പെട്ടെന്ന് ഒരു ഇടി വെട്ടി……..ഷാഹി പേടിച്ചു പിന്നിലേക്ക് ചാടി…….ഞാൻ അവളെ മുഖത്തേക്ക് നോക്കി……..അവളുടെ പേടിച്ചരണ്ട മുഖം ഞാൻ കണ്ടു…….ഞാൻ കരുതി അപ്രതീക്ഷിതമായി ഇടി വെട്ടിയതിൽ ഞെട്ടിയതാണെന്ന്……. പക്ഷെ പിന്നെയും പിന്നെയും അവൾ ഞെട്ടിവിറക്കാൻ തുടങ്ങി ഓരോ ഇടി വെട്ടലിലും……… അവൾ ഞങ്ങൾ മഴ പെയ്തപ്പോൾ ഓടിക്കയറിയ കടയിലേക്ക് ഓടി……..അവൾ കടയ്ക്ക് ഉള്ളിൽ കയറി ചെവി പൊത്തി നിന്നു……. ഞാൻ അവിടേക്ക് ചെന്നു…….
ഞാൻ ചെല്ലുമ്പോൾ അവൾ പേടിച്ചു ചെവിയും പൊത്തിപ്പിടിച്ചു നിലത്തേക്ക് കുനിഞ്ഞിരിക്കുന്നുണ്ട്……. പെട്ടെന്ന് ഒരു ഇടി വെട്ടി……..അവൾ പേടിച്ചു…..
“മ്മാ……”…….എന്ന് വിളിച്ചു…….
ഞാൻ അവളുടെ അടുത്ത് ചെന്നു…….
“ഹേയ്…… എന്തുപറ്റി……”…….ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു…….അവൾ എന്നെ പേടിച്ചരണ്ട മുഖത്തോടെ എന്നെ നോക്കി…….
“എനിക്ക്…….ഇടിമിന്നൽ…… വളരെ പേടിയാണ്…….”……അവൾ പേടിച്ചു വിക്കിക്കൊണ്ട് പറഞ്ഞു……..
“ഇപ്പോളും……”……ഞാൻ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു……..പെട്ടെന്ന് ഒരു ഇടി വെട്ടി……അവൾ പേടിച്ചു….”മ്മാ…..”…..എന്ന് വിളിച്ചു കരഞ്ഞു………അവൾ കാര്യമായിട്ട് പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി……..
“ഹേയ്…… പേടിക്കണ്ട……..”…..ഞാൻ അവളുടെ തലയിൽ തലോടി……..അവളെ മെല്ലെ എഴുന്നേൽപ്പിച്ചു……..
“പേടിക്കണ്ടാ……ഒന്നും പറ്റില്ല……”…..ഞാൻ അവളോട് പറഞ്ഞു…….അവൾ എന്നെ പറ്റിനിന്നു…. അവൾ തല കുമ്പിട്ടു നിന്നു….. പെട്ടെന്ന് ഒരു ഇടി കൂടി വെട്ടി……അവൾ പിന്നേം പേടിച്ചു കരഞ്ഞു……..ഞാൻ അവളെ മെല്ലെ എന്നിലേക്ക് ചേർത്തു……. അവൾ എന്നെ കെട്ടിപ്പിടിച്ചു…….ഞാൻ മെല്ലെ അവളെ തലോടിക്കൊണ്ടിരുന്നു…….
“പേടിക്കണ്ടാ……ഒന്നും പറ്റില്ല……”…..എന്ന് ഞാൻ അവളോട് പറഞ്ഞുകൊണ്ടിരുന്നു…….അവളെ ഞാൻ എന്റെ നെഞ്ചിൽ ചേർത്തു….. എന്റെ കൈകൾ കൊണ്ട് അവളെ വരിഞ്ഞു……അവൾ പിന്നെയും ഇടി വെട്ടുന്നത് അനുസരിച്ചു പേടിച്ചു ചാടിക്കൊണ്ടിരുന്നു…….
ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു……കൈപ്പത്തികൊണ്ട് അവളുടെ ചെവികൾ മൂടി……എന്റെ നെഞ്ചിനുള്ളിൽ അവളുടെ മുഖം ഞാൻ പൂട്ടി…..ഞാൻ മെല്ലെ അവളെ കടയുടെ ഉള്ളിലേക്ക് കൊണ്ടുപോയി…….അവൾ എന്റെ നെഞ്ചിൽ മുഖം കുത്തിനിന്നു…….. ഞാൻ അവളെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ആ കടയിൽ നിന്നു…… ഞാൻ കൈ പൊത്തിപ്പിടിച്ച കാരണം അവൾക്ക് ഇടിവെട്ടുന്ന ശബ്ദം കേൾക്കുന്നില്ലായിരുന്നു…….അവൾ എന്നെ ചുറ്റിപ്പിടിച്ചു എന്റെ കൈകൾക്കിടയിൽ കിടന്നു…….ഇടിവെട്ടൽ നിന്നു……മഴ മെല്ലെ ചോർന്ന് തുടങ്ങി…….പക്ഷെ ഞാൻ അവളോട് പറഞ്ഞില്ല……ഞാൻ കുറേ നേരം കൂടി