റോക്കി..ചെറ്റ.. ഞാൻ മനസ്സിൽ ഓർത്തു..അവൻ ഒപ്പിച്ച പണിയാണ്.. ഞാൻ സമറിനെ പേടിപ്പിക്കാൻ കഷ്ടപ്പെട്ട് പതുങ്ങി വന്നപ്പോൾ അവൻ നിസ്സാരമായി എന്നെ പേടിപ്പിച്ചു…ഞാൻ സമറിന്റെ മുഖത്തേക്ക് നോക്കി…അവന് ആകെ ചിരി വന്നിരുന്നു എന്റെ അവസ്ഥ കണ്ടിട്ട്…
“നീ എവിടുന്ന് വന്നെടി മരഭൂതമേ..”..സമർ എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചു…ഞാൻ തിരിച്ചു എന്ത് പറയാൻ..ആകെ മൂഞ്ചി നിൽക്കുവല്ലേ..എരിതീയിൽ എണ്ണ ഒഴിക്കാൻ എന്ന വണ്ണം എന്നെയൊന്ന് ആക്കിയ രീതിയിൽ ബാഷാ മുരണ്ടു..ഞാൻ അവന്റെ മുഖത്തേക്ക് കണ്ണുരുട്ടി നോക്കി..സമർ എന്നെ കളിയാക്കി ചിരിച്ചുകൊണ്ടേയിരുന്നു..
ഞാൻ സമറിന്റെ തോളിൽ പിടിച്ചു പതിയെ എണീറ്റു.. എന്റെ വയറിൽ പിടിച്ചു അവൻ എന്നെ പതിയെ ഉയർത്താൻ സഹായിച്ചു…അവൻ എന്റെ വയറിൽ തൊട്ടതും പൊന്നുമോനെ ഒരു ഷോക്ക് അങ്ങ് കടന്നുപോയി എന്റെ ശരീരത്തിലൂടെ..ധീരയിൽ കാജലിനെ രാംചരൺ തൊടുമ്പോൾ കിട്ടുന്ന ഒരു ഷോക്ക് ഇല്ലേ…അത് തന്നെ…പക്ഷെ ഫ്ലാഷ്ബാക്ക് ഒന്നും ഓർമ വന്നില്ല എന്ന് മാത്രം..പക്ഷെ നല്ല ഒരു സുഖമുള്ള ഫീലിംഗ് ആണ് കേട്ടോ…
ഞാൻ എഴുന്നേറ്റ് റോക്കിയുടെ അടുത്ത് ചെന്ന് അവന്റെ മേലേക്ക് ചാടി വീണു…നീ എന്നെ പേടിപ്പിക്കും അല്ലെടാ എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു എന്റെ ആക്രമണം..ഞാൻ അവന്റെ പുറത്തുകയറി കഴുത്തിന്റെ അവിടേം ശരീരത്തിലാകെ ഇക്കിളിയാക്കി..അവൻ നിന്ന് തുള്ളി..പക്ഷെ ആ തെണ്ടി ഒന്ന് കുതറി..ദാ കിടക്കുന്നു ഞാൻ നിലത്ത്…ഒന്ന് പോടാപ്പ എന്ന രീതിയിൽ അവൻ എന്നെ നോക്കി…ഞാൻ എണീറ്റു.. കയ്യൊന്ന് കൂട്ടിത്തിരുമ്മിയിട്ട് ഡ്രെസ്സിന്റെ കൈ ഒന്ന് മെല്ലെ മുകളിലേക്ക് മടക്കിവെച്ചിട്ട് നിന്നെ ഞാൻ എടുത്തോളാം എന്ന് ലാലേട്ടൻ സ്റ്റൈലിൽ ഒരു പഞ്ച് ഡയലോഗ് അങ്ങ് കാച്ചി…സമറിന് അതുകണ്ട് പിന്നേം ചിരി പൊട്ടി..
ഷാഹി പെട്ടെന്ന് മേശമേൽ നിന്ന് കോഫി എടുത്ത് സമറിന് കൊടുത്തിട്ട് അവിടെ നിന്ന് സ്ഥലം വിട്ടു..അവൾക്ക് മനസ്സിലായി ഇനി അവിടെ നിന്നാൽ ശരിയാകില്ല എന്ന്… സമർ അവളെ കളിയാക്കി കൊല്ലും എന്ന്.. പോരാത്തതിന് അവന്മാർ ആണെങ്കിൽ ഒടുക്കത്തെ സപ്പോർട്ടും…
സമറിന് പക്ഷെ കോഫീ പെട്ടെന്ന് കുടിക്കാൻ സാധിച്ചില്ല…ചിരി നിൽക്കണ്ടേ ആദ്യം…ഷാഹിയുടെ ഓരോരോ പൊട്ടാത്തരങ്ങൾ അവന്റെ ചിരി നിർത്താൻ സമ്മതിച്ചില്ല…കുറുമ്പത്തി…പൊട്ടത്തരങ്ങൾ കാട്ടുക മാത്രമല്ല അത് ചീറ്റിക്കഴിഞ്ഞാൽ അവൾ ഓരോരോ എക്സ്സ്‌പ്രെഷൻ ഇടും…അതാണ് കാണേണ്ടത്…ചിരിച്ചു മണ്ണുകപ്പും…ഏതാപ്പോ ആ പറച്ചിൽ…കൈയൊക്കെ കൂട്ടിത്തിരുമ്മി ഡ്രെസ്സിന്റെ കയ്യൊന്ന് തിരുകി മുകളിലേക്ക് മടക്കിവെച്ചു ലാലേട്ടൻ ചെയ്യുന്നപോലെ തോളൊന്ന് ചെരിച്ചിട്ട് “നിന്നെ ഞാൻ എടുത്തോളാം…”…ചിരിച്ചു ചാവാൻ വേറെ ഒന്നും വേണ്ടാ..പണ്ടത്തെ കുറുമ്പിന് ഇപ്പോളും ഒരു മാറ്റവുമില്ല….തന്റെ കുറുമ്പത്തി കല്യാണി…കുഞ്ചുണ്ണൂലി…💓