മഞ്ജു ആരോടെന്നില്ലാതെ സ്വയം പറഞ്ഞു . അപ്പോഴേക്കും ഞാൻ എന്റെ മുണ്ടു എടുത്തു ചുറ്റി !
“അവൾഎന്തെലും വിചാരിച്ചോട്ടെ..നീ ഇറങ്ങി ചെല്ലാൻ നോക്ക്…ഞാൻ കുറച്ചൂടെ കഴിഞ്ഞിട്ട് വരാം ”
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു വീണ്ടും ബെഡിലേക്ക് കയറി കിടന്നു . പിന്നെ നഗ്‌നമായ നെഞ്ചിൽ സ്വയം ഒന്നുഴിഞ്ഞു . ഒരു ബാലചന്ദ്ര മേനോൻ സ്റ്റൈലിൽ !
“മ്മ്….ശരിയാ..ഇതിപ്പോ അവളെ പേടിക്കുന്നതെന്തിനാ അല്ലെ …”
മഞ്ജു ഒടുക്കം പഴയ ഫോമിൽ എത്തികൊണ്ട് എന്നെ നോക്കി .
“ആഹ്..അതുതന്നെ …നീ ധൈര്യമായിട്ട് ചെല്ല് മഞ്ജുസേ ”
ഞാൻ അവളെ പ്രോല്സാഹിപ്പിച്ചു . അതോടെ അവൾ തലയാട്ടികൊണ്ട് വാതിൽ തുറക്കാനായി നീങ്ങി . പിന്നെ എന്നെ നോക്കി കണ്ണിറുക്കികൊണ്ട് റൂം വിട്ടു താഴേക്കിറങ്ങി .
മഞ്ജുസ് താഴേക്കിറങ്ങി ചെല്ലുമ്പോഴും അഞ്ജു ഹാളിൽ ഇരിപ്പുണ്ട്. ടി.വി യിൽ എന്തോ പോഗ്രാമും കണ്ടു കൊണ്ടിരുന്ന കക്ഷി മഞ്ജു തിടുക്കപ്പെട്ടു ഇറങ്ങി വരുന്നത് കണ്ടു ഒന്ന് മുഖം ഉയർത്തി നോക്കി . സംഗതി എല്ലാം മനസ്സിലായിട്ടും അഞ്ജു ഒന്നുമറിയാത്ത മട്ടിൽ ഇരുന്നു .
“നീ ഇവിടെ തന്നെ കുറ്റിയടിച്ചു ഇരിപ്പാണോ ? ”
മഞ്ജു സ്റ്റെയർകേസ് ഇറങ്ങി വരുന്നതിനിടെ അഞ്ജുവിനോടായി തിരക്കി .
“അല്ലാണ്ടെ ഞാനിവിടെ ഡാൻസ് കളിക്കണോ ..”
അഞ്ജു പയ്യെ പിറുപിറുത്തു .
“എന്തോന്നാ…കേട്ടില്ല…”
അവൾ പറഞ്ഞത് വ്യക്തമാകാത്ത പോലെ മഞ്ജു ഒന്നുടെ തിരക്കി .
“ഒന്നും ഇല്ല…ഞാൻ ഒരാത്മഗതം പറഞ്ഞതാ എന്റെ പൊന്നെ . ചേച്ചി ചേച്ചീടെ പണി നോക്കി പോയെ..”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു റീമോർട് എടുത്തു ചാനെൽ മാറ്റി . അപ്പോഴേക്കും മഞ്ജു ഹാളിലേക്കെത്തി അഞ്ജുവിനടുത്തു കിടന്ന കസേരയിലേക്കിരുന്നു .
“നിനക്കിപ്പോഴും പിണക്കം മാറിയില്ലെടി ?”
മഞ്ജുസ് ചിരിയോടെ എന്റെ പെങ്ങളെ നോക്കി .
“എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല. അല്ലേൽ തന്നെ എന്റെ കാര്യം ഒകെ നടന്നു പോണത് ചേച്ചി ഉള്ളോണ്ടാ . പിന്നെന്തിനാ ഞാൻ പിണങ്ങുന്നത്..”
അഞ്ജു സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .
“അല്ല..നിന്റെ മട്ടും ഭാവവും ഒകെ കണ്ടപ്പോ ചോദിച്ചതാ…”
മഞ്ജു ചെറിയ മന്ദഹസത്തോടെ പറഞ്ഞു .
“ഓഹ്..അതാണോ…”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു . പിന്നെ മഞ്ജുവിനടുത്തേക്കു നീങ്ങി അവളെ കുനിഞ്ഞൊന്നു കെട്ടിപിടിച്ചു . മഞ്ജുസും ചെറിയ ചിരിയോടെ അവളെ പുണർന്നു .
“ഇപ്പൊ എല്ലാം സോൾവ് ആയേ…”
അഞ്ജു ചിരിയോടെ പറഞ്ഞു മഞ്ജുവിന്റെ കവിൾ പിടിച്ചു വലിച്ചു .
“ആഹ്….എടി എടി …”
മഞ്ജുസ് ചിരിയോടെ ആ സുഖമുള്ള വേദന ആസ്വദിച്ചു .
“ഒരു എടിയും ഇല്ല . ചുമ്മാ ഓരോന്ന് പറഞ്ഞു ആളെ ദേഷ്യം പിടിപ്പിക്കാൻ .