കുളി കഴിഞ്ഞു തലതോർത്തിക്കൊണ്ട് ഞാൻ പുറത്തേക്ക് വന്നു…….റൂമിലേക്ക് നോക്കിയപ്പോൾ ജാക്കറ്റ് ഉണ്ട് അവിടെ കിടക്കുന്നു……ഞാൻ അതൊന്ന് എടുത്തുനോക്കി……..ഞാൻ അതൊന്ന് മെല്ലെ മണത്തുനോക്കി…… ഷാഹിയുടെ മണം ഇനിയും അതിനെ വിട്ടുപോയിട്ടില്ലാ……ഞാൻ ഒന്നൂടി അത് മണത്തു……പെട്ടെന്ന് ഷാഹി കരയുന്ന ശബ്ദം ഞാൻ കേട്ടു…..ഞാൻ പെട്ടെന്ന് ഒരു ടി ഷർട്ട് എടുത്തിട്ടുകൊണ്ട് അവളുടെ റൂമിലേക്ക് പാഞ്ഞു…….
മഴ പിന്നെയും പെയ്യാൻ തുടങ്ങിയിരുന്നു……ഇടിയാണെങ്കി നല്ല ശബ്ദത്തിൽ വെട്ടാൻ തുടങ്ങിയിട്ടുമുണ്ട്……. അവൾ കരയുന്നതിന് പിന്നെ വേറെ വല്ല കാരണവും തപ്പണോ…….
ഞാൻ അവളുടെ റൂമിന് മുന്നിലെത്തി……അവളെ വിളിച്ചു……..മഴയുടെയും ഇടിയുടെയും ശബ്ദത്തിൽ അവൾക്ക് ഞാൻ വിളിക്കുന്നത് കേൾക്കാൻ സാധിച്ചില്ല…….ഞാൻ മെല്ലെ അവളുടെ വാതിൽ ഉന്തി……ഭാഗ്യത്തിന് അത് പൂട്ടിയിട്ടില്ലായിരുന്നു……ഞാൻ ഉള്ളിലേക്ക് കയറി……അവൾ ബെഡിൽ കിടന്ന് കരയുന്നുണ്ട്….. കാരണം വേറെയൊന്നുമല്ല…..നേരത്തെ പറഞ്ഞതുതന്നെ…..ഇടി…….
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……..അവളെ വിളിച്ചു…….അവൾ എന്നെ പതിയെ കണ്ണുതുറന്ന് നോക്കി…..എന്നെ കണ്ടപ്പോൾ അവളിൽ ഒരു ആശ്വാസം പടർന്നത് ഞാൻ കണ്ടു……പെട്ടെന്ന് ഒരു ശക്തമായ ഇടി വെട്ടി……..അവൾ ഞെട്ടിക്കൊണ്ട് എന്റെ അടുക്കലേക്ക് ചാടി……അവൾ എന്റെ കയ്യിൽ പിടിച്ചു………ഞാൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു………
“ഹേയ്…… പേടിക്കല്ലേ…..”…..ഞാൻ അവളോട് പറഞ്ഞു…….
പക്ഷെ അവൾ പിന്നെയും പിന്നെയും പേടിച്ചു കൊണ്ടിരുന്നു……അവൾ മ്മാ എന്ന് വിളിച്ചു തേങ്ങിക്കൊണ്ടിരുന്നു…… എനിക്ക് അവൾ കരയുന്നത് അധിക നേരം കണ്ടുനിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല……..
“ഷാഹി……പേടിക്കല്ലേ……ഞാൻ ഇവിടെയുണ്ട്…..പേടിക്കണ്ടാ…….”……ഞാൻ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു…….പക്ഷെ അവൾ പിന്നെയും ഞെട്ടിച്ചാടി……
എനിക്ക് അവളുടെ അവസ്ഥയിൽ സങ്കടം വന്നു……ഞാൻ അവളുടെ കിടക്കയിൽ കയറി…..കിടന്നു……എന്നിട്ട് അവളെ വലിച്ചു എന്നിലേക്കടുപ്പിച്ചു……..അവളെ
കെട്ടിപ്പിടിച്ചു……അവൾ എന്നിലേക്ക് ഇഴുകിച്ചേർന്നു……..അവൾ അവളുടെ തല കടയിൽ നിന്നതുപോലെ എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി……..എന്നെ കെട്ടിപ്പിടിച്ചു……..ഞാൻ അവളെ ഇറുക്കിക്കെട്ടിപ്പിടിച്ചു…… എന്റെ കൈകൾ കൊണ്ട് അവളെ ഞാൻ വരിഞ്ഞുമുറുക്കി…….എന്റെ കൈപ്പത്തി അവളുടെ ചെവികളെ മൂടി……..ഞാൻ പെട്ടെന്ന് കയ്യെടുത്ത് പുതപ്പെടുത്ത് ഞങ്ങളുടെ മേലേക്ക് ഇട്ടു……ഞാനും ഷാഹിയും ആ പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടന്നു…….
“ഷാഹി……പേടിക്കണ്ടാ…….ഞാനുണ്ട്……എന്നെ കടന്നല്ലാതെ ഒരു ആപത്തും നിന്റെ അടുക്കലേക്ക് വരില്ല……പേടിക്കല്ലേ……..”……