ഞാൻ അവളുടെ ചെവിയിൽ മൂളി……..അവൾ അതുകേട്ടു……. ഞാൻ പതിയെ എന്റെ കൈപ്പത്തികൊണ്ട് അവളുടെ ചെവികൾ മൂടി…അവളുടെ ശ്വാസം എന്റെ നെഞ്ചിൽ പതിഞ്ഞു………അതൊരു താളത്തിൽ എന്റെ നെഞ്ചിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നുന്നു…….അവളുടെ കൈ വിരലുകൾ എന്റെ മുതുകിൽ എന്റെ ടി ഷർട്ടിൽ മുറുക്കെ പിടിച്ചുകൊണ്ടിരുന്നു…….അവളുടെ വിരലുകൾ വിറയ്ക്കുന്നത് എന്റെ മുതുകിൽ ഞാൻ അറിഞ്ഞു…..അവളുടെ മുടിയിഴകൾ കാറ്റത്ത് എന്റെ മുഖത്തിൽ വീണുകൊണ്ടിരുന്നു…….അവളുടെ കാലുകൾ എന്റെ കാലുകൾക്ക് ഇടയിലായിരുന്നു…….അവളുടെ പാദം എന്റെ കാൽപാദത്തിനുമുകളിലും………….അവളെ മുറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ കിടന്നു……കുറച്ചുകഴിഞ്ഞപ്പോൾ ഷാഹി ഉറക്കത്തിലേക്ക് ഊളിയിട്ടു…..ഞാൻ മനസ്സിൽ സന്തോഷിച്ചു…….എന്റെ പെണ്ണ് എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്നു…..ഇതിൽപ്പരം എന്ത് വേണം…..പതിയെ ഞാനും ഉറക്കത്തിലേക്ക് വീണു…….
പെട്ടെന്ന് മഴ ഓടിയൊളിച്ചു…… തകർത്തു പെയ്തിരുന്ന മഴ ഒരൊറ്റ നിമിഷം കൊണ്ട് നിന്നു……മഴ ഓടി ഒളിച്ചപോലെ ഇടിയും മിന്നലും എവിടേക്കെന്നറിയാതെ ഭയന്ന് ഓടി………പെട്ടെന്ന് നിലാവ് അവിടമാകെ പരന്നു…… പക്ഷെ ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു…….എന്തിനെയോ ഭയന്ന്………നിലാവ് ജനലിൽക്കൂടി ഉള്ളിലേക്ക് കടന്നുവന്നു………പെട്ടെന്ന് അവിടമാകെ തണുപ്പ് പടർന്നു……സഹിക്കാൻ പറ്റാത്ത അത്ര തണുപ്പ്…..സമർ പുറത്തേക്ക് നോക്കി……ആകെ അന്ധകാരം……പക്ഷെ ആ അന്ധകാരം അവനെ കാണിക്കണം എന്ന ദൃഢനിശ്ചയം ഉള്ളപോലെ ചന്ദ്രന്റെ നിലാവിൽ ആ അന്ധകാരം അവനുമുന്നിൽ വെളിപ്പെട്ടു……
നിശബ്ദത……….
നിശബ്ദത……….
വാക്കുകളും ശബ്ദവും അല്ല ഏറ്റവും കൂടുതൽ ഭയാനകം…….അത്……അത് നിശ്ശബ്ദതയാണ്……..നിശ്ശബ്ദത……….
ഒരു ചെറിയ ശബ്ദം എങ്കിലും കേൾക്കാൻ കൊതിച്ചുപോകും ആ അവസ്ഥയിൽ…….
നിശബ്ദത അവിടെ തളം കെട്ടി നിന്നു…….
പ്രകൃതിയിലെ ഓരോ ചരാചരങ്ങളും നിശ്ശബ്ദതയ്ക്കുമുന്നിൽ അടിമപ്പെട്ടു…….അവരെല്ലാം പേടിച്ചു വിറച്ചു നിന്നു…….. അവർ ഓരോരുത്തരും കാത്തിരുന്നു……അവന്റെ രംഗപ്രവേശനത്തിനായി………. അവന്റെ……..അവന്റെ രംഗപ്രവേശനത്തിന്…….
സമർ നിലാവിലേക്ക് നോക്കി……ചന്ദ്രനെ കണ്ടു അവൻ……കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ചന്ദ്രനെ അവൻ കണ്ടു……..പെട്ടെന്ന് ഒരു രൂപം കണ്ടു സമർ……ചന്ദ്രനുമുന്നിൽ……..ഒരു കറുത്തതുണി പുതച്ച രൂപം……അതിന് മുഖമില്ല……അതിന് കാലുകളില്ല…….അത് ആകാശത്തിൽ ഒഴുകി നടക്കുന്നു…… അത് അതാ ഒഴുകി വരുന്നു……