……….ഞാൻ തിരികെ ആ യാത്രയുടെ ആസ്വാദനത്തിലേക്ക് തിരിഞ്ഞു……..
ഞങ്ങൾ പെട്ടെന്ന് കോളേജിലെത്തി…കോളേജ് കുറച്ചു ദൂരത്തായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു….അവൻ കോളേജിലേക്ക് വണ്ടി കയറ്റി…എല്ലാവരും ഞങ്ങളെ അസൂയയോടെയും അത്ഭുതത്തോടെയും നോക്കി..ഞാൻ അത് വളരെ ആസ്വദിച്ചു..എന്താ ഒരു ഫീൽ…സമർ വണ്ടി പാർക്ക് ചെയ്യുന്ന അവിടെയെത്തിയപ്പോൾ അതാ അനുവും ഗായത്രിയും വായുംപൊളിച്ചു അന്തം വിട്ട് ഞങ്ങളെ നോക്കിനിൽക്കുന്നു…ഞാൻ അവരുടെ നേരെ ഒരു കണ്ണടച്ച് കാണിച്ചുകൊടുത്തു…എനിക്ക് എന്തെന്നറിയില്ല വളരെ സന്തോഷം തോന്നി…ഇത്രയും ദിവസം അവളുമാർ പൊക്കിപറഞ്ഞോണ്ടിരുന്ന ചെക്കനല്ലേ നമ്മളെ ബൈക്കിൽ കോളേജിലേക്ക് കൊണ്ടുവരുന്നത്…എന്താ ഒരു സന്തോഷം…
സമർ വണ്ടി പാർക്ക് ചെയ്തു..ഞാൻ വണ്ടിയിൽ നിന്നിറങ്ങി…അവനും…
“വൈകുന്നേരം കാണാം…”..സമർ എന്നെ നോക്കി പറഞ്ഞിട്ട് പോയി…അപ്പൊ വൈകുന്നേരവും സമറിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക്…എന്റെ മനസ്സിൽ ആയിരം ബൾബുകൾ ഒറ്റയടിക്ക് മിന്നിക്കത്തി…
അനുവും ഗായുവും എന്റെ അടുത്തേക്ക് ഓടി വന്നു…
“അമ്പടി കള്ളീ…”..അനു എന്നെ നുള്ളിക്കൊണ്ട് പറഞ്ഞു…
“ദുഷ്ടാ…”…ഗായുവും തന്നു എനിക്കിട്ട് ഒന്ന്…
“ഞാനിതെന്താ ചെണ്ടയോ…”…ഞാൻ അവരോട് ദേഷ്യം നടിച്ചു ചോദിച്ചു…
“ആ ചെണ്ട തന്നെയാ…”…അനു പറഞ്ഞു…
“എങ്ങനെ ഒപ്പിച്ചെടി അവനെ…”…ഗായു ചോദിച്ചു…
“പറയണോ…”…ഞാൻ ചുമ്മാ ഒരു ജാഡ ഇട്ടു…
“പറഞ്ഞോ ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും…”..അനു വാശിയോടെ പറഞ്ഞു…
“ഞാനും…”..ഗായുവും അവളെ സപ്പോർട്ട് ചെയ്തു…ഞാൻ അവരെ ഒന്ന് നോക്കി…വല്ലാത്ത ജാതി ജന്തുക്കൾ…
“അങ്ങനെയാണെങ്കി………….. പറഞ്ഞേക്കാം…”..ഞാൻ ഒന്ന് ഫുൾ സ്റ്റോപ്പിട്ട് പറഞ്ഞു…
“പറ…”………അനുവിന് ഒരു ഇരിക്കപ്പൊറുതിയും ഇല്ല…
“ചെക്കന് എന്നോട് മുടിഞ്ഞ പ്രേമമാ…”..ഞാൻ നാണത്തോടെ തലകുനിച്ചു കാലിന്റെ തള്ളവിരൽ കൊണ്ട് നിലത്തൊന്ന് വട്ടം വരച്ചിട്ട് ഒക്കെ പറഞ്ഞു…
“അയ്യാ…അവളുടെ ഒരു നാണം…”…എന്റെ കാട്ടിക്കൂട്ടൽ കണ്ടു ഗായു പറഞ്ഞു…ഞാൻ അവൾക്ക് വളിച്ച ഒരു ചിരി സമ്മാനിച്ചു…
: “ഇന്നലെ നിന്നെയും കൂട്ടി അവൻ എങ്ങോട്ടാ പോയത്…”…അനു ചോദിച്ചു…
“അതോ…”..ഞാൻ ഒന്ന് ആലോചിച്ചു…
“എന്റെ ഡ്രസ്സ് കീറിയില്ലേ…അവൻ എന്നെ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ