അവളെ കെട്ടിപ്പിടിച്ചു അവിടെ നിന്നു…….. അവളെ ഇങ്ങനെ എന്നും എന്റെ നെഞ്ചിൽ തന്നെ നിർത്തിയിരുന്നെങ്കിൽ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു…….
കുറച്ചുകഴിഞ്ഞു ഞാൻ അവളോട് പോവല്ലേ എന്ന് ചോദിച്ചു……അവൾ എന്റെ നെഞ്ചിൽ കിടന്നു തന്നെ എന്റെ കണ്ണിലേക്ക് നോക്കി…….ഞാനവളുടെ കണ്ണിലേക്കും നോക്കി…….കരഞ്ഞു കണ്ണ് കലങ്ങിയിരുന്നു പാവത്തിന്റെ…….കണ്ണിലെഴുതിയ കണ്മഷി അവളുടെ കണ്ണിന് ചുറ്റും പടർന്നു കിടന്നു……….അവൾ എന്നിൽ നിന്നും വിട്ടുമാറി……..
അവൾ പുറത്തേക്ക് നോക്കി……ഞാൻ പുറത്തേക്കിറങ്ങി……അവൾ ജാക്കറ്റ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വന്നു……വണ്ടിയുടെ അടുത്തെത്തി…….ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു…..അവൾ കയറി……ഞങ്ങൾ തിരിച്ചു പോന്നു………
പോരുന്ന വഴി പിന്നെയും ചെറുതായി മഴ പെയ്യാൻ തുടങ്ങി……..ഞാൻ വണ്ടി നിർത്തി വണ്ടിയുടെ സൈഡിൽ തൂക്കി ഇട്ടിരുന്ന ഹെൽമെറ്റ് എടുത്ത് ഷാഹിയുടെ തലയിൽ വെച്ചുകൊടുത്തു……അവൾ എന്നെ നോക്കി…….ഞാൻ കണ്ണടച്ച് പേടിക്കണ്ടാ എന്ന് പറഞ്ഞു……..ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടെടുത്തു………
മഴയുടെ സ്പീഡ് ചെറുതായി കൂടാൻ തുടങ്ങി…….പക്ഷെ ഞാൻ വണ്ടി നിർത്തിയില്ല……മഴ നനഞ്ഞുകൊണ്ട് എന്റെ പെണ്ണിനേയും കൊണ്ട് ഞാൻ യാത്ര തുടർന്നു……പിന്നെയും ചെറുതായി ഇടി വെട്ടാൻ തുടങ്ങി……അവൾ പിന്നേം ഞെട്ടി ചാടാൻ തുടങ്ങി……ഞാൻ അവളുടെ കൈകൾ എന്റെ വയറിന് ചുറ്റും ഇറുക്കിപിടിപ്പിച്ചു….. അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു…….എന്റെ മുതുകിൽ അവൾ മുഖം കുനിച്ചിരുന്നു……..ഞാൻ വണ്ടി സ്പീഡിൽ ഓടിക്കാൻ തുടങ്ങി……അവൾ എന്നെ മുറുക്കെ പിടിച്ചിരുന്നു………പാവം ഇടയ്ക്ക് ഇടിയുടെ എഫക്ടിൽ ഞെട്ടി ചാടുന്നുണ്ടായിരുന്നു……ഞാൻ വണ്ടി പറപ്പിച്ചു…….
ഞങ്ങൾ വീട്ടിലെത്തി……അപ്പൊഴേക്കും മഴ ചോർന്നിരുന്നു……ഇടിയും പോയി…….ഞങ്ങൾ രണ്ടുപേരും നല്ലപോലെ നനഞ്ഞിരുന്നു………ഞങ്ങൾ അകത്തേക്ക് കയറി……..അവൾ എന്നെ നോക്കി……..
“ഗുഡ് നൈറ്റ്……പോയി പേടിക്കാതെ കിടന്നുറങ്ങ്……”…..ഞാൻ അവളോട് പറഞ്ഞു…….
അവളിൽ നല്ലപോലെ പേടി തങ്ങി നിന്നിരുന്നു…..അവൾ റൂമിലേക്ക് പോയി……ഞാനും റൂമിലേക്ക് വെച്ചുപിടിച്ചു…….
ഞാൻ റൂമിൽ കയറി ഡ്രസ്സ് അഴിച്ചു ഷവറിൽ കയറി…….വെള്ളം എന്റെ മേലേക്ക് വീണുത്തുടങ്ങി…….ഇന്നത്തെ ഓരോ നിമിഷങ്ങളും അവനിലേക്ക് ഓടി വന്നു…..പ്രത്യേകിച്ച് ഷാഹിയെ താൻ ആ കടയിൽ കെട്ടിപ്പിടിച്ചു നിന്നത്…….അവളുടെ മണം പറ്റി നിന്നത്……..അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് വീണുകിടന്നത്……ജാക്കറ്റിന് ഉള്ളിൽ ഞാനും അവളും കൂടി കെട്ടിപ്പിടിച്ചു ഇരുന്നത്……അങ്ങനെ എല്ലാം…..എല്ലാം…..എല്ലാ ഓർമകളും എന്റെ മനസ്സിലേക് ഓടി വന്നു…….ഞാൻ അതും ഓർത്തുകൊണ്ട് ചെറുതായി കുളിച്ചു…….