“അങ്ങനെ ആണെങ്കിൽ ഓക്കേ…..അല്ലെങ്കി ഞാൻ തെറ്റിദ്ധരിക്കില്ലേ…….”…..കുഞ്ഞുട്ടൻ രാജനോട് പറഞ്ഞു……
“എവിടെടാ നിന്റെ മറ്റവൻ…..”…..രാജൻ ആക്രോശിച്ചുകൊണ്ട് ചോദിച്ചു……..
കുഞ്ഞുട്ടൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി……രാജനും അവിടേക്ക് നോക്കി……അവിടെ നിന്ന് സിഗരറ്റിന്റെ പുക ഉയരുന്നത് അവർ കണ്ടു……രാജൻ അത് പേടിയോടെ നോക്കി…….രാജന്റെ ഒപ്പം ഉള്ള ബീഹാറികളും അതിലേക്ക് നോക്കി……
പെട്ടെന്ന് ഡോർ തുറന്നു…….ഒരു കാൽ നിലത്തേക്ക് പതിഞ്ഞു……അവിടം പൊടി പാറി…….അവർ അവിടേക്ക് നോക്കി…..ഭയത്തോടെ……സമർ ഡോറിൽ പിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി…….രാജനും പിള്ളേരും അവനെ നോക്കി…….ഒരു ചുരുട്ടും കത്തിച്ചു ഒരു റെയ്ബാൻ ഗ്ലാസും വെച്ച് അവൻ പുറത്തേക്കിറങ്ങി……സമർ അവരെ നോക്കി നിന്നു…..ചുരുട്ടിൽ നിന്ന് പുക ഉയർന്നു……രാജൻ പേടിയോടെ അവനെ നോക്കി……..
സമർ ചെരിഞ്ഞു കുഞ്ഞുട്ടനെ നോക്കി……ഈ കളിക്ക് ഞാനില്ല എന്ന മട്ടിൽ കുഞ്ഞുട്ടൻ കൈമലർത്തി…..ബോണറ്റിൽ കിടന്നു……സമർ തിരിഞ്ഞു അവരെ നോക്കി…….
“കൊന്ന് കൊലവിളിക്കേടാ ആ നായിന്റെ മക്കളെ…….”….സമറിനെ ചൂണ്ടികൊണ്ട് രാജൻ ആ ബീഹാറികളോട് ആജ്ഞാപിച്ചു……
ഒരുത്തൻ കത്തിയുമായി സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു…….അവൻ സമറിന്റെ അടുക്കലെത്തി…..കത്തി ആഞ്ഞുവീശി……സമർ ഒന്ന് പിന്നിലേക്കാഞ്ഞു……. അവന്റെ കയ്യിൽ പിടിച്ചു ഒരു കൈകൊണ്ട് അവന്റെ തോളിൽ പിടിച്ചു അവരുടെ നേരെ അവനെ തിരിച്ചുനിർത്തി അവന്റെ കൈകൊണ്ട് അവന്റെ കത്തി തന്നെ ഉപയോഗിച്ചു അവന്റെ കഴുത്തറുത്തു……..ഇതെല്ലാം ക്ഷണനേരത്തിൽ കഴിഞ്ഞു……..രാജനും ആ ബീഹാറികളും പേടിയോടെ അവന്റെ കഴുത്തറുത്ത കാഴ്ച കണ്ടു……സമറിന്റെ ചുണ്ടിൽ അപ്പോഴും ചുരുട്ട് പുകയുന്നുണ്ടായിരുന്നു……..
ബീഹാറികൾ അവനെ പേടിയോടെ നോക്കി……സമർ അവന്റെ തോളിൽ നിന്നും പിടിവിട്ടു……ജീവൻ വിട്ട് അവന്റെ ശരീരം നിലത്തേക്ക് വീണു……കുഞ്ഞുട്ടൻ ഇത് കണ്ടു ചിരിച്ചു………
സമർ കാറിന് മുന്നിലേക്ക് വന്നു നിന്നു…..അവരെ നോക്കി…….രാജൻ തൊണ്ടയിൽ നിന്ന് വെള്ളം വറ്റി…….അവൻ കൈകൊണ്ട് അവരോട് അവനെ നേരിടാൻ ആംഗ്യം കാണിച്ചു…..
മൂന്നുപേർ സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു…..ആദ്യം വന്നവൻ സമറിന്റെ കഴുത്തിന് നേരെ വാൾ വീശി…..സമർ അതിൽ നിന്നും കുനിഞ്ഞുമാറി രണ്ടാമത് വന്നവന്റെ കഴുത്തിലും കയ്യിലും പിടുത്തം ഇട്ടു……സമറിന്റെ കരുത്തിനുമുന്നിൽ രണ്ടാമത് വന്നവന് ഒന്ന് അനങ്ങാൻ കൂടി സാധിച്ചില്ല……ഇതേസമയം മൂന്നാമത് വന്നവൻ സമറിന് നേരെ വാൾ വീശി…… സമർ രണ്ടാമത്തവനെ മൂന്നാമന്റെ വാളിനുമുന്നിലേക്ക്