അറിയാപ്പുറങ്ങൾ [Sudha]

Posted by

തെല്ല് അനിഷ്ടത്തോടെ അയാൾ വീണ്ടും ചോദിച്ചു. ഇവിടെ മതി എന്ന് പറഞ്ഞ് അവിടെത്തന്നെ ഇറങ്ങി. ബാഗ് തുറന്ന് നൂറിന്റെ ഒരു നോട്ടെടുത്ത് അയാളുടെ നേർക്ക് നീട്ടി. ‘ചില്ലറയില്ല പെങ്ങളേ..’ എന്നും പറഞ്ഞു നിവർത്തിയ കൈയിലേക്ക് ആ നോട്ട് തിരുകിക്കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. ഇനിയും 5-6 വീടുകൾ കഴിഞ്ഞു വേണം ഞാൻ താമസിക്കുന്ന വീടെത്താൻ. എന്നിട്ടും എന്തിനാ അവിടെ ഇറങ്ങിയേ എന്ന് ഓർക്കാനുള്ള ശേഷി പോലും മനസിനില്ലായിരുന്നു. എന്തൊക്കെയോ ഉറച്ച പോലെ നീണ്ട കാലടികളുമായി ഞാൻ മുന്നോട്ട് നടന്നു. മനസിലെ കലങ്ങിമറിച്ചിലുകളുടെ അനന്തരഫലം അനുഭവിച്ചത് മതിലുകൾ കടന്ന് പുറത്തേക്ക് ചായ്ഞ്ഞു നിന്നിരുന്ന ചെടികളുടെ ഇലകളായിരുന്നു.

ഗേറ്റ് തുറന്ന് സിറ്റൗട്ടിലേക്ക് കേറിയ എന്റെ തുടരെയുള്ള കാളിംഗ് ബെൽ അമർത്തൽ കൊണ്ടാവും പെട്ടെന്ന് തന്നെ ഷീലേച്ചി വന്ന് കതക് തുറന്നു. ഇത്ര തിടുക്കം ആർക്കെന്നറിയാനുള്ള ആകാംക്ഷ ചേച്ചീടെ മുഖത്തുണ്ടായിരുന്നെങ്കിലും എന്നെ കണ്ടതോടെ ‘എന്താടീ..?’ എന്ന് ദേഷ്യത്തോടെ ചോദിക്കുകയും എന്നാൽ എന്റെ മുഖഭാവത്തിൽ നിന്നും അത് ആകുലതകൾ നിറച്ച് കൊണ്ട് ‘എന്ത് പറ്റി മോളേ..?’ എന്നായി. ആ ഒരൊറ്റ ചോദ്യം കൊണ്ട് തന്നെ സർവ്വനിയന്ത്രണങ്ങളും പൊട്ടിത്തകർന്നു. രണ്ട് കൈയും നീട്ടി ഞാൻ ഷീലേച്ചിയുടെ നേർക്ക് പാഞ്ഞു. കാര്യമെന്തെന്നറിയാത്ത ചേച്ചി അന്തിച്ച് നിൽക്കുവായിരുന്നെങ്കിലും എന്നെ സ്വീകരിക്കാനായി കൈ നിവർത്തി എന്നെ സ്വീകരിച്ചു. പെട്ടെന്നുള്ള എന്റെ ഓടിക്കയറ്റത്തിൽ ചേച്ചി ബാലൻസ് തെറ്റി പിന്നാക്കം പോയെങ്കിലും ഒരുവിധം ബാലൻസ് വീണ്ടെടുത്ത ശേഷം എന്നെയും കൊണ്ട് സോഫയിലേക്ക് ചാഞ്ഞു. ചേച്ചിയുടെ ഇടുപ്പിനു ഇരുവശത്ത് കൂടിയും കൈചുറ്റി ചേച്ചിയുടെ തോളിൽ മുഖം അമർത്തി ഞാൻ ചേച്ചിയിലേക്ക് അമർന്നു.

‘എന്താടീ പെണ്ണേ..? എന്ത് പറ്റി എന്റെ കുട്ടിക്ക്..?’ ആ ചോദ്യം കൂടി വന്നതോടെ ഉരുണ്ടു കൂടിയിരുന്ന കണ്ണീർ ആർത്തലച്ചു പെയ്തു കൊണ്ട് ഞാൻ കരയാൻ തുടങ്ങി. എല്ലാ പിടിച്ചു കെട്ടലുകളും അയച്ചു വിട്ടു കൊണ്ട് ഒരു തടസ്സവുമില്ലാതെ ഞാൻ ചേച്ചിയുടെ തോളിൽക്കിടന്ന് അലമുറയിട്ട് കരഞ്ഞു. കാര്യമൊന്നും തന്നെ മനസിലായില്ലെങ്കിലും ചുരുങ്ങിയ കാലയളവിൽ തന്നെ ഒരു പേയിങ് ഗസ്റ്റ് ആയ എന്നെ സ്വന്തം അനിയത്തിയെപ്പോലെ കണ്ട ഷീലേച്ചി ഒന്നും ചോദിച്ചില്ല. തലയിൽ തടവുകയും ഒരു കൈ കൊണ്ട് മുതുകിൽ തട്ടി ‘പോട്ടെ.. പോട്ടെ..’ എന്ന് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു.

എന്റെ കണ്ണീർ വീണു ചേച്ചിയുടെ നൈറ്റി തോൾഭാഗം നനഞ്ഞു കുതിർന്നു. കരഞ്ഞു വിയർത്ത എന്നെ ഒരു അറപ്പും കൂടാതെ ചേച്ചി അപ്പോളും ചേർത്ത് പിടിച്ചിരുന്നു. കരച്ചിൽ നീണ്ടു നീണ്ട് തൊണ്ട അടക്കാൻ തുടങ്ങി. കരച്ചിലിൽ നിന്നും തേങ്ങലുകളിലേക്ക് മാറി ഞാൻ. അപ്പോളും ചേച്ചി എന്നെ സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു. അണകെട്ടി നിർത്തിയ സങ്കടക്കടൽ കണ്ണീരായും കരച്ചിലായും പുറത്തേക്കൊഴുകിയപ്പോൾ മനസ് തെല്ലൊന്ന് ശാന്തമായി. ഓളമടങ്ങിയ മനസിലേക്ക് അവന്റെ ചിന്തകൾ വീണ്ടും ഓടിയെത്തി. അറപ്പും വെറുപ്പും ഉളവാക്കുന്ന ചിന്തകൾ. ഒരാളെ വിശ്വസിച്ചു എന്നൊരൊറ്റ തെറ്റ് കൊണ്ട് മാത്രം തന്റെ ജീവിതം പോലും ഇല്ലതാകുന്ന അവസ്ഥയിലേക്ക് എത്തിയ നിമിഷങ്ങളോർത്ത് എനിക്ക് എന്നോട് തന്നെ അമർഷം തോന്നി. ഒപ്പം അവൻ പറഞ്ഞ വാക്കുകളും കാതുകളിൽ മുഴങ്ങുന്നതായി തോന്നി.

‘നീ ഒരൊന്നാന്തരം ഉരുപ്പടിയാ. നിന്നെക്കൊണ്ട് ഞങ്ങൾക്ക് ഒരുപാട്

Leave a Reply

Your email address will not be published. Required fields are marked *