വീണവന്റെ നേരെ എറിഞ്ഞു…….കത്തി അവന്റെ കഴുത്ത് തുളഞ്ഞുകയറി……..
അവർ സമറിനെ പേടിയോടെ നോക്കി…..ഒരുമാതിരി കാലനെ മുന്നിൽ കണ്ടപോലെ…….
സമർ പെട്ടെന്ന് തിരിഞ്ഞു പിന്നിൽ നിൽക്കുന്നവന്റെ തല നോക്കി കാല് വീശി….അവൻ ചെവിപൊത്തി അവിടെ ഇരുന്നു…..പെട്ടെന്ന് ഇടത്തെ സൈഡിൽ നിന്ന് ഒരുത്തൻ സമറിന്റെ അടുത്തേക്ക് വന്നു….സമർ വലതുകൈകൊണ്ട് അവന്റെ കഴുത്തിൽ കുത്തി…..അവൻ ശ്വാസം കിട്ടാതെ കഴുത്തിൽ പിടിച്ചുകുനിഞ്ഞു…..ആ സമയം സമർ തന്റെ മുട്ടുകൈ കൊണ്ട് അവന്റെ തലയിൽ ആഞ്ഞുകുത്തി…….അവന്റെ തല പൊട്ടിപ്പിളരുന്നപോലെ തോന്നി അവന്….. അവൻ തലയിൽ പിടിച്ചുകൊണ്ട് റോഡിലേക്ക് വീണു…..നേരത്തെ തലയ്ക്ക് ചവിട്ട് കിട്ടിയവന്റെ കോളറിൽ സമർ പിടിച്ചു…..സമർ അവനെ വലിച്ചു….അവൻ മുട്ടുകാലിൽ സമറിന്റെ വലിക്കനുസരിച്ചു ഇഴഞ്ഞു……സമർ അവനെ അവർ വന്ന ഒരു സുമോയുടെ ഹെഡ്ലൈറ്റിലേക്ക് തല കൊണ്ടോയി ഇടിപ്പിച്ചു……. എന്നിട്ട് ഉയർന്ന് ബാക്കിയുള്ളവരെ നോക്കി…..അവർ അവനെ തന്നെ നോക്കിനിൽക്കുകയായിരുന്നു…….സമർ ഒന്നുകൂടി കുനിഞ്ഞു അവനെ ഒന്നുകൂടി ആ ഹെഡ്ലൈറ്റിലേക്ക് വലിച്ചിടിപ്പിച്ചു……..അവന്റെ തലയാകെ ചോര കൊണ്ട് നിരഞ്ഞു…….
ഒരുത്തൻ പാഞ്ഞു സമറിന്റെ അടുത്തേക്ക് വന്നു…..സമർ ഒഴിഞ്ഞുമാറി അവന്റെ വയറിൽ ഇടിച്ചു…..തിരിഞ്ഞ അവന്റെ മുഖം നോക്കി ഒന്നുകൂടി കൊടുത്തു…..അവൻ ഒന്ന് കൂടി തലപൊക്കി….ഒന്നുകൂടി അവന്റെ കരണം സമർ പൊളിച്ചു…….കുനിഞ്ഞുനിന്ന അവനെ സമർ പൊക്കിയെടുത്ത് സുമോയുടെ ഫ്രന്റ് ഗ്ലാസ്സിലേക്ക് എറിഞ്ഞു…..അവൻ ഗ്ലാസും തകർത്ത് ഉള്ളിലേക്ക് വീണു…….
സമർ തിരിഞ്ഞപ്പോഴേക്കും ഒരുത്തൻ വന്ന് സമറിന്റെ കോളറിൽ പിടിച്ചു…..സമർ അവന് ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ അവന്റെ നെഞ്ചിലും നെഞ്ചിന്റെ മറ്റേ സൈഡിലും മാറി മാറി കൈ കൊണ്ട് സ്പീഡിൽ അടിച്ചു……..അവന്റെ കോളറിൽ പിടിച്ചുകൊണ്ട് സമർ അവന്റെ തല വണ്ടിയുടെ ബോണറ്റിന്മേൽ ആഞ്ഞടിച്ചു…..അവന്റെ മുഖത്തുനിന്നും ചോരപ്പുഴ ഒഴുകാൻ തുടങ്ങി….സമർ വിട്ടില്ല…..അവന്റെ തല ഒന്നുകൂടെ ബോണറ്റിന്മേൽ ആഞ്ഞടിച്ചു…….
സമറിന് നേരെ ഒരുവൻ വാൾ വീശി……സമർ പെട്ടെന്ന് കുനിഞ്ഞു…….അവൻ ഒരുപക്കം മുന്നിലേക്ക് പോയി…..അവൻ തിരിഞ്ഞുവന്ന് പിന്നെയും വീശി…..സമർ അതിൽ നിന്നും ഒഴിഞ്ഞുമാറി……അവൻ പകച്ചുകൊണ്ട് സമറിനെ നോക്കി…..അവൻ പിന്നെയും വീശി…..ഇത്തവണ സമർ അവന്റെ കയ്യിൽ പിടുത്തം ഇട്ടു……അവന്റെ കൈ നോക്കി സമർ മറ്റേ കൈകൊണ്ട് അടിച്ചു….വാൾ നിലത്തേക്ക് വീണു…..സമർ അവന്റെ തലപിടിച്ചു കാറിന്റെ സൈഡ് ഗ്ലാസിൽ ഇടിച്ചു…..ഗ്ലാസ് പൊട്ടി അവന്റെ തല ഉള്ളിലേക്ക് പോയി…..സമർ അവന്റെ തല ഗ്ലാസ്സിന് ഉള്ളിൽ നിന്നും വലിച്ചെടുത്തു….അവനെ സമർ പിടിച്ചുകൊണ്ട് പിന്നിലേക്ക് പോയി ബാക്കിലുള്ള സൈഡ് ഗ്ലാസ്സിലേക്കും അവന്റെ തല കൊണ്ട് ആഞ്ഞിടിച്ചു……അവൻ അതിനുള്ളിലേക്ക് തല കുമ്പിട്ടു കിടന്നു…..സമർ മുന്നിലേക്ക് നടന്നു…..പെട്ടെന്ന് ഒരുത്തൻ കാറിന്റെ പിന്നിൽ നിന്നും അലർച്ചയോടെ പാഞ്ഞുവന്നു…..സമർ സുമോയുടെ കണ്ണാടി പറിച്ചെടുത്ത് അതുകൊണ്ട് അവന്റെ തല നോക്കി പൂശി…..അവൻ നിലത്തേക്ക് വെട്ടിയിട്ട വാഴ പോലെ വീണു…..