ഞാൻ പെട്ടെന്ന് എണീറ്റു….. ഇനി അവിടെ കിടന്നാൽ ചിലപ്പോ പണിയാകും എന്ന് എനിക്ക് തോന്നി……ഞാൻ മെല്ലെ അവളെ എന്നിൽ നിന്നും വേർപ്പെടുത്തിയിട്ട് ഞാൻ കിടക്കയിൽ നിന്നും എണീറ്റു പുറത്തേക്ക് നടന്നു……..
വാതിൽ തുറന്ന് പുറത്തുചാടിയതും ചെന്നുപെട്ടത് കുഞ്ഞുട്ടന്റെ മുന്നിൽ……..ഞാൻ അവനെ കണ്ടു ഒരു വളിച്ചചിരി ചിരിച്ചു……
അവൻ എന്റെ അടുത്തേക്ക് വന്നു…….
“എന്തായിരുന്നു മോനെ…..ഷാഹിയുടെ റൂമിൽ പരിപാടി…….”……അവൻ എന്നോട് ചോദിച്ചു……..
ഞാൻ ഒന്നുമില്ല എന്ന് ചുമലനക്കി കാണിച്ചുകൊടുത്തു……..
“നല്ല പെണ്ണാണ്……പിഴപ്പിക്കരുത്……..”…….അവൻ എന്നെ ഉപദേശിച്ചു……..
“പോടാ ചെറ്റെ……അതെന്റെ പെണ്ണാണ്……”…..ഞാൻ അവനോട് പറഞ്ഞു……..
“പിന്നെ നിനക്കെന്തായിരുന്നു അവിടെ പണി……”…..അവൻ എന്നെ വിടുന്ന ലക്ഷണം ഇല്ലാ……
“അവൾക്ക് പേടിയായിട്ട് ഒപ്പം കിടന്നതാണ്……”……ഞാൻ അവനോട് പറഞ്ഞു……
“പേടിയോ……എന്തിനെ പാറ്റയെയോ……..”……അവൻ എന്നോട് ചോദിച്ചു…….
“അല്ല…..ഇടിമിന്നലിനെ……”……
“ഇപ്പോഴും…?….”……അവൻ എന്നോട് ചോദിച്ചു…….
ഞാൻ അതെയെന്ന് തലയാട്ടി…….ആ ചോദ്യം ഞങ്ങളെ രണ്ടുപേരും കുറച്ചുനിമിഷത്തേക്ക് പഴയ ഓർമകളിലേക്ക് കൊണ്ടുപോയി……..
“നീ ഒരു കോഫി ഇട്ടു താ…..”……ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു…….
“അയ്യടാ……അല്ലെങ്കി തന്നെ നീ എന്റെ കാപ്പിയെ കഴുതമൂത്രം എന്നാ വിളിക്കുന്നെ……ഇപ്പോ നീ ഷാഹിയുടെ കിടിലൻ കാപ്പി ആണ് കുടിക്കുന്നത്……എന്നിട്ട് ഇപ്പോ ഞാൻ ഒരു കാപ്പി ഇട്ടുതന്നാൽ നിനക്ക് അതിനെക്കുറിച്ചു ഉപമിക്കാൻ വാക്കുകൾ കിട്ടി എന്നുവരില്ല…….”…..അവൻ എന്റെ മുഖത്തേക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു……
“പോടാ…….”….ഞാൻ അവനോട് പറഞ്ഞു പുറത്തേക്ക് നടന്നു……..
കുറച്ചുകഴിഞ്ഞു ഷാഹി എന്റെ അടുക്കലേക്ക് കാപ്പിയുമായി വന്നു…..ഗുഡ് മോർണിംഗ് പറഞ്ഞു…..ഞാൻ തിരിച്ചും……..ഞാൻ അവളെ നോക്കി……അവൾ എന്നെ നോക്കി ഒരു പാറിയ ചിരി ചിരിച്ചു……ഇന്നലത്തെ കാര്യങ്ങളുടെ മുഴുവൻ നാണവും ആ ചിരിയിൽ ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു……
“കുഞ്ഞുട്ടൻ എവിടെ…….”……അവൾ എന്നോട് ചോദിച്ചു…….
“അവിടെ ഇല്ലേ……”….ഞാൻ അവളോട് ചോദിച്ചു……
അവൾ ഇല്ലായെന്ന് തലയാട്ടി……
“അവിടെ ഉണ്ടായിരുന്നതാണല്ലോ……”……ഞാൻ അവളോട് പറഞ്ഞു…….
പെട്ടെന്ന് ഞങ്ങൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു…..ഞാനും ഷാഹിയും അവിടേക്ക് നോക്കി……
കുഞ്ഞുട്ടൻ അതാ ഒരു കോഴിയേയും തൂക്കിപിടിച്ചുവരുന്നു……അവൻ ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു…..