒന്നമർത്തി മൂളികൊണ്ട് മഞ്ജുസിനെ കിച്ചണിലേക്ക് ഉന്തിത്തള്ളി .

ആ സമയത്താണ് എന്റെ വരവ് . മഞ്ജുസിനു പിന്നാലെ ഞാനും കോണിപ്പടികൾ ഇറങ്ങി താഴെയെത്തി . ഹാളിൽ ആരെയും കാണാത്തതുകൊണ്ട് ഞാൻ സ്വല്പം ഉറക്കെ മഞ്ജുസിനെ വിളിച്ചൂ.

“എടോ കുറച്ചു വെള്ളം എടുത്തേ ….”
ഞാൻ കിച്ചണിലേക്ക് നോക്കി പറഞ്ഞു .

“ആഹ്..ആഹ്…ഇപ്പൊ വരാം …”
അതിനുള്ള മഞ്ജുസിനുള്ള മറുപടിയും എത്തി . പക്ഷെ മഞ്ജു അല്ല , അഞ്ജു ആണ് വെള്ളവുമായി ഹാളിലേക്കെത്തിയത് .

“ചേച്ചി എന്തിയേടി?”
അഞ്ജുവിന്റെ വെള്ളം ഗ്ലാസും പിടിച്ചുള്ള വരവ് കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു

“അവിടെ ഉണ്ട് ..എന്നോട് കൊണ്ട് തരാൻ പറഞ്ഞു .”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഗ്ലാസ് എന്റെ നേരെ നീട്ടി .

ഞാനൊന്നമർത്തി മൂളികൊണ്ട് ആ ഗ്ലാസും വാങ്ങി വെള്ളം ഫുൾ കുടിച്ചു. ആ സമയം അത്രയും അഞ്ജു എന്നെത്തന്നെ സസൂക്ഷ്മം നോക്കി കാണുന്നുണ്ട് ! അത് സ്വല്പമൊരു അസ്വസ്ഥതയോടെ ഞാനും ശ്രദ്ധിച്ചു.

“നീ എന്താടി ഇങ്ങനെ നോക്കുന്നെ ?”
ഞാൻ ഗ്ലാസ് അവൾക്കു തിരിച്ചു നൽകികൊണ്ട് സംശയത്തോടെ ചോദിച്ചു .

“ഹ്മ്മ് ..ഒന്നും ഇല്ല .പിന്നെ നീ പുറത്തു എങ്ങാനും പോകുന്നുണ്ടോ ?”
അഞ്ജു ആ വിഷയം മാറ്റിക്കൊണ്ട് തിടുക്കത്തിൽ ചോദിച്ചു .

“ആഹ്..ഇപ്പൊ പോകും എന്തേ?”
ഞാൻ സംശയത്തോടെ ചാടിച്ചു .

“ഒന്നും ഇല്ല …നല്ല ലേഡീസ് പെർഫ്യൂമിന്റെ മണം ഉണ്ട്..ഒന്ന് ഫ്രഷ് ആയിട്ട്

Leave a Reply

Your email address will not be published. Required fields are marked *